Child Kidnapp Case: കുട്ടിയെ തട്ടിക്കൊണ്ടുപോയ സംഭവം; പ്രതികളുടേതെന്ന് സംശയിക്കുന്ന വാഹനത്തിന്റെ നമ്പർ പുറത്തുവിട്ട് പൊലീസ്

Kerala Police: അന്വേഷണം പാരിപ്പള്ളിയിൽ എത്തിയ ഓട്ടോ കേന്ദ്രീകരിച്ചും  നടത്തും. 

Written by - Zee Malayalam News Desk | Last Updated : Nov 29, 2023, 06:29 PM IST
  • അതേസമയം തനിക്ക് വേണ്ടി പ്രാർഥിച്ച എല്ലാവർക്കും നന്ദി അറിയിച്ച് ആറുവയസ്സുകാരിയായ അബിഗേൽ ഷാജി.
  • അച്ഛനും അമ്മക്കും സഹോദരനുമൊപ്പമുള്ള വീഡിയോയിലാണ് കുട്ടി എല്ലാവർക്കും നന്ദി അറിയിച്ചത്.
Child Kidnapp Case: കുട്ടിയെ തട്ടിക്കൊണ്ടുപോയ സംഭവം; പ്രതികളുടേതെന്ന് സംശയിക്കുന്ന വാഹനത്തിന്റെ നമ്പർ പുറത്തുവിട്ട് പൊലീസ്

കൊല്ലം: KL04 AF 3239 ഓയൂരിൽ ആറുവയസുകാരിയെ തട്ടിക്കൊണ്ടുപോയ കേസിൽ പ്രതികളുടേതെന്ന്   സംശയിക്കുന്ന വാഹനത്തിന്റെ നമ്പർ കേരള പൊലീസ് പുറത്തുവിട്ടു. KL04 AF 3239 എന്ന നമ്പറിൽ ഉള്ള ഈ വാഹനം കണ്ടെത്തുന്നവർ വിവരം പൊലീസിനെ അറിയിക്കാൻ നിർദേശം.

അന്വേഷണം പാരിപ്പള്ളിയിൽ എത്തിയ ഓട്ടോ കേന്ദ്രീകരിച്ചും  നടത്തും. കുട്ടിയെ തട്ടിക്കൊണ്ടുപോയ  സംഘത്തിന്റേതാണ് ഓട്ടോ എന്ന് സംശയം ഉണ്ട്. കൂടാതെ ഏഴ് മിനിറ്റോളം പ്രതികൾ പാരിപ്പള്ളിയിൽ ചെലവഴിച്ചുവെന്നും പൊലീസ് പറയുന്നു.

ALSO READ: 11, 12 രണ്ടാം ടേം പരീക്ഷ ടൈം ടേബിൾ പുറത്തിറക്കി കേരള വിദ്യാഭ്യാസ ഡയറക്ടറേറ്റ്

അതേസമയം തനിക്ക് വേണ്ടി പ്രാർഥിച്ച എല്ലാവർക്കും നന്ദി അറിയിച്ച് ആറുവയസ്സുകാരിയായ അബിഗേൽ ഷാജി. അച്ഛനും അമ്മക്കും സഹോദരനുമൊപ്പമുള്ള വീഡിയോയിലാണ് കുട്ടി എല്ലാവർക്കും നന്ദി അറിയിച്ചത്. തനിക്ക് വേണ്ടി പ്രാർഥിച്ച എല്ലാവർക്കും നന്ദി, ലവ് യു ആൾ എന്ന് കുട്ടി വിഡിയോയിൽ പറഞ്ഞു.

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.  

Trending News