തിരുവനന്തപുരം: വിരമിക്കല്‍ സല്‍ക്കാരത്തില്‍ പങ്കെടുക്കാന്‍ എത്തിയ അധ്യാപിക കുഴഞ്ഞുവീണു മരിച്ചു. വി.ഐ മിനി ആണ് മരിച്ചത്. 56 വയസായിരുന്നു. വെഞ്ഞാറമ്മൂട് പിരപ്പന്‍കോട് ഗവ. വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി വിഭാഗം ഇക്കണോമിക്‌സ് അധ്യാപികയായിരുന്നു.
സഹപ്രവര്‍ത്തകര്‍ ഒരുക്കിയ വിരമിക്കല്‍ സല്‍ക്കാരത്തില്‍ പങ്കെടുക്കാനെത്തിയ മിനി കുഴഞ്ഞുവീഴുകയായിരുന്നു. ഉച്ചയ്ക്ക് 12.30ന് വെഞ്ഞാറമ്മൂട്ടിലെ ഭക്ഷണശാലയിലായിരുന്നു സല്‍ക്കാരം സംഘടിപ്പിച്ചിരുന്നത്. ഇവിടേയ്ക്ക് കാറില്‍ എത്തിയ മിനി സ്വീകരണ സ്ഥലത്തേയ്ക്ക് നടന്നു പോകുമ്പോള്‍ കുഴഞ്ഞുവീഴുകയായിരുന്നു.
ALSO READ: സ്വന്തം വാർഡിൽ 1382 പേർ, മുഴുവൻ പേർക്കും ഇൻഷുറൻസ് എടുത്തു; ഈ കൗണ്‍സിലര്‍
കുഴഞ്ഞുവീണതിന് പിന്നാലെ സഹപ്രവര്‍ത്തകര്‍ മിനിയെ സമീപത്തുള്ള സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. സംഭവ സ്ഥലത്ത് വെച്ച് തന്നെ മിനി മരണത്തിന് കീഴടങ്ങിയിരുന്നു. ഈ മാസം 31ന് വിരമിക്കാനിരിക്കെയാണ് അധ്യാപികയുടെ അപ്രതീക്ഷിത വിയോഗം.
കാരേറ്റ് പേടികുളം ശീമവിള വീട്ടില്‍ വേണുകുമാറാണ് ഭര്‍ത്താവ്. മക്കള്‍ : ജയശങ്കര്‍ (പോളിടെക്‌നിക് വിദ്യാര്‍ത്ഥി), ഇന്ദുജ (ഡിഗ്രി വിദ്യാര്‍ത്ഥിനി).
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...