തിരുവനന്തപുരം കോളേജ് ഓഫ് എഞ്ചിനീയറിങ്ങിൽ കെ എസ് യു അതിക്രമം; അപലപനീയമെന്ന് Chief Minister

ബിടെക് മൂന്നാം സെമസ്റ്റർ പരീക്ഷയ്ക്കിടെ കെ എസ് യു പ്രവർത്തകർ നടത്തിയ അതിക്രമം അപലപനീയമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ

Written by - Zee Malayalam News Desk | Last Updated : Jul 22, 2021, 06:13 PM IST
  • വിദ്യാർഥികളുടെ ഉപരിപഠനവും തൊഴിലന്വേഷണവും മഹാമാരിയുടെ പശ്ചാത്തലത്തിൽ മുടങ്ങാതെ നോക്കേണ്ടതാണ്
  • ഇത് സമൂഹത്തിന്റെ ഉത്തരവാദിത്വമാണ്
  • ഇത്തരം അക്രമങ്ങളിലൂടെ വിദ്യാർഥികളുടെ ഭാവി അനിശ്ചിതത്വത്തിലാക്കാൻ ശ്രമിക്കരുത്
  • സങ്കുചിത രാഷ്ട്രീയ താൽപര്യങ്ങൾ മുൻനിർത്തി അതിനെ തകർക്കാൻ ശ്രമിക്കുന്നത് അത്യന്തം ദൗർഭാ​ഗ്യകരമാണ്
തിരുവനന്തപുരം കോളേജ് ഓഫ് എഞ്ചിനീയറിങ്ങിൽ കെ എസ് യു അതിക്രമം; അപലപനീയമെന്ന് Chief Minister

തിരുവനന്തപുരം: തിരുവനന്തപുരം കോളേജ് ഓഫ് എഞ്ചിനീയറിങ്ങിൽ ബിടെക് മൂന്നാം സെമസ്റ്റർ പരീക്ഷയ്ക്കിടെ കെ എസ് യു പ്രവർത്തകർ നടത്തിയ അതിക്രമം അപലപനീയമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. വിദ്യാർഥികളുടെ ഉപരിപഠനവും തൊഴിലന്വേഷണവും മഹാമാരിയുടെ പശ്ചാത്തലത്തിൽ മുടങ്ങാതെ നോക്കേണ്ടത് സമൂഹത്തിന്റെ ഉത്തരവാദിത്വമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

ഇത്തരം അക്രമങ്ങളിലൂടെ വിദ്യാർഥികളുടെ ഭാവി അനിശ്ചിതത്വത്തിലാക്കാൻ ശ്രമിക്കരുത്. സങ്കുചിത രാഷ്ട്രീയ താൽപര്യങ്ങൾ മുൻനിർത്തി അതിനെ തകർക്കാൻ ശ്രമിക്കുന്നത് അത്യന്തം ദൗർഭാ​ഗ്യകരമാണെന്നും മുഖ്യമന്ത്രി ഫേസ്ബുക്ക് കുറിപ്പിലൂടെ വ്യക്തമാക്കി.

മുഖ്യമന്ത്രിയുടെ Facebook post പൂർണ്ണരൂപം: കോവിഡ് വ്യാപനത്തിൻ്റെ ആദ്യഘട്ടം മുതൽ വിദ്യാർഥികളുടെ അദ്ധ്യയനവും പരീക്ഷകളും മുടങ്ങാതെ  കൊണ്ടുപോകാൻ സംസ്ഥാനത്തിന് സാധിച്ചിട്ടുണ്ട്. കൃത്യമായ സുരക്ഷാമാനദണ്ഡങ്ങളോടെ ആ പ്രവർത്തനങ്ങൾ വിട്ടുവീഴ്ചയില്ലാതെ തുടരുകയാണ്. വിദ്യാലയങ്ങളും ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളും പൂർവസ്ഥിതിയിലേക്ക് തിരിച്ചുകൊണ്ടുവരാനുള്ള ആലോചനകളും പരിശ്രമങ്ങളും ഒപ്പം നടന്നു വരുന്നു. ഈ ഘട്ടത്തിൽ അത്തരമൊരു ഉദ്യമം വിജയകരമായി നടപ്പാക്കാൻ ആവശ്യമായ പിന്തുണ നൽകുന്നതിനാണ് വിദ്യാർത്ഥി സംഘടനകൾ മുൻപിൽ ഉണ്ടാകേണ്ടത്. പകരം സങ്കുചിത രാഷ്ട്രീയ താൽപര്യങ്ങൾ  മുൻനിർത്തി അതിനെ തകർക്കാൻ ശ്രമിക്കുന്നത് അത്യന്തം ദൗർഭാഗ്യകരമാണ്. തിരുവനന്തപുരം കോളേജ് ഓഫ് എഞ്ചിനീയറിങ്ങിൽ ബിടെക് മൂന്നാം സെമസ്റ്റർ പരീക്ഷയ്ക്കിടെ കെ.എസ്.യു പ്രവർത്തകർ നടത്തിയ അക്രമം അങ്ങേയറ്റം അപലപനീയമാണ്. വിദ്യാർഥികളുടെ ഉപരിപഠനവും തൊഴിലന്വേഷണവും മഹാമാരിയുടെ പശ്ചാത്തലത്തിൽ മുടങ്ങാതെ നോക്കേണ്ടത് സമൂഹത്തിൻ്റെ ആകെ ഉത്തരവാദിത്വമാണ്. ആ ലക്ഷ്യത്തിനായി ഒരുമിച്ച് നിൽക്കുകയാണ് വേണ്ടത്. ഇത്തരം അക്രമങ്ങളിലൂടെ അത് തകർക്കാൻ ശ്രമിക്കരുത്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA

ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News