തിരുവനന്തപുരം:മത്സ്യതൊഴിലാളികളുടെ കുടുംബങ്ങള്‍ക്ക് ധനസഹായത്തിന് അര്‍ഹതയുണ്ടെന്ന അന്താരാഷ്ട്ര തര്‍ക്ക പരിഹാര ട്രൈബ്യൂണല്‍ വിധി കേന്ദ്ര
സർക്കാരിന്റെ ശക്തമായ നിലപാടിനുള്ള അംഗീകാരമാണ് എന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ പറഞ്ഞു.
Also Read:ജമാഅത്തെ ഇസ്ലാമി-SDPI-മുസ്ലിംലീഗ് കൂട്ട് കെട്ട്;രൂക്ഷമായ വിമര്‍ശനവുമായി മുഹമ്മദ് റിയാസ്!
ഇറ്റലിയന്‍ നാവികര്‍ക്കെതിരെ ഇന്ത്യ നിയമ നടപടി സ്വീകരിച്ചതും ട്രൈബ്യൂണല്‍ ശരിവച്ചത്
അന്ന് പ്രതിപക്ഷം നടത്തിയ കോലാഹലം തെറ്റാണെന്ന് തെളിയിച്ചിരിക്കുകയാണ്. ഇറ്റലിയുടെ വാദങ്ങള്‍ തള്ളിയാണ് ട്രൈബ്യൂണലിന്റെ വിധിയെന്നും കെ സുരേന്ദ്രന്‍
ചൂണ്ടിക്കാട്ടി.
Also Read:പ്രവാസികളുടെ പ്രശ്നങ്ങള്‍ മുഖ്യ മന്ത്രിയെ ഓര്‍മിപ്പിച്ച് ഉമ്മന്‍ ചാണ്ടി....
സോണിയാഗാന്ധിയുടെ കോൺഗ്രസല്ല രാജ്യം ഭരിക്കുന്നതെന്ന് എല്ലാവർക്കും ബോധ്യമായി. മൻമോഹൻസിംഗിന്റെ കാലത്ത് 2012 ലാണ് ഇറ്റലിയന്‍ കപ്പലായ
എന്‍ട്രിക്കാ ലക്സിയിലെ രണ്ട് നാവികരുടെ വെടിയേറ്റ് നീണ്ടകര സ്വദേശികളായ രണ്ട് മത്സ്യതൊഴിലാളികള്‍ കൊല്ലപ്പെട്ടത്.
എന്നാൽ നരേന്ദ്രമോദി സർക്കാർ അധികാരത്തിലെത്തിയതോടെ ഈ വിഷയത്തിൽ ശക്തമായ നിലപാടെടുത്തു.
ഇടക്കാലത്ത് കേന്ദ്രസർക്കാരിനെയും മോദിയേയും ആക്ഷേപിച്ച കോൺഗ്രസും സിപിഎമ്മും പരസ്യമായി മാപ്പു പറയണമെന്നും ബിജെപി സംസ്ഥാന അധ്യക്ഷന്‍ ആവശ്യപെട്ടു.