Aliyar Dam Opening Issue | ആളിയാര്‍ ഡാം തുറക്കുമെന്ന് മുന്നറിയിപ്പ് നല്‍കിയിരുന്നുവെന്ന് റോഷി അഗസ്റ്റിന്‍

നിലവിൽ മുന്നറിയിപ്പ് പരിധിയിലും താഴെയാണ് ജലനിരപ്പെന്നും റോഷി അ​ഗസ്റ്റിൻ അറിയിച്ചു.

Written by - Zee Malayalam News Desk | Last Updated : Nov 18, 2021, 08:56 PM IST
  • ആളിയാർ ഡാം തുറക്കുന്നത് സംബന്ധിച്ച് തമിഴ്നാട് മുന്നറിയിപ്പ് നൽകിയിരുന്നുവെന്ന് മന്ത്രി പറഞ്ഞു.
  • ഇത് സംബന്ധിച്ച് കലക്ടറേറ്റിലെ ദുരന്തനിവാരണ വിഭാഗത്തിലെ ഉദ്യോഗസ്ഥനെ വിവരം അറിയിച്ചിരുന്നുവെന്നും മന്ത്രി വ്യക്തമാക്കി.
  • നിലവിൽ മുന്നറിയിപ്പ് പരിധിയിലും താഴെയാണ് ജലനിരപ്പെന്നും റോഷി അ​ഗസ്റ്റിൻ അറിയിച്ചു.
Aliyar Dam Opening Issue | ആളിയാര്‍ ഡാം തുറക്കുമെന്ന് മുന്നറിയിപ്പ് നല്‍കിയിരുന്നുവെന്ന് റോഷി അഗസ്റ്റിന്‍

ഇടുക്കി: ആളിയാർ ഡാം (Aliyar Dam) തമിഴ്നാട് തുറന്നത് മുന്നറിയിപ്പ് നൽകാതെയാണെന്ന വിമർശനങ്ങളിൽ പ്രതികരണവുമായി മന്ത്രി റോഷി അ​ഗസ്റ്റിൻ (Minister Roshy Augustine). ഡാം തുറക്കുന്നത് സംബന്ധിച്ച് തമിഴ്നാട് (Tamil Nadu) മുന്നറിയിപ്പ് നൽകിയിരുന്നുവെന്ന് മന്ത്രി പറഞ്ഞു. 

ഇത് സംബന്ധിച്ച് കലക്ടറേറ്റിലെ ദുരന്തനിവാരണ വിഭാഗത്തിലെ ഉദ്യോഗസ്ഥനെ വിവരം അറിയിച്ചിരുന്നുവെന്നും മന്ത്രി വ്യക്തമാക്കി. നിലവിൽ മുന്നറിയിപ്പ് പരിധിയിലും താഴെയാണ് ജലനിരപ്പെന്നും റോഷി അ​ഗസ്റ്റിൻ അറിയിച്ചു.

Also Read: Idukki Cheruthoni Dam| ചെറുതോണി ഡാം വീണ്ടും തുറന്നു; പെരിയാർ തീരത്തുള്ളവർക്ക് ജാഗ്രതാനിര്‍ദ്ദേശം

അതേസമയം പാലക്കാട്ടെ ജനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കിയിരുന്നില്ലെന്ന ആരോപണമുണ്ട്. ആളിയാർ ഡാം തുറന്നതിനെ തുടർന്ന് പാലക്കാട്ടെ പുഴകളിൽ കുത്തൊഴുക്കുണ്ടായി. ചിറ്റൂർ പുഴ നിറഞ്ഞൊഴുകുകയാണ്. യാക്കരപ്പുഴയിലേക്കും അധിക വെള്ളമെത്തി.

Also Read: Mullapperiyar Dam Opened : മുല്ലപ്പെരിയാർ അണക്കെട്ടിന്റെ സ്പിൽവേ ഷട്ടറുകൾ തുറന്നു; ഇടുക്കി ഡാമിന്റെ ഷട്ടറുകൾ ഇന്ന് പത്തു മണിക്ക് തുറക്കും

എന്നാൽ ഡാം (Dam) തുറക്കുന്നത് സംബന്ധിച്ച് നേരത്തെ കേരള ജലവിഭവ വകുപ്പിനേയും പോലീസിനേയും അറിയിച്ചിരുന്നുവെന്ന് തമിഴ്നാട് അധികൃതര്‍ വ്യക്തമാക്കിയിരുന്നു. സെക്കൻഡിൽ 6000 ഘനയടി വെള്ളം തുറന്ന് വിടുമെന്നും അറിയിച്ചിരുന്നു. മുന്നറിയിപ്പില്ലാതെയല്ല തുറന്നതെന്നും തമിഴ്നാട് (Tamil Nadu) വിശദീകരിച്ചു. ഇന്നലെ രാത്രി 11 മണിയോട് കൂടിയാണ് ആളിയാര്‍ ഡാം (Aliyar Dam) തുറന്നത്. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News