Covid | കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ പെൻഷൻ വിതരണത്തിന് ട്രഷറികളിൽ പ്രത്യേക ക്രമീകരണം

ട്രഷറിയിൽ നേരിട്ട്  എത്തി പെൻഷൻ കൈപ്പറ്റുന്നതിന് പകരം വകുപ്പ് ഏർപ്പെടുത്തിയിട്ടുള്ള ഓൺലൈൻ സംവിധാനങ്ങൾ പരമാവധി പ്രയോജനപ്പെടുത്തണം.

Written by - Zee Malayalam News Desk | Last Updated : Jan 29, 2022, 09:05 PM IST
  • പെൻഷൻ കൈപ്പറ്റുന്നതിനായി അക്കൗണ്ട് നമ്പർ പ്രകാരം നിശ്ചയിച്ചിട്ടുള്ള ദിവസം മാത്രം ഇടപാടുകൾക്കായി എത്തണം
  • ഓൺലൈൻ സംവിധാനങ്ങൾ പരമാവധി പ്രയോജനപ്പെടുത്തണം
Covid | കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ പെൻഷൻ വിതരണത്തിന് ട്രഷറികളിൽ പ്രത്യേക ക്രമീകരണം

തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് വ്യാപനം രൂക്ഷമായി തുടരുന്ന സാഹചര്യത്തിൽ ഫെബ്രുവരിയിലെ പെൻഷൻ വിതരണം നടത്തുന്നതിന് ട്രഷറികളിൽ ക്രമീകരണം ഏർപ്പെടുത്തി. പെൻഷൻ കൈപ്പറ്റുന്നതിനായി അക്കൗണ്ട് നമ്പർ പ്രകാരം നിശ്ചയിച്ചിട്ടുള്ള ദിവസം മാത്രം ഇടപാടുകൾക്കായി എത്തണം. ട്രഷറിയിൽ നേരിട്ട്  എത്തി പെൻഷൻ കൈപ്പറ്റുന്നതിന് പകരം വകുപ്പ് ഏർപ്പെടുത്തിയിട്ടുള്ള ഓൺലൈൻ സംവിധാനങ്ങൾ പരമാവധി പ്രയോജനപ്പെടുത്തണം.

തിങ്കളാഴ്ച രാവിലെ PTSB അക്കൗണ്ട് നമ്പർ പൂജ്യത്തിൽ അവസാനിക്കുന്ന പെൻഷൻകാർക്കും ഉച്ചകഴിഞ്ഞ് ഒന്നിൽ അവസാനിക്കുന്ന പെൻഷൻകാർക്കും പെൻഷൻ വിതരണം ചെയ്യും. ചൊവ്വാഴ്ച രാവിലെ അക്കൗണ്ട് നമ്പർ രണ്ടിൽ അവസാനിക്കുന്ന പെൻഷൻകാർക്കും ഉച്ചകഴിഞ്ഞ് മൂന്നിൽ അവസാനിക്കുന്ന പെൻഷൻകാർക്കും പെൻഷൻ വിതരണം ചെയ്യും. ബുധനാഴ്ച രാവിലെ അക്കൗണ്ട് നമ്പർ  നാലിൽ അവസാനിക്കുന്ന പെൻഷൻകാർക്കും ഉച്ചകഴിഞ്ഞ് അഞ്ചിൽ അവസാനിക്കുന്ന പെൻഷൻകാർക്കും പെൻഷൻ വിതരണം ചെയ്യും.

വ്യാഴാഴ്ച രാവിലെ അക്കൗണ്ട് നമ്പർ  ആറിൽ അവസാനിക്കുന്ന പെൻഷൻകാർക്കും ഉച്ചകഴിഞ്ഞ് ഏഴിൽ അവസാനിക്കുന്ന പെൻഷൻകാർക്കും പെൻഷൻ വിതരണം ചെയ്യും. വെള്ളിയാഴ്ച രാവിലെ അക്കൗണ്ട് നമ്പർ  എട്ടിൽ അവസാനിക്കുന്ന പെൻഷൻകാർക്കും ഉച്ചകഴിഞ്ഞ് ഒമ്പതിൽ അവസാനിക്കുന്ന പെൻഷൻകാർക്കും പെൻഷൻ വിതരണം ചെയ്യും. ശനിയാഴ്ച എല്ലാ അക്കൗണ്ട് നമ്പറിലുള്ള പെൻഷൻകാർക്കും പെൻഷൻ വിതരണം നടത്തുന്നതാണെന്നും അധികൃതർ അറിയിച്ചു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.
 

Trending News