തൃക്കാക്കരയിൽ പ്രചരണം അവസാന ലാപ്പിലേക്ക്; കെ.സുധാകരന്റെ വിവാദ പരാമർശം പ്രചരണ രംഗത്ത് സജീവമാക്കി ഇടത് മുന്നണി

കെ.സുധാകന്റെ  വിവാദ പ്രസ്താവനയിൽ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുകയാണ് സിപിഎം

Written by - Zee Malayalam News Desk | Last Updated : May 19, 2022, 05:42 PM IST
  • ട്വിന്റി- 20- എഎപി സഖ്യം ഇതുവരെ അവരുടെ നിലാപാട് പ്രഖ്യാപിച്ചിട്ടില്ല
  • തിർന്ന നേതാക്കളുടെ റോഡ് ഷോ അടക്കമുള്ള പ്രചരണ പരിപാടികൾക്ക് ഒരുങ്ങുകയാണ് വിവിധ രാഷ്ട്രീയ പാർട്ടികൾ
തൃക്കാക്കരയിൽ പ്രചരണം അവസാന ലാപ്പിലേക്ക്; കെ.സുധാകരന്റെ  വിവാദ  പരാമർശം പ്രചരണ രംഗത്ത് സജീവമാക്കി ഇടത് മുന്നണി

കൊച്ചി: മഴയിലും തോരാത്ത ആവേശമാണ് തൃരക്കാരയിലേത്. പ്രചരണം അവസാന ലാപ്പിലേക്ക് എത്തിയതോടെ സർവ്വ സന്നാഹങ്ങളുമായി രംഗത്ത് ഇറങ്ങിയിരിക്കുകയാണ് മുന്നണികൾ. ആരോപണപങ്ങളും പ്രത്യാരോപണങ്ങളുമായി നേതാക്കളും  കളം നിറയുകയാണ് .മണ്ഡ‍ല പര്യടനം പകുതി പിന്നിട്ടതോടെ മുതിർന്ന നേതാക്കളുടെ റോഡ് ഷോ അടക്കമുള്ള പ്രചരണ പരിപാടികൾക്ക് ഒരുങ്ങുകയാണ് വിവിധ രാഷ്ട്രീയ പാർട്ടികൾ.
പ്രതിപക്ഷം ഉയർത്തുന്ന സിൽവർലൈൻ വിരുദ്ധ പ്രചരണത്തിന് പ്രതിരോധം തീർക്കുകയായിരുന്ന ഇടത് മുന്നണി ഇപ്പോൾ കെ.സുധാകന്റെ  വിവാദ പ്രസ്താവനയിലാണ് ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്.മുഖ്യമന്ത്രിക്കെതിരെ സുധാകരൻ നടത്തിയ പ്രസ്താവന അദ്ദേഹം തിരുത്തിയെങ്കിലും വിഷയം പരമാവധി കത്തിക്കാനാണ് ഇടത് മുന്നണിയുടെ തീരുമാനം. എൽ .ഡി.എഫിന്റെ എല്ലാ പ്രചരണ യോഗങ്ങളിലും സുധാകരൻ മുഖ്യന്ത്രിയെ അപമാനിച്ചു എന്ന് ആവർത്തിച്ച് പറയുകയാണ് നേതാക്കൾ. അതേ സമയം ഇടത് മുന്നണിയുടെ പ്രചരണത്തെ ശക്തമായി പ്രതിരോധിക്കേണ്ട ഉത്തരവാദിത്തമാണ് യുഡിഎഫിന് മേൽ വന്നു ചേർന്നിരിക്കുന്നത്. കെ.സുധാകരനെതിരെ കേസ് എടുത്ത നടപടിയെ അർഹിക്കുന്ന അവജ്ജയോടെ തള്ളിക്കളയുന്നു എന്നായിരുന്നു പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ പ്രതികരിച്ചത്. മുഖ്യമന്ത്രി ഉൾപ്പെടെയുള്ള സിപിഎം നേതാക്കൾ മുൻ കാലങ്ങളിൽ നടത്തിയ അധിക്ഷേപ പരാമർശങ്ങളും പ്രതിപക്ഷ നേതാവ് ഉയർത്തിക്കാട്ടി.

Also read: K Sudhakaran: മുഖ്യമന്ത്രിക്കെതിരായ വിവാദ പരാമർശത്തിൽ സുധാകരനെതിരെ കേസെടുത്ത് പോലീസ്

സിൽവർലൈൻ പദ്ധതിക്കെതിരായ പ്രചരണത്തിൽ തന്നെയാണ് യുഡിഎഫ് ഇപ്പോഴും ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്.സർക്കാർ വിരുദ്ധ പ്രരണത്തിന് ഒപ്പം സഹതാപ തരംഗവും തുണക്കുമെന്ന് യുഡിഎഫ് ക്യാമ്പ് പ്രതീക്ഷിക്കുന്നു.പ്രധാന നേതാക്കളെല്ലാം മണ്ഡലത്തിൽ ക്യാമ്പ് ചെയ്ത് കോണ്ട് പ്രചരണത്തിന് നേതൃത്വം നൽകുന്നു. യുവ വോട്ടുകൾ ലക്ഷ്യമിട്ട് ശശി തരൂർ ഉൾപ്പെടെയുളള നേതാക്കളെയും രംഗത്തിറക്കിയിട്ടുണ്ട്. ഉമ്മൻചാണ്ടി ഉൾപ്പെടെയുള്ള  മുതിർന്ന നേതാക്കൾ ഫ്ലാറ്റുകൾ കേന്ദ്രീകരിച്ചുള്ള പ്രചരണത്തിലാണ് ശ്രദ്ധ  കേന്ദ്രീകരിച്ചിരിക്കുന്നത്.

Also read: മുഖ്യമന്ത്രിയ്ക്കെതിരായ വിവാദ പരാമർശം പിൻവലിച്ച് കെ.സുധാകരൻ; പറഞ്ഞത് നാട്ടുശൈലി, ബുദ്ധിമുട്ട് തോന്നിയെങ്കിൽ പിൻവലിക്കുന്നുവെന്ന്

സിൽവർലൈൻ വിരുദ്ധ പ്രചരണത്തിൽ തന്നെയാണ് എൻ.ഡി.എയും ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്. ഇതിന് പുറമെ മോദി സർക്കാരിന്റെ വിവിധ വികസന പദ്ധതികളും അവർ ഉയർത്തിക്കാട്ടുന്നു. ട്വിന്റി- 20- എഎപി സഖ്യം ഇതുവരെ അവരുടെ നിലാപാട് പ്രഖ്യാപിച്ചിട്ടില്ല.അതുകൊണ്ട് തന്നെ മൂന്ന് മുന്നണികളും അവുടെ വോട്ടിൽ പ്രതീക്ഷ അർപ്പിക്കുന്നു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.
 

Trending News