KSRTC: ഇനി കുതിക്കും; സ്വിഫ്റ്റ് ബസിന്റെ വേ​ഗപരിധി ഉയർത്തി

The speed limit has been increased to 80 km per hour: മണിക്കൂറില്‍ 80 കിലോമീറ്ററാക്കി സ്വിഫ്റ്റ് സൂപ്പര്‍ഫാസ്റ്റ് ഉയർത്തി.

Written by - Zee Malayalam News Desk | Last Updated : Jul 2, 2023, 11:08 AM IST
  • പൊതുഗതാഗതവാഹനങ്ങളുടെ വേഗപരിധി സര്‍ക്കാര്‍ ഉയര്‍ത്തിയ സാഹചര്യത്തിലാണ് ഇപ്പോൾ ഈ തീരുമാനം.
  • സംസ്ഥാനത്തെ വിവിധ നിരത്തുകളില്‍ കേന്ദ്രനിയമത്തിനനുസൃതമായി വാഹനങ്ങളുടെ വേഗം പുനര്‍നിശ്ചയിക്കാന്‍ മന്ത്രി ആന്റണിരാജു വിളിച്ച ഉന്നതോദ്യോഗസ്ഥരുടെ യോഗത്തില്‍ തീരുമാനമായിരുന്നു.
KSRTC: ഇനി കുതിക്കും; സ്വിഫ്റ്റ് ബസിന്റെ വേ​ഗപരിധി ഉയർത്തി

തിരുവനന്തപുരം: സ്വിഫ്റ്റ് സൂപ്പര്‍ഫാസ്റ്റ് ബസുകള്‍ക്ക് വേഗംകുറവെന്ന പരാതി ഇനി ഉണ്ടാവില്ല. മണിക്കൂറില്‍ 80 കിലോമീറ്ററാക്കി വേ​ഗപരിധി ഉയർത്തി. പൊതുഗതാഗതവാഹനങ്ങളുടെ വേഗപരിധി സര്‍ക്കാര്‍ ഉയര്‍ത്തിയ സാഹചര്യത്തിലാണ് ഇപ്പോൾ ഈ തീരുമാനം. സംസ്ഥാനത്തെ വിവിധ നിരത്തുകളില്‍ കേന്ദ്രനിയമത്തിനനുസൃതമായി വാഹനങ്ങളുടെ വേഗം പുനര്‍നിശ്ചയിക്കാന്‍ മന്ത്രി ആന്റണിരാജു വിളിച്ച ഉന്നതോദ്യോഗസ്ഥരുടെ യോഗത്തില്‍ തീരുമാനമായിരുന്നു. തുടര്‍ന്നാണ് വേഗപരിധി പുതുക്കി സര്‍ക്കാര്‍ വിജ്ഞാപനമിറക്കിയത്. 

സ്വിഫ്റ്റ് സൂപ്പര്‍ഫാസ്റ്റ് ബസുകള്‍ക്ക് നിലവില്‍ മണിക്കൂറില്‍ 60 കിലോമീറ്ററാണ് വേഗം. കേരളത്തിലെ ചില റോഡുകളില്‍ 95 കിലോമീറ്റര്‍വരെ പുതുക്കിയ വിജ്ഞാപനപ്രകാരം വേഗപരിധിയുണ്ടെങ്കിലും സ്വിഫ്റ്റ് സൂപ്പര്‍ഫാസ്റ്റ് ബസുകളുടെ വേഗം 80 കിലോമീറ്ററായി പരിമിതപ്പെടുത്തുകയായിരുന്നു. അതേസമയം തന്നെ അന്തർസംസ്ഥാന സര്‍വീസുകള്‍ നടത്തുന്ന ഗജരാജ് എ.സി. സ്ലീപ്പര്‍ തുടങ്ങിയ ബസുകളിലെ വേഗം 95 ആയി ക്രമീകരിച്ചു.  ഹ്രസ്വദൂരബസുകള്‍ ഓടിച്ചിരുന്ന ജീവനക്കാര്‍ക്ക് 'സ്വിഫ്റ്റിന്റെ സര്‍വീസുകളുടെ തുടക്കത്തില്‍  ദീര്‍ഘദൂര റൂട്ടുകളില്‍ അനുഭവപരിജ്ഞാനം കുറവായിരുന്നു. അതിനാല്‍ അപകടങ്ങളില്‍പ്പെടുന്നതുകൂടി കണക്കിലെടുത്താണ് പുതിയതായി സൂപ്പര്‍ഫാസ്റ്റ് ബസുകള്‍ നിരത്തിലിറക്കിയപ്പോള്‍ വേഗപരിധി കുറച്ചത്.

ALSO READ: ആദിവാസി യുവാവിനെതിരെ കള്ളക്കേസെടുത്ത ബീറ്റ് ഫോറസ്റ്റ് ഓഫീസർ അറസ്റ്റിൽ

എന്നാൽ ഇപ്പോഴത്തെ സാഹചര്യം അങ്ങനെ അല്ലയെന്നും ജീവനക്കാർ എല്ലാം പരിചയസമ്പന്നരാണ് എന്നും മാനേജ്മെന്റ് പറയുന്നു. പരമാവധി 60 കിലോമീറ്റര്‍ വേഗപരിധിയാണ് കെ.എസ്.ആര്‍.ടി.സി. ബസുകള്‍ക്കെല്ലാം നിജപ്പെടുത്തിയിരിക്കുന്നത്. ബസില്‍ നല്‍കിയിരുന്ന വേഗപ്പൂട്ട് ഇതിനപ്പുറം വേഗമെടുക്കാന്‍ അനുവദിക്കുമായിരുന്നില്ല. ദേശീയപാതയില്‍ പണികള്‍ നടക്കുന്നതിനാല്‍ നിലവില്‍ അനുവദനീയമായ വേഗത്തില്‍പ്പോലും ഓടാനാകാത്ത സാഹചര്യമാണെന്ന് കെ.എസ്.ആര്‍.ടി.സി. ജീവനക്കാര്‍ അഭിപ്രായപ്പെടുന്നുണ്ട്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News