Thiruvananthapuram : വിദേശത്ത് നിന്നും മറ്റു സംസ്ഥാനങ്ങളിൽ നിന്നും കേരളത്തിലെത്തുന്നവരുടെ കാര്യത്തിൽ നേരത്തെയുള്ള COVID ചട്ടങ്ങളും Qurantaine നും സംസ്ഥാനം മാറ്റം വരുത്തിയിട്ടില്ലെന്ന് Cheif Secratary VP Joy അറിയിച്ചു. മറ്റു സംസ്ഥാനങ്ങളിൽ നിന്ന് കേരളത്തിലേക്ക് വരുന്നവർ ഒരാഴ്ച ക്വാറന്റീനിൽ കഴിഞ്ഞാൽ മതി എന്ന് ചില മാധ്യമങ്ങൾ വാർത്ത നൽകിയ സാഹചര്യത്തിലാണ് അറിയപ്പ്.
14 ദിവസം തന്നെയാണ് സംസ്ഥാനത്ത് ക്വാറന്റീൻ നിശ്ചിയിച്ചിരിക്കുന്നത്. എന്നാൽ മറ്റു സംസ്ഥാനങ്ങളിൽ നിന്ന് വരുന്ന, ഏഴു ദിവസത്തിനകം കേരളത്തിൽ നിന്ന് മടങ്ങി പോകുന്നവർ, ക്വാറന്റീനിൽ കഴിയേണ്ടതില്ല.
ALSO READ : Covid Updates Kerala: സംസ്ഥാനത്ത് ഇന്ന് 4353 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു ; 18 മരണം
അതേസമയം മറ്റു സംസ്ഥാനങ്ങളിൽ നിന്ന് കേരളത്തിലേക്ക് വരുന്നവർ ഏഴു ദിവസത്തിൽ കൂടുതൽ ഇവിടെ കഴിയുന്നുണ്ടെങ്കിൽ ആദ്യത്തെ ഏഴു ദിവസം ക്വാറന്റീനിൽ കഴിയണം. അതിന് ശേഷം എട്ടാം ദിവസം ആർടി പിസിആർ പരിശോധനയ്ക്ക് വിധേയരായി നഗറ്റീവായങ്കെൽ മാത്രമെ പുറത്തിറങ്ങാൻ സാധിക്കു.
ALSO READ : മുഖ്യമന്ത്രി പിണറായി വിജയന് കോവിഡ് സ്ഥിരീകരിച്ചു, ഉടൻ കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റും
അതേസമയം സംസ്ഥാനത്ത് ഇന്ന് 4353 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 25 ആരോഗ്യപ്രവർത്തകർക്കും രോഗം ബാധിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 18 മരണങ്ങൾ കൊവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചു. 2205 പേർ രോഗമുക്തരായി.
ALSO READ : Oommen Chandy ക്കും കോവിഡ്, മുഖ്യമന്ത്രിക്ക് പിന്നാലെയാണ് മുൻ മുഖ്യമന്ത്രിക്കും കോവിഡ് സ്ഥിരീകരിക്കുന്നത്
ഇന്ന് മുഖ്യമന്ത്രി പിണറായി വിജയനും മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിക്കും കോവിഡ് സ്ഥിരീകരിച്ചിരുന്നു. മുഖ്യമന്ത്രി കോഴിക്കോട് മെഡിക്കൽ കോളേജിലും ഉമ്മൻ ചാണ്ടിയെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE Hindustan App. ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...
android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക