Pantheeramkavu UAPA: പന്തീരാങ്കാവ് യുഎപിഎ കേസ് ഇന്ന് സുപ്രീംകോടതി പരിഗണിക്കും

കഴിഞ്ഞ ജനുവരിയില്‍ ഹൈക്കോടതി താഹ ഫസലിന്റെ ജാമ്യം റദ്ദാക്കുകയായിരുന്നു (Pantheeramkavu UAPA)

Written by - Zee Malayalam News Desk | Last Updated : Sep 21, 2021, 08:04 AM IST
  • താഹ ഫസലിനെതിരെ പിടികൂടിയ തെളിവുകൾ ഗുരുതരമാണെന്നും മനസ്സിലാക്കാതെയാണ് കോടതി ജാമ്യം അനുവദിച്ചതെന്നും നേരത്തെ എൻ.ഐ.എ അപ്പീൽ
  • അലൻ ഷുഹൈബിൻറെ ജാമ്യം റദ്ദാക്കലടക്കമായിരിക്കും കേസ് കോടതി പരിഗണിക്കുക
  • സംസ്ഥാനത്ത് വലിയ വിവാദമുണ്ടാക്കിയ കേസാണിത്.
  • ജസ്റ്റിസ് അജയ് രസ്‌തോഗി അധ്യക്ഷനായ ബെഞ്ച് വാദം കേള്‍ക്കും
Pantheeramkavu UAPA: പന്തീരാങ്കാവ് യുഎപിഎ കേസ് ഇന്ന് സുപ്രീംകോടതി പരിഗണിക്കും

ന്യൂഡൽഹി: കോഴിക്കോട് പന്തീരാങ്കാവ് മാവോയിസ്റ്റ് കേസ് സുപ്രീംകോടതി ഇന്ന് പരിഗണിക്കും.സംസ്ഥാനത്ത് വലിയ വിവാദമുണ്ടാക്കിയ കേസാണിത്. അതിനിടെ സെപ്റ്റംബറിൽ അലന്‍ ഷുഹൈബിനും, താഹ ഫസലിനും കൊച്ചിയിലെ പ്രത്യേക എന്‍ഐഎ കോടതി ജാമ്യം അനുവദിച്ചിരുന്നു.

അതിനിടയിൽ ഇക്കഴിഞ്ഞ ജനുവരിയില്‍ ഹൈക്കോടതി താഹ ഫസലിന്റെ ജാമ്യം റദ്ദാക്കുകയായിരുന്നു. താഹ ഫസലിനെതിരെ പിടികൂടിയ തെളിവുകൾ ഗുരുതരമാണെന്നും ഇത് മനസ്സിലാക്കാതെയാണ് കോടതി ജാമ്യം അനുവദിച്ചതെന്നും നേരത്തെ എൻ.ഐ.എ അപ്പീൽ നൽകിയിരുന്നു.

ALSO READ: പന്തീരാങ്കാവ് യുഎപിഎ കേസ്: കൊച്ചി എന്‍ഐഎ അന്വേഷിക്കും

അലൻ ഷുഹൈബിൻറെ ജാമ്യം റദ്ദാക്കലടക്കമായിരിക്കും കേസ് കോടതി പരിഗണിക്കുക. ജസ്റ്റിസ് അജയ് രസ്‌തോഗി അധ്യക്ഷനായ ബെഞ്ച് വാദം കേള്‍ക്കും.മാവോയിസ്റ്റ് അനുകൂല ലഘുലേഖകൾ, ചില ഭൂപടങ്ങൾ തുടങ്ങിയ തെളിവുകളും താഹയുടെ വീട്ടിൽ നിന്നും കണ്ടെടുത്തിരുന്നു.

ALSO READUAPA കേസ്: താഹയ്ക്ക് ജാമ്യ൦ നിഷേധിച്ച് NIA കോടതി

അലനെയും,താഹയെയും മാവോയിസ്റ്റ് ബന്ധം ആരോപിച്ച്‌ 2019 നവംബര്‍ ഒന്നിനാണ് യുഎപിഎ ചുമത്തി പൊലീസ് അറസ്റ്റ് ചെയ്തത്. കേസ് പിന്നീട് ദേശിയ അന്വേഷണ ഏജൻസി(NIA) ഏറ്റെടുക്കുകയായിരുന്നു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News