Tanur Boat Accident: താനൂർ ബോട്ടപകടം: നാസറിനെതിരെ കൂടുതൽ വകുപ്പുകൾ ചേർക്കും, തൂവൽതീരത്ത് ഇന്നും തിരച്ചിൽ

Tanur Boat Accident update: ബോട്ടുടമ നാസറിനെ ഇന്നലെ കോഴിക്കോട് നിന്നുമാണ് പിടികൂടിയത്. ഇയാളുടെ വാഹനം നേരത്തെ കസ്റ്റഡിയിലെടുത്തിരുന്നു. സഹോദരനെയും സുഹൃത്തിനെയും വാഹനത്തിനൊപ്പം പോലീസ് കസ്റ്റഡിയിലെടുത്തു.  

Written by - Zee Malayalam News Desk | Last Updated : May 9, 2023, 08:36 AM IST
  • നാസറിനെ ഇന്നലെ രഹസ്യ കേന്ദ്രത്തിൽ വെച്ചാണ് ചോദ്യം ചെയ്തത്.
  • ബോട്ട് ഓടിച്ചിരുന്ന താനൂർ ഒട്ടുംപുറം സ്വദേശിയായ സ്രാങ്ക് ദിനേശനും ജീവനക്കാരൻ രാജനും ഒളിവിലാണ്.
  • അപകടം നടന്നതിന് മുൻപുള്ള ദിവസങ്ങളിൽ അമിതമായി യാത്രക്കാരെ കയറ്റി ദിനേശൻ ബോട്ട് ഓടിക്കുന്നതിന്റെ ദൃശ്യങ്ങൾ ഇന്നലെ പുറത്തു വന്നിരുന്നു.
Tanur Boat Accident: താനൂർ ബോട്ടപകടം: നാസറിനെതിരെ കൂടുതൽ വകുപ്പുകൾ ചേർക്കും, തൂവൽതീരത്ത് ഇന്നും തിരച്ചിൽ

മലപ്പുറം: താനൂർ ദുരന്തവുമായി ബന്ധപ്പെട്ട് ഇന്നലെ ബോട്ടുടമ നാസറിനെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇയാൾക്കെതിരെ ഇന്ന് കൂടുതൽ കുറ്റങ്ങൾ ചുമത്തും. കോഴിക്കോട് നിന്നുമാണ് നാസറിനെ പിടികൂടിയത്. നാസറിനെതിരെ ജനരോഷം ഉണ്ടാകുമെന്നത് കണക്കിലെടുത് കണക്കിലെടുത്ത് ഇയാളെ താനൂർ സ്റ്റേഷനിലേക്ക് കൊണ്ടുവന്നിരുന്നില്ല. നാട്ടുകാർ ഇന്നലെ താനൂർ സ്റ്റേഷന് മുന്നിൽ തടിച്ചു കൂടിയിരുന്നു. 

നാസറിനെ ഇന്നലെ രഹസ്യ കേന്ദ്രത്തിൽ വെച്ചാണ് ചോദ്യം ചെയ്തത്. ബോട്ട് ഓടിച്ചിരുന്ന താനൂർ ഒട്ടുംപുറം സ്വദേശിയായ സ്രാങ്ക് ദിനേശനും ജീവനക്കാരൻ രാജനും ഒളിവിലാണ്. അപകടം നടന്നതിന് മുൻപുള്ള ദിവസങ്ങളിൽ അമിതമായി യാത്രക്കാരെ കയറ്റി ദിനേശൻ ബോട്ട് ഓടിക്കുന്നതിന്റെ ദൃശ്യങ്ങൾ ഇന്നലെ പുറത്തു വന്നിരുന്നു. താനൂർ ഡിവൈഎസ്പി വി വി ബെന്നിയുടെ നേതൃത്വത്തിൽ 14 അംഗ പ്രത്യേക അന്വേഷണ സംഘമാണ് കേസ് അന്വേഷിക്കുന്നത്. തുറമുഖം വകുപ്പ് ഉദ്യോഗസ്ഥർ ഇന്ന് സ്ഥലത്തെത്തും.

Also Read: ശിക്കാര ബോട്ടുകള്‍ നിയമാനുസൃതമെന്ന് ഉറപ്പാക്കും- മന്ത്രി അഹമ്മദ് ദേവര്‍കോവില്‍

 

അതിനിടെ അപകടം നടന്ന തൂവൽത്തീരത്ത് ഇന്ന് വീണ്ടും തിരച്ചിൽ തുടങ്ങി. ദേശീയ ദുരന്ത നിവാരണ സേനയുടെ 15 അം​ഗം കൂടി ഇന്നലെ ദൗത്യ സംഘത്തിൽ ചേർന്നിരുന്നു. ഇനി ആരെയും കണ്ടെത്താള്ളതായി സ്ഥിരീകരണം ഇല്ല. എങ്കിലും ഇന്ന് കൂടി തെരച്ചിൽ തുടരാനാണ് തീരുമാനം. എത്രപേർ ബോട്ടിൽ കയറിയെന്ന കൃത്യമായ കണക്ക് കിട്ടാത്തതാണ് പ്രതിസന്ധി. സംഭവവുമായി ബന്ധപ്പെട്ട് ആരെയും കാണാനില്ലെന്ന പരാതി നിലവിൽ ഇല്ല. നേവിയും രണ്ടു തവണയായി തെരച്ചിലിന് എത്തിയിരുന്നു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News