ലഖ്‌നൗ: അനധികൃതമായി വില്‍പ്പനയ്ക്ക് എത്തിച്ച ഇന്ത്യന്‍ റൂഫ് ടര്‍ട്ടില്‍ വിഭാഗത്തില്‍ പെടുന്ന കടലാമകളുമായി വന്യജീവി കടത്തുകാരന്‍ പിടിയില്‍. റിങ്കു കശ്യപ് എന്നയാളെയാണ് 108 കടലാമകളുമായി ഇന്നലെ ലഖ്‌നൗവിലെ ചൗക്ക് മേഖലയില്‍ നിന്നും സ്‌പെഷ്യല്‍ ടാസ്‌ക് ഫോഴ്‌സും വൈല്‍ഡ്‌ലൈഫ് ക്രൈം കണ്ട്രോള്‍ ബ്യൂറോയും ചേര്‍ന്നാണ് പിടികൂടിയത്. ഈ കടലാമകളെ ബിഹാറിലേക്കും പശ്ചിമ ബംഗാളിലേക്കുമായി വില്‍പ്പനയ്ക്ക് എത്തിച്ചതായിരുന്നുവെന്ന് ഇയാള്‍ മൊഴി നൽകിയിട്ടുണ്ട്.
A joint team of Special Task Force (#STF) and Wildlife Crime Control Bureau has rescued 108 Indian roof #Turtles and arrested a smuggler from Chowk area of #Lucknow.
The team also recovered two mobile phones and a scooter from his possession. pic.twitter.com/eeevhxVmKm
— IANS (@ians_india) June 23, 2023
Also Read: വ്യാജ സർട്ടിഫിക്കറ്റ് കേസിൽ നിഖിൽ തോമസ് അറസ്റ്റിൽ
അധികൃതര്‍ക്ക് ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന് നടത്തിയ റെയ്ഡിലാണ് ഇയാള്‍ പിടിയിലാവുന്നത്. ഗോമതി നദിയില്‍ നിന്നുള്ള മത്സ്യബന്ധന തൊഴിലാളികളില്‍ നിന്ന് ഒന്നിന് 200 രൂപ നിരക്കിലാണ് റിങ്കു കടലാമകളെ വാങ്ങിയത് ശേഷം ഇതിനെ 300 രൂപയ്ക്കാണ് വിറ്റിരുന്നത്. ഇന്ത്യയ്ക്ക് പുറത്ത് ഇവയ്ക്ക് വലിയ തുക ലഭിക്കുമെന്നാണ് റിപ്പോർട്ട്. ഇയാളുടെ മൊബൈല്‍ ഫോണും സ്‌കൂട്ടറും ഉദ്യോഗസ്ഥര്‍ കസ്റ്റഡിയിലെടുത്തു.
Also Read: Shani Dev Favourite Zodiac Sign: ശനി ദേവന്റെ പ്രിയ രാശിക്കാർ ഇവർ, നിങ്ങളുമുണ്ടോ ഇതിൽ?
ഇന്ത്യന്‍ റൂഫ് ടര്‍ട്ടിലുകള്‍ ലോകത്തിലെ ഏറ്റവും ചെറിയ രണ്ടാമത്തെ കടലാമ വിഭാഗത്തിൽ പെടുന്നതാണ്. ഇവ 23 സെന്റിമീറ്റര്‍ വരെ നീളം വയ്ക്കും. ഇവയുടെ ആയുസ്സ് 12 മുതല്‍ 15 വര്‍ഷം വരെയാണ്. ഇവയുടെ ആഹാരം ഞണ്ടുകളും ഒച്ചുകളുമാണ്. ഒക്ടോബര്‍, ഡിസംബര്‍, ഫെബ്രുവരി, മാര്‍ച്ച് മാസങ്ങളിലാണ് കൂടൊരുക്കല്‍ കാലയളവ്. ഈ കാലയളവിലാണ് ഇണചേരുന്നതും. പെണ്‍ കടലാമകള്‍ മൂന്ന് മുതല്‍ 14 വരെ മുട്ടകളിടുമെന്നാണ് റിപ്പോർട്ട്. പരമ്പരാഗത മരുന്ന്, അനധികൃത വില്‍പ്പന, ഭക്ഷണം എന്നിവ ഇവ നേരിടുന്ന പ്രധാന വെല്ലുവിളികളാണ്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...