Street Dog Assault: തെരുവുനായ ആക്രമണം: പേ വിഷബാധയ്‌ക്കെതിരെ കുത്തിവയ്പെടുത്ത പെൺകുട്ടി ഗുരുതരാവസ്ഥയിൽ

Street Dog Assault: കഴിഞ്ഞ മാസം 14 ന് രാവിലെ പാല്‍ വാങ്ങാന്‍ പോകവേ പെരുനാട് കാര്‍മല്‍ എഞ്ചിനീയറിംഗ് കോളേജ് റോഡില്‍ വെച്ചാണ് കുട്ടിക്ക് തെരുവുനായയുടെ ആക്രമണം ഉണ്ടായത്

Written by - Zee Malayalam News Desk | Last Updated : Sep 3, 2022, 08:29 AM IST
  • പേ വിഷബാധയ്‌ക്കെതിരെ കുത്തിവയ്‌പ്പെടുത്ത 12 വയസുകാരി ഗുരുതരാവസ്ഥയില്‍
  • പേ വിഷബാധയ്‌ക്കെതിരായ മൂന്ന് പ്രതിരോധ കുത്തിവെപ്പുകളും പെണ്‍കുട്ടി എടുത്തു
  • കഴിഞ്ഞ മാസം 14 ന് രാവിലെ പാല്‍ വാങ്ങാന്‍ പോകവേ റോഡില്‍ വെച്ചാണ് കുട്ടിക്ക് തെരുവുനായയുടെ ആക്രമണം ഉണ്ടായത്
Street Dog Assault: തെരുവുനായ ആക്രമണം: പേ വിഷബാധയ്‌ക്കെതിരെ കുത്തിവയ്പെടുത്ത പെൺകുട്ടി ഗുരുതരാവസ്ഥയിൽ

പത്തനംതിട്ട: Street Dog Assault: തെരുവുനായയുടെ ആക്രമണത്തില്‍ പരിക്കേറ്റതിനെ തുടർന്ന് പേ വിഷബാധയ്‌ക്കെതിരെ കുത്തിവയ്‌പ്പെടുത്ത 12 വയസുകാരി ഗുരുതരാവസ്ഥയില്‍. പേ വിഷബാധയ്‌ക്കെതിരായ മൂന്ന് പ്രതിരോധ കുത്തിവെപ്പുകളും പെണ്‍കുട്ടി എടുത്തു. റാന്നി പെരുനാട് മന്ദപ്പുഴ ചേര്‍ത്തലപ്പടി ഷീനാഭവനില്‍ ഹരീഷിന്റെ മകള്‍ അഭിരാമിയുടെ നില  ഇപ്പോൾ ഗുരുതരാവസ്ഥയായതിനെ തുടർന്ന് കോട്ടയം മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു.

Also Read: തെരുവുനായ ആക്രമണം വർധിച്ചു; വന്ധ്യംകരണം വ്യാപകമായി നടപ്പാക്കാൻ തീരുമാനം

കഴിഞ്ഞ മാസം 14 ന് രാവിലെ പാല്‍ വാങ്ങാന്‍ പോകവേ പെരുനാട് കാര്‍മല്‍ എഞ്ചിനീയറിംഗ് കോളേജ് റോഡില്‍ വെച്ചാണ് കുട്ടിക്ക് തെരുവുനായയുടെ ആക്രമണം ഉണ്ടായത്.  കണ്ണിലും കാലിലും കൈയ്യിലുമായി ഏഴിടത്ത് അപര്ണയ്ക്ക് കടിയേറ്റു.  ഇതിനെ തുടർന്ന് പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ച കുട്ടിക്ക് അവിടെ നിന്നാണ് ആദ്യത്തെ വാക്‌സിന്‍ എടുക്കുന്നത്. ശേഷം രണ്ട് വാക്‌സിന്‍ പെരുനാട് കുടുംബാരോഗ്യ കേന്ദ്രത്തില്‍ നിന്നുമാണ് എടുത്തത്.  നാലാമത്തെ വാക്‌സിന്‍ ഈ മാസം 10ന് എടുക്കണമെന്ന് ആശുപത്രിയില്‍ നിന്ന് അറിയിച്ചിരുന്നു. 

Also Read: Belly Fat: രാവിലെ എഴുന്നേറ്റ ഉടൻ ഈ 2 കാര്യങ്ങൾ ചെയ്താൽ വയറിലെ കൊഴുപ്പ് എളുപ്പത്തിൽ ഉരുക്കാം!

വെള്ളിയാഴ്ച്ച വൈകിട്ടോടെ കുട്ടിയ്ക്ക് അസ്വസ്ഥത അനുഭവപ്പെട്ടതിനെ തുടർന്ന് പത്തനംതിട്ടയിലെ സ്വകാര്യ ആശുപത്രിയിൽ പോയി കാണിക്കുകയും അവിടെ എക്സ്റേ എടുത്തപ്പോൾ കുഴപ്പമില്ലെന്ന് പറഞ്ഞ് വീട്ടിലേക്ക് വിടും ചെയ്തിരുന്നു.  അതിനുശേഷം വൈകിട്ടോടെ കുട്ടിയുടെ നില ഗുരുതരമായതിനെ തുടർന്ന് പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും സ്ഥിതി ഗുരുതരമായതിനാല്‍ കോട്ടയം മെഡിക്കല്‍ കോളേജിലേക്ക് മാറ്റുകയായിരുന്നു. 

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

 

Trending News