Nipah Alert: ആശങ്ക ഒഴിഞ്ഞു; തിരുവനന്തപുരത്ത് നിരീക്ഷണത്തിലായിരുന്ന മെഡിക്കൽ വിദ്യാര്‍ത്ഥിയുടെ ഫലം നെഗറ്റീവ്

Nipah Virus: കഴിഞ്ഞ ദിവസമാണ് പനി ബാധിച്ച മെഡിക്കൽ വിദ്യാർത്ഥിയെ നിരീക്ഷണത്തിന്റെ ഭാഗമായി പ്രത്യേക വാർഡിലേക്ക് മാറ്റിയത്.

Written by - Zee Malayalam News Desk | Last Updated : Sep 14, 2023, 08:27 AM IST
  • തിരുവനന്തപുരത്ത് നിരീക്ഷണത്തിലായിരുന്ന മെഡിക്കൽ വിദ്യാര്‍ത്ഥിയുടെ ഫലം നെഗറ്റീവ്
  • തോന്നയ്ക്കല്‍ വൈറോളജി ഇൻസ്റ്റിറ്റ്യട്ടില്‍ നടത്തിയ പരിശോധനയിലാണ് ഫലം നെഗറ്റീവാണെന്ന റിപ്പോർട്ട് വന്നത്
  • തോന്നയ്ക്കല്‍ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടില്‍ നടത്തുന്ന ആദ്യ നിപ പരിശോധന കൂടിയാണിത്
Nipah Alert: ആശങ്ക ഒഴിഞ്ഞു; തിരുവനന്തപുരത്ത് നിരീക്ഷണത്തിലായിരുന്ന മെഡിക്കൽ വിദ്യാര്‍ത്ഥിയുടെ ഫലം നെഗറ്റീവ്

തിരുവനന്തപുരം: പനി ബാധിച്ച്‌ തിരുവനന്തപുരം മെഡിക്കൽ കോളേജിൽ നിരീക്ഷണത്തിലായിരുന്ന മെഡിക്കല്‍ വിദ്യാര്‍ത്ഥിയുടെ നിപ പരിശോധനാഫലം നെഗറ്റീവ്. തോന്നയ്ക്കല്‍ വൈറോളജി ഇൻസ്റ്റിറ്റ്യട്ടില്‍ നടത്തിയ പരിശോധനയിലാണ് ഫലം നെഗറ്റീവാണെന്ന റിപ്പോർട്ട് വന്നത്. തോന്നയ്ക്കല്‍ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടില്‍ നടത്തുന്ന ആദ്യ നിപ പരിശോധന കൂടിയാണിത്.

Also Read: Nipah Threat: കോഴിക്കോട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് രണ്ട് ദിവസം അവധി

കഴിഞ്ഞ ദിവസമാണ് പനി ബാധിച്ച മെഡിക്കൽ വിദ്യാർത്ഥിയെ നിരീക്ഷണത്തിന്റെ ഭാഗമായി പ്രത്യേക വാർഡിലേക്ക് മാറ്റിയത്. വവ്വാൽ കടിച്ച പഴം കഴിച്ചതായി സംശയിക്കുന്നുവെന്ന് വിദ്യാർത്ഥി പറഞ്ഞതോടെ പ്രത്യേകം സജ്ജീകരിച്ച മുറിയിൽ നിരീക്ഷണത്തിലാക്കുകയായിരുന്നു. നിലവിൽ സംസ്ഥാനത്ത് നിപ സ്ഥിരീകരിച്ചത് കോഴിക്കോട് ജില്ലയിലാണ്. ഇവിടെ 3 പേരാണ് ചികിത്സയിലുള്ളത്.  ഇതിൽ 2 പേർക്ക് പനി മാറിയെന്നാണ് റിപ്പോർട്ട് എന്നാൽ ഒരു കുട്ടിയുടെ അവസ്ഥ ഇപ്പോഴും ഗുരുതരമാണ് എന്നാണ് റിപ്പോർട്ട്. നിലവിൽ ൭൮൯ പേരാണ് സമ്പർക്ക പട്ടികയിലുള്ളത്.  ഇതിൽ 77 പേർ അതീവ ജാഗ്രതാ സമ്പർക്ക പട്ടികയിലാണുള്ളത്. ഇവർ വീടുകളിൽ ഐസൊലേഷനിലാണ്.

Also Read: 4 ശതമാനം DA വർദ്ധിച്ചു, ഗണേശ ചതുർത്ഥിക്ക് മുമ്പ് സർക്കാരിന്റെ കിടിലം സമ്മാനം! അറിയാം..

കോഴിക്കോട് ജില്ലയിൽ ജാഗ്രതാ മുന്‍കരുതലുകളുടെ ഭാഗമായി എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ഇന്നും നാളെയും ജില്ലാ കളക്‌ടർ അവധി പ്രഖ്യാപിച്ചു. കൂടാതെ അടുത്ത 10 ദിവസം നടത്താൻ നിശ്ചയിച്ചിരിക്കുന്ന എല്ലാ പൊതു പരിപാടികളും താൽക്കാലികമായി നിർത്തിവയ്ക്കാനും കളക്‌ടർ ഉത്തരവിറക്കിയിട്ടുണ്ട്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.
 

Trending News