കണ്ണീരായി മുതലപ്പൊഴി; വള്ളം മറിഞ്ഞ് കാണാതായ നാലുപേരുടെയും മൃതദേഹങ്ങൾ കണ്ടെത്തി

The bodies of the four people who were missing after the boat overturned have been found: മൃതദേഹങ്ങൾ കണ്ടെത്തിയത് നാട്ടുകാരായ മത്സ്യതൊഴിലാളികളും നേവിയുടെ സ്കൂബ ടീമും ചേർന്നു നടത്തിയ തെരച്ചിലിലാണ് .

Written by - Zee Malayalam News Desk | Last Updated : Jul 11, 2023, 09:54 PM IST
  • പുതുക്കുറിച്ചി സ്വദേശികളായ കുഞ്ഞുമോൻ, സുരേഷ് ഫെർണാണ്ടസ്, ബിജു ആന്റണി, റോബിൻ എഡ്‍വിൻ എന്നിവരാണ് ഇന്നലെ അപകടത്തിൽപ്പെട്ടിരുന്നത്.
  • പുലിമുട്ടിലെ കല്ലിനിടയിൽ കുടുങ്ങിയ നിലയിലായരുന്നു സുരേഷിന്റെയും ബിജുവിന്‍റെയും മൃതദേഹം ഉണ്ടായിരുന്നത്.
കണ്ണീരായി മുതലപ്പൊഴി; വള്ളം മറിഞ്ഞ് കാണാതായ നാലുപേരുടെയും മൃതദേഹങ്ങൾ കണ്ടെത്തി

തിരുവനന്തപുരം: മുതലപ്പൊഴിയിൽ വള്ളം മറിഞ്ഞ് കാണാതായ മുഴുവൻ മത്സ്യതൊഴിലാളികളുടെയും മൃതദേഹം കണ്ടെത്തി. പുതുക്കുറിച്ചി സ്വദേശികളായ കുഞ്ഞുമോൻ, സുരേഷ് ഫെർണാണ്ടസ്, ബിജു ആന്റണി, റോബിൻ എഡ്‍വിൻ എന്നിവരാണ് ഇന്നലെ അപകടത്തിൽപ്പെട്ടിരുന്നത്. നാട്ടുകാരായ മത്സ്യതൊഴിലാളികളും നേവിയുടെ സ്കൂബ ടീമും ചേർന്നു നടത്തിയ തെരച്ചിലിലാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്.

പുലിമുട്ടിലെ കല്ലിനിടയിൽ കുടുങ്ങിയ നിലയിലായരുന്നു സുരേഷിന്റെയും ബിജുവിന്‍റെയും മൃതദേഹം ഉണ്ടായിരുന്നത്. ഹാർബറിന് സമീപത്ത് നിന്നാണ് റോബിന്റെ മൃതദേഹം കണ്ടെടുത്തത്. അപകടത്തിന് പിന്നാലെ ഇന്നലെ തന്നെ കുഞ്ഞുമോനെ കണ്ടെത്തിയിരുന്നു. എല്ലാവരുടെയും മൃതദേഹങ്ങൾ ചിറയൻകീഴ് താലൂക്ക് ആശുപത്രിയിൽ എത്തിച്ച് പോസ്റ്റ്മോർട്ടം പൂർത്തിയാക്കി.

ALSO READ: മതവികാരം വ്രണപ്പെടുത്തി ട്വീറ്റ്; സ്റ്റണ്ട് മാസ്റ്റർ കനൽ കണ്ണൻ അറസ്റ്റിൽ

ഇന്നലെ രാവിലെയാണ് അപകടം ഉണ്ടായത്.പുലർച്ചെ 4 മണിയോടെയാണ് വള്ളം മറിഞ്ഞത്. പുതുക്കുറിച്ചി സ്വദേശി ആന്റണിയുടെ  ഉടസ്ഥതയിലുള്ള വള്ളമാണ് മറിഞ്ഞത്.  പുലർച്ച് മൂന്നരക്ക് മീൻപിടിക്കാൻ പോയ ബോട്ട് യാത്ര തിരിച്ച് മിനിററുകള്‍ക്കുളളിൽ ശക്തമായ തിരയിൽപ്പെട്ട് മറിയുകയായിരുന്നു. കഴിഞ്ഞ രണ്ടുമാസത്തിനിടെയുണ്ടാകുന്ന പത്താമത്തെ അപകടമാണ് ഇപ്പോൾ ഉണ്ടായത്. അശാസ്ത്രീയമായ ഹാർബർ നിർമ്മാണമാണ് തുർച്ചയായ അപകടത്തിന് കാരണമെന്ന് മത്സ്യതൊഴിലാളികള്‍ ആരോപിക്കുന്നു.

മത്സ്യതൊഴിലാളികളും മറൈൻ ഇൻഫോഴ്സ്മെൻറും ചേർന്നാണ് കാണാതായവര്‍ക്ക് വേണ്ടി തെരച്ചിൽ നടത്തിയത്. അതേ സമയം, മത്സ്യബന്ധന വള്ളം മറിഞ്ഞതുമായി ബന്ധപ്പെട്ട് സംഭവസ്ഥലം സന്ദർശിച്ച മന്ത്രിമാരായ വി ശിവൻകുട്ടി, അഡ്വ. ആന്റണി രാജു, അഡ്വ. ജി ആർ അനിൽ എന്നിവരെ തടയാൻ ആഹ്വാനം ചെയ്ത് ഫാദർ യുജീൻ പേരേരയാണെന്നും  ഫാദർ യുജീൻ പേരേരയുടെ ആഹ്വാനം അനുസരിക്കാതെ നാട്ടുകാർ സംയമനം പാലിച്ചതിനാൽ വലിയ സംഘർഷം ഒഴിവായെന്നുമായിരുന്നു മന്ത്രിമാരുടെ വാർത്താകുറിപ്പ്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ

Trending News