Lok Sabha Election 2024: ലോക്‌സഭാ തിരഞ്ഞെടുപ്പ്: ജീവനക്കാരുടെ വിവരങ്ങൾ 'ഓർഡർ' സൈറ്റിൽ രേഖപ്പെടുത്തണം

Lok Sabha Election 2024: വിവരശേഖരണത്തിന്റെ ഭാഗമായി തിരുവനന്തപുരം ജില്ലയിലെ മുഴുവൻ സർക്കാർ, അർദ്ധസർക്കാർ, പൊതുമേഖലാ സ്ഥാപനങ്ങൾ, കേന്ദ്രസർക്കാർ സ്ഥാപങ്ങൾ, ദേശസാത്കൃത ബാങ്കുകൾ, കേരള ബാങ്ക്, കേരള ഗ്രാമീൺ ബാങ്ക് എന്നിവയിലെ ചുമതലപ്പെട്ട ഉദ്യോഗസ്ഥർ സ്ഥാപനങ്ങളെ സംബന്ധിച്ച വിവരങ്ങൾ order.ceo.kerala.gov.in എന്ന വെബ്‌സൈറ്റിൽ രജിസ്റ്റർ ചെയ്ത് ബന്ധപ്പെട്ട തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിൽ നിന്നും അംഗീകാരം വാങ്ങേണ്ടതാണ്. 

Written by - Zee Malayalam News Desk | Last Updated : Mar 20, 2024, 05:43 PM IST
  • തുടർന്ന് അതത് സ്ഥാപനങ്ങളിലെ മുഴുവൻ ജീവനക്കാരുടെയും വിവരങ്ങൾ മാർച്ച് 24 വൈകിട്ട് അഞ്ചിന് മുൻപായി ബന്ധപ്പെട്ട തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്ക് സമർപ്പിക്കണം.
  • തിരഞ്ഞെടുപ്പ് ജോലികൾ സമയബന്ധിതമായി പൂർത്തികരിക്കേണ്ടതിനാൽ നിർദേശങ്ങൾ ബന്ധപ്പെട്ട എല്ലാ അധികാരികളും, അവധി ദിവസങ്ങൾ പരിഗണിക്കാതെ പാലിക്കണമെന്നും ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസറായ ജില്ലാ കളക്ടർ ജെറോമിക് ജോർജ് അറിയിച്ചു.
Lok Sabha Election 2024: ലോക്‌സഭാ തിരഞ്ഞെടുപ്പ്: ജീവനക്കാരുടെ വിവരങ്ങൾ 'ഓർഡർ' സൈറ്റിൽ രേഖപ്പെടുത്തണം

തിരുവനന്തപുരം: 2024 ലോക്‌സഭാ തിരഞ്ഞെടുപ്പ് ജോലികൾക്കുള്ള ജീവനക്കാരുടെ വിവരശേഖരണം ഓസോഫ്റ്റ്‌ർഡർ (ORDER) വെയർ മുഖേനയാണ് നടത്തുന്നത്. വിവരശേഖരണത്തിന്റെ ഭാഗമായി തിരുവനന്തപുരം ജില്ലയിലെ മുഴുവൻ സർക്കാർ, അർദ്ധസർക്കാർ, പൊതുമേഖലാ സ്ഥാപനങ്ങൾ, കേന്ദ്രസർക്കാർ സ്ഥാപങ്ങൾ, ദേശസാത്കൃത ബാങ്കുകൾ, കേരള ബാങ്ക്, കേരള ഗ്രാമീൺ ബാങ്ക് എന്നിവയിലെ ചുമതലപ്പെട്ട ഉദ്യോഗസ്ഥർ സ്ഥാപനങ്ങളെ സംബന്ധിച്ച വിവരങ്ങൾ order.ceo.kerala.gov.in എന്ന വെബ്‌സൈറ്റിൽ രജിസ്റ്റർ ചെയ്ത് ബന്ധപ്പെട്ട തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിൽ നിന്നും അംഗീകാരം വാങ്ങേണ്ടതാണ്. 

ALSO READ: തന്നെ സ്റ്റേഹിക്കുന്നവർക്ക് എപ്പോഴും വീട്ടിലേക്ക് വരാം‌; പ്രശ്നങ്ങളുടെ തുടക്കം ഡോക്ടറുടെ ഫോൺ കോളെന്ന് കലാമണ്ഡലം ​ഗോപി

തുടർന്ന് അതത് സ്ഥാപനങ്ങളിലെ മുഴുവൻ ജീവനക്കാരുടെയും വിവരങ്ങൾ മാർച്ച് 24 വൈകിട്ട് അഞ്ചിന് മുൻപായി ബന്ധപ്പെട്ട തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്ക് സമർപ്പിക്കണം. തിരഞ്ഞെടുപ്പ് ജോലികൾ സമയബന്ധിതമായി പൂർത്തികരിക്കേണ്ടതിനാൽ നിർദേശങ്ങൾ ബന്ധപ്പെട്ട എല്ലാ അധികാരികളും, അവധി ദിവസങ്ങൾ പരിഗണിക്കാതെ പാലിക്കണമെന്നും വീഴ്ചവരുത്തിയാൽ 1951 ലെ ജനപ്രാതിനിധ്യ നിയമം സെക്ഷൻ 134 പ്രകാരമുള്ള നിയമ നടപടികൾ സ്വീകരിക്കുമെന്നും ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസറായ ജില്ലാ കളക്ടർ ജെറോമിക് ജോർജ് അറിയിച്ചു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News