Vava Suresh: വാവ സുരേഷിന്റെ ആരോഗ്യ നിലയിൽ നേരിയ പുരോഗതി; ജീവൻ രക്ഷാ സംവിധാനങ്ങൾ തുടരും

പാമ്പു കടിയേറ്റ് ഗുരുതരാവസ്ഥയിൽ കോട്ടയം മെഡിക്കൽ കോളേജിൽ ചികിത്സയിൽ കഴിയുന്ന വാവ സുരേഷിന്റെ ആരോഗ്യനില മെച്ചപ്പെട്ടതായി റിപ്പോർട്ട്.   

Written by - Zee Malayalam News Desk | Last Updated : Feb 3, 2022, 07:48 AM IST
  • വാവ സുരേഷിന്റെ ആരോഗ്യനില മെച്ചപ്പെട്ടതായി റിപ്പോർട്ട്
  • വെന്റിലേറ്റർ അടക്കമുള്ള ജീവൻ രക്ഷാ സംവിധാനങ്ങളുടെ ഉപയോഗം ഇപ്പോഴും തുടരുകയാണ്
  • രോഗി നിരീക്ഷണത്തിലാണെന്ന് ആശുപത്രി സൂപ്രണ്ട് ഡോ ടികെ ജയകുമാർ അറിയിച്ചു
Vava Suresh: വാവ സുരേഷിന്റെ ആരോഗ്യ നിലയിൽ നേരിയ പുരോഗതി; ജീവൻ രക്ഷാ സംവിധാനങ്ങൾ തുടരും

കോട്ടയം: പാമ്പു കടിയേറ്റ് ഗുരുതരാവസ്ഥയിൽ കോട്ടയം മെഡിക്കൽ കോളേജിൽ ചികിത്സയിൽ കഴിയുന്ന വാവ സുരേഷിന്റെ ആരോഗ്യനില മെച്ചപ്പെട്ടതായി റിപ്പോർട്ട്. എങ്കിലും വെന്റിലേറ്റർ അടക്കമുള്ള ജീവൻ രക്ഷാ സംവിധാനങ്ങളുടെ ഉപയോഗം ഇപ്പോഴും തുടരുകയാണ്. 

Also Read: Vava Suresh | വാവ സുരേഷിന്റെ ആരോ​ഗ്യനിലയിൽ മികച്ച പുരോ​ഗതി; ചോദ്യങ്ങളോട് പ്രതികരിക്കുന്നുണ്ടെന്ന് ഡോക്ടർമാർ

രോഗി നിരീക്ഷണത്തിലാണെന്ന് ആശുപത്രി സൂപ്രണ്ട് ഡോ ടികെ ജയകുമാർ അറിയിച്ചു. ചൊവ്വാഴ്ച ആരോഗ്യ നിലയിൽ നല്ല പുരോഗതി ഉണ്ടായിരുന്നുവെങ്കിലും ഇന്നലെ രാവിലെ സ്ഥിതി വീണ്ടും മോശമാകുകയായിരുന്നു.  നേരത്തെ തട്ടിവിളിച്ചാൽ പ്രതികരിക്കുകയിരുന്ന അവസ്ഥ പിന്നീട് ഇല്ലാതായി. മാത്രമല്ല സ്വയം ശ്വസിക്കുന്നതിന്റെ അളവ് കുറയുകയും രക്തസമ്മർദ്ദം കുറയുകയും ചെയ്തു. ശേഷം പതിനൊന്നുമണിയോടെ നില വീണ്ടും മെച്ചപ്പെട്ടുവെന്നാണ് റിപ്പോർട്ട്. 

പാമ്പു കടിയേറ്റ് മെഡിക്കൽ കോളേജിൽ എത്തുന്നതിന് മുൻപ് വാവ സുരേഷിന് ഹൃദയാഘാതവും സംഭവിച്ചിരുന്നു. എന്തായാലും ഇനി ആരോഗ്യനില പൂർണ്ണമായും സുഖമായാൽ മാത്രമേ വെന്റിലേറ്റർ മാറ്റുകയുള്ളു. 

Also Read: Viral Video: പക്ഷിക്കൂട് ആക്രമിക്കാൻ ശ്രമിച്ച പാമ്പിന് കിട്ടി മുട്ടൻ പണി..!

ഡോ ടികെ ജയകുമാറിന്റെ നേതൃത്വത്തിൽ ഒരു സംഘം മികച്ച ഡോക്‌ടർമാരാണ് വാവ സുരേഷിന്റെ ചികിത്സ നിയന്ത്രിച്ചുവരുന്നത്.  എത്രയും പെട്ടെന്ന് തന്നെ അദ്ദേഹം പൂർണ്ണ ആരോഗ്യവാനാകും എന്നുതന്നെയാണ് പ്രതീക്ഷ.

കോട്ടയം കുറിച്ചിയിൽ പാമ്പിനെ പിടികൂടുന്നതിനിടെയാണ് സുരേഷിന് പാമ്പ് കടിയേറ്റത്. ഉ​ഗ്രവിഷമുള്ള മൂർഖൻ പാമ്പിന്റെ കടിയേറ്റ സുരേഷിനെ ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചു. ആശുപത്രിയിൽ എത്തുന്നതിന് 10 മിനിറ്റ് മുൻപ് അദ്ദേഹം അബോധാവസ്ഥയിലാകുകയായിരുന്നു.  തുടർന്ന് വെന്റിലേറ്ററിൽ പ്രവേശിപ്പിക്കുകയായിരുന്നു. ആദ്യം കോട്ടയത്തെ സ്വകാര്യ ആശുപത്രിയിലാണ് അദ്ദേഹത്തെ പ്രവേശിപ്പിച്ചത്. പിന്നീട് വിദ​ഗ്ധ ചികിത്സയ്ക്കായി കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.
 

Trending News