പഴകിയ ഭക്ഷണം നൽകി; എസ് യു ടി ആശുപത്രിയിലെ കോഫീ ഷോപ്പ് പൂട്ടിച്ചു

ആശുപത്രിയിൽ ചികിത്സയിലായിരുന്ന രോഗിയെ കാണാൻ മാതാപിതാക്കൾക്കൊപ്പം എത്തിയതാണ് അഞ്ച് വയസുകാരിയാണ് കോഫി ഷോപ്പിൽ നിന്നും സമൂസ കഴിച്ചതിനെ തുടർന്ന് ഛർദ്ദിച്ചത്.

Written by - Zee Malayalam News Desk | Last Updated : Jan 15, 2023, 08:26 AM IST
  • ജോലിക്കാർക്ക് മെഡിക്കൽ ഫിറ്റ്‌നെസ്സ് ഇല്ലാത്തതും പഴകിയ ഭക്ഷണം വിതരണം ചെയ്തതുമാണ് സ്ഥാപനം പൂട്ടാൻ കാരണം.
  • ഇവിടെ നിന്നും സമൂസ കഴിച്ചതിനെ തുടർന്ന് ഛർദ്ദിച്ച അഞ്ചു വയസുകാരിയെ ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിൽ പ്രവേശിപ്പിച്ചിരുന്നു.
  • തുടർന്ന് നൽകിയ പരാതിയിലാണ് കോഫി ഷോപ്പിൽ റെയ്ഡ് നടത്തിയത്.
പഴകിയ ഭക്ഷണം നൽകി; എസ് യു ടി ആശുപത്രിയിലെ കോഫീ ഷോപ്പ് പൂട്ടിച്ചു

നെടുമങ്ങാട്: വട്ടപ്പാറ വേങ്കോട് എസ് യു ടി ആശുപത്രിയിലെ കോഫി ഷോപ്പ് ഫുഡ്‌ സേഫ്റ്റി എൻഫോഴ്സ്‌മെന്റ് വിഭാ​ഗം പൂട്ടിച്ചു. ജോലിക്കാർക്ക് മെഡിക്കൽ ഫിറ്റ്‌നെസ്സ് ഇല്ലാത്തതും പഴകിയ ഭക്ഷണം വിതരണം ചെയ്തതുമാണ് സ്ഥാപനം പൂട്ടാൻ കാരണം. ഇവിടെ നിന്നും സമൂസ കഴിച്ചതിനെ തുടർന്ന് ഛർദ്ദിച്ച അഞ്ചു വയസുകാരിയെ ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിൽ പ്രവേശിപ്പിച്ചിരുന്നു. തുടർന്ന് നൽകിയ പരാതിയിലാണ് കോഫി ഷോപ്പിൽ റെയ്ഡ് നടത്തിയത്. 

ആശുപത്രിയിൽ ചികിത്സയിലായിരുന്ന രോഗിയെ കാണാൻ മാതാപിതാക്കൾക്കൊപ്പം എത്തിയതാണ് അഞ്ച് വയസുകാരി. അതേസമയം പരിശോധനയിൽ കുട്ടിക്ക് ഭക്ഷ്യ വിഷബാധയുമായി ബന്ധപ്പെട്ട പ്രശ്നങ്ങളൊന്നും കണ്ടെത്തിയില്ലെന്ന് ഡോക്ടർ അറിയിച്ചു.

Also Read: Crime: മദ്യപാനത്തിനിടെ തർക്കം; യുവാവിനെ സുഹൃത്തുക്കൾ ക്രൂരമായി മർദ്ദിച്ച് കൊലപ്പെടുത്തി

പഴകിയ ഭക്ഷണം വിൽപ്പന നടത്തിയതിനും വൃത്തിഹീനമായ സാഹചര്യത്തിൽ പ്രവർത്തിച്ചതിനും മുൻപ് ഈ സ്ഥാപനത്തിന് പിഴ ചുമത്തിയിരുന്നു. ഇപ്പോഴത്തെ പരാതിയുടെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലും മെഡിക്കൽ ഫിറ്റ്നസ് ഇല്ലാത്തതിനാലും വൃത്തിഹീനമായ രീതിയിൽ പ്രവർത്തിച്ചതിനാലും ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ  ഈ സ്ഥാപനം തുറന്നു പ്രവർത്തിക്കരുതെന്ന് കാണിച്ച് സ്ഥാപനത്തിന് നോട്ടീസ് നൽകി അടച്ചിടാൻ നിർദേശം നൽകുകയും ചെയ്തിട്ടുണ്ട്. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News