തിരുവനന്തപുരം: വർക്കല ഇടവ റെയിൽവേ ഗേറ്റിനു സമീപം വിദ്യാർഥി ട്രെയിനിൽ നിന്നും തെറിച്ചു വീണു. തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളജിലെ മൂന്നാം വർഷ ബിരുദ വിദ്യാർഥിനിയായ സൂര്യ (20)ആണ് ട്രെയിനിൽ നിന്നും വീണത്. രാവിലെ 8:55 ആയിരുന്നു സംഭവം.ഗുരുവായൂർ തിരുവനന്തപുരം ഇന്റർസിറ്റി എസ്പ്രെസ്സിൽ നിന്നുമാണ് പെണ്കുട്ടി തെറിച്ചു വീണത്.
ചേർത്തല സ്വദേശിനിയാണ്.നാട്ടുകാരാണ് ഗുരുതര പരിക്കുകളോടെ കുട്ടിയെ വർക്കല താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. കുട്ടിയുടെ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്.പ്രാഥമിക ചികിത്സ നൽകിയ ശേഷം തിരുവനന്തപുരം മെഡിക്കൽ കോളജിലേക്ക് കൊണ്ട് പോയി.
വ്യാപാരികളേയും ഡ്രൈവർമാരെയും കബളിപ്പിച്ച് പണം തട്ടിയ പ്രതി പിടിയില്‍
വ്യാപാരികളേയും ചരക്ക് വാഹന ഡ്രൈവർമാരേയും കബളിപ്പിച്ച് പണം തട്ടിയെടുത്ത കേസിൽ ഒരാളെ പോലീസ് അറസ്റ്റു ചെയ്തു. ഹരിപ്പാട് പള്ളിപ്പാട് നടുവട്ടം ചക്കാല കിഴക്കതിൽ വീട്ടിലെ സന്ദീപാണ് അറസ്റ്റിലായത്. ആലപ്പുഴയിലെ വ്യാപാരികളെയും ചരക്ക് വാഹനങ്ങളിലെ ഡ്രൈവർമാരെയും കബളിപ്പിച്ച് പണം തട്ടിയെടുത്ത കേസിലെ പ്രതിയാണ് പിടിയിലായ സന്ദീപ്.
ഇയാൾ കടകളിൽ നിന്നും സാധനങ്ങൾ വാഹനത്തിൽ ലോഡ് ചെയ്ത ശേഷം പണം എടിഎമ്മിൽ നിന്നും എടുത്തു തരാം എന്നുപറഞ്ഞ് വിശ്വസിപ്പിച്ച് ഡ്രൈവർമാരിൽ നിന്നും പണംവാങ്ങി പോയിട്ട് തിരികെ വരാതെ കബളിപ്പിച്ച് കടന്നുകളയുകയായിരുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...