തിരുവനന്തപുരം:വിലക്ക് ലംഘിച്ച് സിപിഎം പാർട്ടി കോൺഗ്രസിന്റെ ഭാഗമായുള്ള സെമിനാറിൽ പങ്കെടുത്തതിന്റെ പേരിലാണ് കെ.വി തോമസിനെതിരെ നടപടി എടുക്കാൻ കോൺഗ്രസ് ദേശീയ അച്ചടക്ക സമിതി തീരുമാനിച്ചത്.രഷ്ട്രീയ കാര്യ സമിതിയിൽ നിന്നും കെ.പി.സി.സിസി എക്സിക്യൂട്ടീവിൽ നിന്നും കെ.വി തോമസിനെ ഒഴിവാക്കാനുള്ള തീരുമാനമാണ് എ.കെ ആന്റണി അധ്യക്ഷനായ അച്ചടക്ക സമിതി കൈക്കൊണ്ടത്.എ.ഐ.സി.സി അംഗത്വത്തിൽ നിന്ന് അദ്ദേഹത്തെ പുറത്താക്കിയില്ലെങ്കിലും സംഘടനാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട നടപടികൾ ആരംഭിച്ചതിനാൽ അത് സാങ്കേതികം മാത്രമാണ്.
സംഘടനാ തെരഞ്ഞെടുപ്പ് പൂർത്തിയാകുന്നതോടെ പാർട്ടിയുടെ ഒരു ഘടകത്തിലും കെ.വി തോമസ് അംഗമല്ലാതാകും.എന്നാൽ സാധാരണ പാർട്ടി അംഗമായി അദ്ദേഹത്തിന് തുടരാനാകും.അച്ചടക്ക നടപടിയുടെ ഭാഗമായി പാർട്ടി കൊക്കൊണ്ട നടപടി കെ.വി തോമസിനെ ഹൈക്കമാന്റ് ഔദ്യാഗികമായി അറയിച്ചു.കെ.വി.തോമസ് എന്ത് നിലപാട് എടുക്കും എന്നാണ് ഇനി അറിയാനുള്ളത്.കോൺഗ്രസുകാരനായി തുടരുമെന്ന് ആവർത്തിക്കുമ്പോഴും കെ.വി.തോമസിനെ ഇപ്പോഴും സിപിഎം പ്രതീക്ഷിക്കുന്നു.
തൃക്കാക്കര ഉപതെരഞ്ഞെടുപ്പ് മെയ് മാസത്തിൽ നടക്കാനിരിക്കെ കെ.വി തോമസിനെ ഉടൻ ഇടത് പാളയത്തിൽ എത്തിക്കാനാണ് സിപിഎം ശ്രമിക്കുന്നത്.
എന്നാൽ ഇക്കാര്യത്തിൽ കെ.വി.തോമസ് ഇതുവരെ നിലപാട് വ്യക്തമാക്കിയിട്ടില്ല.പാർട്ടി അച്ചടക്കം ലംഘിച്ച കെ.വി.തോമസിനെ കോൺഗ്രസിൽ നിന്ന് പുറത്താക്കുമെന്നാണ് കെ.പി.സി.സി.നേതൃത്വം കരുതിയിരുന്നത്.എന്നാൽ പാർട്ടിയിൽ നിന്ന് പുറത്താക്കി കെ.വി.തോമസിന് രക്തസാക്ഷിപരിവേഷം നൽക്കേണ്ടതില്ലെന്ന് ദേശീയ അച്ചടക്ക സമിതി തീരുമാനിക്കുകയായിരുന്നു.പാർട്ടിയിൽ നിന്ന് പുറത്താക്കിയാൽ ഉടൻതന്നെ കെ.വി തോമസ് സിപിഎം പാളയത്തിലേക്ക് പോകുമെന്ന് കോൺഗ്രസ് നേതൃത്വം കണക്ക് കൂട്ടുകയും ചെയ്തു.
സോണിയാ ഗാന്ധിയുടെയും കെ.സുധാകരൻരെയും വിലക്ക് ലംഘിച്ചാണ് കെ.വി തോമസ് സിപിഎം പാർട്ടി കോൺഗ്രസിന്റെ ഭാഗമായുള്ള സെമിനാറിൽ പങ്കെടുത്തത്. മുഖ്യമന്ത്രിയെ പുകഴ്ത്തിയും കോൺഗ്രസ് നേതൃത്വത്തെ വിമർശിച്ചുമായിരുന്നു സെമിനാറിൽ അദ്ദേഹം പ്രസംഗിച്ചത്.
കെവി തോമസിനെതിരെ കടുത്ത നടപടി വേണമന്നാണ് കെ.സുധാകരൻ സോണിയാഗാന്ധിയോട് ആവശ്യപ്പെട്ടിരുന്നത്.കഴിഞ്ഞ കുറെ നാളുകളായി കെവി തോമസ് സിപിഎം നേതാക്കളുമായി അടുത്ത ബന്ധം പുലർത്തുന്നതായും മുൻകൂട്ടി തയ്യാറാക്കിയ തിരക്കഥയുടെ ഭാഗമായാണ് സിപിഎം സെമിനാറിൽ പങ്കെടുത്തതെന്നും കെ.സുധാകരൻ സോണിയാ ഗാന്ധിക്ക് അയച്ച കത്തിൽ ചൂണ്ടിക്കാട്ടിയിരുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...