കടൽക്കൊല കേസ് തീർപ്പാക്കണമെന്ന് ആവശ്യപ്പെട്ട് കൊണ്ടുള്ള കേന്ദ്രത്തിന്റെ ഹർജി സുപ്രീം കോടതി (Supreme Court) ഏപ്രിൽ ഒമ്പതിന് പരിഗണിക്കും. 2012 ഫെബ്രുവരിയിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. കേരളത്തിന്റെ സമുദ്രാതിർത്തിയിൽ വെച്ച് 1 മലയാളി ഉൾപ്പടെ 2 മത്സ്യത്തൊഴിലാളികൾ ഇറ്റാലിയൻ നാവികരുടെ വെടിയേറ്റ് കൊല്ലപ്പെടുകയായിരുന്നു. അന്താരാഷ്ട്ര കോടതി വിധി പ്രകാരമുള്ള നഷ്ടപരിഹാരം കൊല്ലപ്പെട്ടവരുടെ കുടുംബത്തിന് നൽകിയ സാഹചര്യത്തിൽ കേസ് ഉടൻ തന്നെ തീർപ്പാക്കണമെന്നാണ് കേന്ദ്രത്തിന്റെ ആവശ്യം.
കേന്ദ്ര സർക്കാരിന് (Central Government) വേണ്ടി സോളിസിറ്റർ ജനറൽ തുഷാർ മേഹ്തയാണ് സുപ്രീം കോടതിയോട് കേസ് അടിയന്തരമായി തീർപ്പാക്കണമെന്ന് അഭ്യർഥിച്ചത്. ഏറെ നയതന്ത്ര പ്രാധന്യമുള്ള വിഷയമാണ് കടൽ കൊല കേസെന്നും അന്താരാഷ്ട്ര കോടതി വിധി പ്രകാരമുള്ള നഷ്ടപരിഹാരം കൊല്ലപ്പെട്ടവരുടെ കുടുംബത്തിന് ലഭിച്ചിട്ടുണ്ടെന്ന് ഉറപ്പ് വരുത്തിയിട്ടുണ്ടെന്നും സോളിസിറ്റർ ജനറൽ നൽകിയ അപേക്ഷയിൽ പറഞ്ഞിട്ടുണ്ട്.
ALSO READ: CPM-BJP Clash: കാസർഗോഡ് സിപിഎം-ബിജെപി സംഘർഷം; ജില്ലാ വൈസ് പ്രസിഡന്റിന് വെട്ടേറ്റു
2016 ലും കേന്ദ്ര സർക്കാർ ഇതേ ആവശ്യം ഉന്നയിച്ച് രംഗത്തെത്തിയിരുന്നു. അന്ന് നഷ്ടപരിഹാരം നൽകിയിട്ടുണ്ടെന്ന് ഉറപ്പ് വരുത്താതെ കേസ് അവസാനിപ്പിക്കാൻ കഴിയില്ലെന്ന് സുപ്രീം കോടതി അറിയിച്ചിരുന്നു. എന്നാൽ വെടിയേറ്റപ്പോൾ കപ്പലിലുണ്ടായിരുന്ന മത്സ്യ തൊഴിലാളികളും, കൊല്ലപ്പെട്ട മലയാളിയുടെ ബന്ധുക്കളും തങ്ങളുടെ വാദം കേൾക്കാതെ കേസ് (Case) അവസാനിപ്പിക്കരുതെന്ന് ആവശ്യപ്പെട്ടിരുന്നു. ഇവർ ഇതേ നിലപാടിൽ ഉറച്ച് നിൽക്കുകയാണെങ്കിൽ വിശദമായ വാദം ഉണ്ടാകുമെന്ന് സുപ്രീം കോടതി അറിയിച്ചിട്ടുണ്ട്.
ALSO READ: കണ്ണൂരിൽ അക്രമത്തിൽ പരിക്കേറ്റ ലീഗ് പ്രവർത്തകൻ മരിച്ചു
2020 ജൂലൈ 3നും ഇറ്റാലിയൻ നാവികരെ (Italian Marines) വിമുക്തരാക്കണമെന്ന് ആവശ്യപ്പെട്ട് കൊണ്ട് കേന്ദ്ര സർക്കാർ സുപ്രീം കോടതിയെ സമീപിച്ചിരുന്നു. ഇറ്റാലിയൻ നാവികര്‍ മാസിമിലാനോ ലാത്തോറേ, സാൽവത്തോറെ ജിറോണ്‍ എന്നിവരാണ് കേസിലെ പ്രതികൾ. ഇതിനിടയിൽ ജയിൽ കഴിഞ്ഞിരുന്ന ഇവരെ ആരോഗ്യ പ്രശ്നങ്ങൾ മൂലം ജാമ്യം നൽകി ജന്മനാട്ടിലേക്ക് തിരിച്ചയച്ചിരുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...