ഇഫ്താർ വിരുന്നിൽ കെവി തോമസിന് സതീശന്റെ മറുപടി! യുഡിഎഫിനെ കുറിച്ച് ജയരാജന് ആവലാതി വേണ്ടെന്നും...

 സിൽവർ ലൈനിന്റെ കാര്യത്തിൽ ഒരു വിട്ടുവീഴ്ചയുമില്ലെന്ന് പറഞ്ഞ പ്രതിപക്ഷ നേതാവ് സമരം ശക്തമായി തുടരുമെന്ന നിലപാടാണ് പ്രഖ്യാപിച്ചത്

Written by - Zee Malayalam News Desk | Last Updated : Apr 21, 2022, 03:19 PM IST
  • ഇഫ്താറിന്റെ അര്‍ഥമറിയാത്തവര്‍ പുലമ്പുമ്പോള്‍ എന്ത് പറയാനെന്ന് സതീശന്‍
  • കരുണാകരന്‍ തുടങ്ങിയ കാര്യമാണ് താന്‍ തുടര്‍ന്നതെന്നും പ്രതിപക്ഷ നേതാവ്
  • ഇഫ്താർ വിമർശനത്തിന് കൃത്യമായ മറുപടിയാണ് പ്രതിപക്ഷനേതാവ് നൽകിയത്.
ഇഫ്താർ വിരുന്നിൽ കെവി തോമസിന് സതീശന്റെ മറുപടി! യുഡിഎഫിനെ കുറിച്ച് ജയരാജന് ആവലാതി വേണ്ടെന്നും...

തിരുവനന്തപുരം:  പ്രതിപക്ഷനേതാവ് സംഘടിപ്പിച്ച ഇഫ്താർ വിരുന്നിൽ നേതാക്കൾ പങ്കെടുത്ത സംഭവത്തിൽ കെ വി തോമസിന് പ്രതിപക്ഷ നേതാവിൻ്റെ മറുപടി. ഇഫ്താറിന്റെ  അര്‍ഥമറിയാത്തവര്‍ പുലമ്പുമ്പോള്‍ എന്ത് പറയാനെന്ന് സതീശന്‍ ചോദിച്ചു. കരുണാകരന്‍ തുടങ്ങിയ കാര്യമാണ് താന്‍ തുടര്‍ന്നതെന്നും പ്രതിപക്ഷ നേതാവ് പറ‍ഞ്ഞു. പി.സി.വിഷ്ണുനാഥിന് എഐവൈഎഫ് സെമിനാറില്‍  പങ്കെടുക്കാന്‍ അനുമതി ഉണ്ടോയെന്ന് അറിയില്ലെന്നും സതീശൻ വ്യക്തമാക്കി. തിരുവനന്തപുരത്ത് വാർത്ത സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

കെ.വി തോമസിന്റെ  ഇഫ്താർ വിമർശനത്തിന് കൃത്യമായ മറുപടിയാണ് പ്രതിപക്ഷനേതാവ് വാർത്താ സമ്മേളനത്തിൽ നൽകിയത്. ഇഫ്താർ എന്തെന്ന് അറിയാത്ത ഒരാൾക്ക് എന്ത്‌ മറുപടി നൽകാനെന്നായിരുന്നു സതീശൻ്റെ ചോദ്യം. പാർട്ടി നേതാക്കൾക്കൊപ്പമാണ് ഇഫ്താർ സംഗമം നടത്തിയത്. ഇഫ്താർ സംഗമത്തിന് പാർട്ടി വിലക്ക് ഉണ്ടായിരുന്നില്ലെന്നും സംഗമത്തിന് പ്രത്യേക പ്രാധാന്യമുണ്ടെന്നും സതീശൻ ഓർമ്മിപ്പിച്ചു. ഇത് ബഹിഷ്കരിക്കാൻ വേണ്ടി ചെറിയ മനസ്സുള്ള ആളല്ല താനെന്നായിരുന്നു മറുപടി.

മുസ്ലീം ലീഗിനെയും ആർഎസ്പിയെയും സ്വാഗതം ചെയ്ത ഇ.പി.ജയരാജൻ്റെ പ്രസ്താവനയോട് യുഡിഎഫിനെക്കുറിച്ച് ഇ പി ജയരാജന് ടെൻഷൻ വേണ്ടെന്നായിരുന്നു പ്രതിപക്ഷനേതാവിൻ്റെ മറുപടി. യു ഡി എഫ് ഒറ്റക്കെട്ടാണ്. ജയരാജൻ ആദ്യം ഇടതുമുന്നണിയിലെ പ്രശ്‌നങ്ങൾ തീർക്കട്ടെയെന്നും കൊമ്പ് കുലുക്കിയുള്ള വരവാണ് ഇ.പി അറിയിച്ചതെന്നും സതീശൻ പറഞ്ഞു. മുഖ്യമന്ത്രിയുടെ പുതിയ പൊളിറ്റിക്കൽ സെക്രട്ടറിയായ പി.ശശിയുടെ നിയമനത്തിൽ പി.ജയരാജൻ എതിർപ്പുന്നയിച്ച വിഷയത്തോടുള്ള സതീശൻ്റെ വാക്കുകൾ ഇങ്ങനെ. സിപിഎമ്മിൻ്റെ ആഭ്യന്തര കാര്യമാണിതെന്നും വിമർശനം വന്നാൽ പ്രതികരിക്കേണ്ടത് സിപിഎമ്മാണെന്നും ചൂണ്ടിക്കാട്ടി.

അതേസമയം, സിൽവർ ലൈനിന്റെ കാര്യത്തിൽ ഒരു വിട്ടുവീഴ്ചയുമില്ലെന്ന് പറഞ്ഞ പ്രതിപക്ഷ നേതാവ് സമരം ശക്തമായി തുടരുമെന്ന നിലപാടാണ് പ്രഖ്യാപിച്ചത്. പ്രതിപക്ഷ ആരോപണങ്ങൾ അടിവരയിടുന്നതാണ് അലോക് വർമ്മയുടെ വെളിപ്പെടുത്തലുകൾ. കെ-റെയിലിനായി സ്ഥാപിക്കുന്ന കല്ലുകൾ പിഴുതെറിയുമെന്നും സതീശൻ വ്യക്തമാക്കി.

സംസ്ഥാനത്ത് ബസ്സ് ടാക്സി നിരക്കുകൾ വർധിപ്പിച്ചതിലും പ്രതിപക്ഷ നേതാവ് പ്രതികരിച്ചു. ബസ് ചാർജ് വർധനവിൽ അപാകതയുണ്ടെന്ന് സാധാരണ ജനങ്ങൾക്ക് ഭാരിച്ച ബാധ്യതയാണ് നിരക്ക് വർധനവിലൂടെ ഉണ്ടായിരിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. മിനിമം ചാർജ് വർധിപ്പിച്ചപ്പോൾ മിനിമം ദൂരം കുറച്ചു.ഇത് ശരിയല്ലെന്നും എല്ലാ ഫെയർ സ്റ്റേജിലും ഇതിന്റെ പ്രതിഫലനം കാണാമെന്നും സതീശൻ പറഞ്ഞു. 

ഇന്ത്യയിൽ ഏറ്റവും കൂടുതൽ ബസ് ചാർജ് വർദ്ധനവ് ഉള്ള സംസ്ഥാനം കേരളം. നിരക്ക് വർധിപ്പിക്കുന്നതിൽ തെറ്റില്ല. പക്ഷേ, നിലവിലെ നടപടി അശാസ്ത്രീയമാണ്. ഇന്ധന സബ്‌സിഡി നൽകിയിരുന്നുവെങ്കിൽ വർദ്ധനവ് വേണ്ടി വരില്ലായിരുന്നു. അപാകത പരിഹരിക്കാൻ സർക്കാർ തയ്യാറാകണമെന്നും അപാകതകൾ  ഗതാഗത മന്ത്രിയോട് ചൂണ്ടിക്കാട്ടിയിരുന്നു - സതീശൻ വാർത്താ സമ്മേളനത്തിൽ വ്യക്തമാക്കി.

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

 

Trending News