Shylan: ആർ മനോജ് സ്മാരക കവിത പുരസ്‌കാരം ശൈലന്‌റെ 'രാഷ്ട്രമീ-മാംസ'യ്ക്ക്

R Manoj memorial Award: അഭിധ രംഗസാഹിത്യ വീഥിയും പാപ്പാത്തി പുസ്തകങ്ങളും സംയുക്തമായിട്ടാണ് ആർ മനോജ്‌ സ്മാരക പുരസ്‌കാരം നൽകി വരുന്നത്

Written by - Zee Malayalam News Desk | Last Updated : Nov 30, 2023, 02:35 PM IST
  • 10001 രൂപയും ശിൽപവും പ്രശസ്തിപത്രവും ആണ് പുരസ്‌കാരജേതാവിന് നൽകുക
  • എസ് ജോസഫ്, അനിത തമ്പി, പിഎൻ ഗോപീകൃഷ്ണൻ എന്നിവരടങ്ങുന്നതായിരുന്നു പുരസ്കാര നിർണയ സമിതി
  • മലപ്പുറം മഞ്ചേരി സ്വദേശിയാണ് ശൈലൻ
Shylan: ആർ മനോജ് സ്മാരക കവിത പുരസ്‌കാരം ശൈലന്‌റെ 'രാഷ്ട്രമീ-മാംസ'യ്ക്ക്

തിരുവനന്തപുരം: ഈ വർഷത്തെ ആർ മനോജ് സ്മാരക കവിത പുരസ്‌കാരം പ്രമുഖ കവിയും ചലച്ചിത്ര നിരൂപകനും ആയ ശൈലന്. എസ് ജോസഫ് ആയിരുന്നു ജൂറി ചെയർമാൻ. അനിത തമ്പി, പിഎൻ ഗോപീകൃഷ്ണൻ, എന്നിവരായിരുന്നു പുരസ്‌കാര നിർണയ സമിതിയിലെ മറ്റ് അംഗങ്ങൾ. 10001 രൂപയും ശിൽപവും പ്രശസ്തിപത്രവും ആണ് പുരസ്‌കാരജേതാവിന് നൽകുക. തിരുവനന്തപുരത്തെ അഭിധ രംഗസാഹിത്യ വീഥിയും പാപ്പാത്തി പുസ്തകങ്ങളും സംയുക്തമായിട്ടാണ് ആർ മനോജ്‌ സ്മാരക പുരസ്‌കാരം നൽകി വരുന്നത്. അവാർഡ് ദാനം ഡിസംബർ ആദ്യവാരം തിരുവനന്തപുരത്ത് വച്ച് നടക്കും.

'സ്വന്തമായ രചനാരീതിയിലൂടെ കവിതയുടെ ഉൾബലം  കണ്ടെത്തിയ ശൈലന്റെ കവിതയും വ്യക്തിത്വവും ബഹുമുഖമാണ്.  ഇന്നത്തെ സാമൂഹ്യ രാഷ്ട്രീയത്തോട് ശക്തമായി പ്രതികരിക്കുന്ന  സൂക്ഷ്മായ പരിഹാസം ധ്വനിസാന്ദ്രമായി അവതരിപ്പിക്കുന്ന   കവിതകളാണ് രാഷ്ട്രമീ-മാംസയിലുളളത്. ബഹുമുഖൻ എന്ന ആദ്യകവിതയിൽ പറഞ്ഞതുപോലെ ഒരു കവി പലരായി മാറുന്ന വ്യത്യസ്തത ഈ കവിതകളിൽ അനുഭവിക്കാം.'- ശൈലന്റെ പുസ്തകത്തെ കുറിച്ചുള്ള പുരസ്‌കാര നിർണായക സമിതിയുടെ വിലയിരുത്തൽ ഇങ്ങനെ ആയിരുന്നു.

കവിയും നിലമേൽ എൻഎസ്എസ് കോളേജിലെ അധ്യാപകനും ആയിരുന്ന ആർ മനോജിന്റെ സ്മരണയിലാണ് ഈ അവാർഡ്. ഏഴാമത് മനോജ് സ്മാരക പുരസ്‌കാരം ആണ് ശൈലന് ലഭിച്ചിരിക്കുന്നത്.

മലപ്പുറം, മഞ്ചേരി സ്വദേശിയായ ശൈലൻ 2000 ന്റെ തുടക്കം മുതലേ എഴുത്തിൽ സജീവമാണ്. ആദ്യ പുസ്തകമായ 'നിഷ്‌കാസിതന്റെ ഈസ്റ്റർ' 2003 ൽ ആണ് പുറത്തിറങ്ങുന്നത്. ഒട്ടകപ്പക്ഷി, താമ്രപർണി, ലൗ എക്‌സ്പീരിയൻസ് ഓഫ് എ സ്‌കൗണ്ടറൽ പോയറ്റ്, ദേജാ വൂ,  വേട്ടൈക്കാരൻ, ശൈലന്റെ കവിതകൾ,  ആർട്ട് ഓഫ് ലവിങ്, (ഇൻ)ഡീസന്റ് ലൈഫ് ഓഫ് മഹാശൈലൻ,  രാഷ്ട്രമീ-മാംസ, നൂറുനൂറു യാത്രകൾ (യാത്രാവിവരണം) എന്നിവയാണ് ശൈലന്റെ മറ്റ് പുസ്തകങ്ങൾ. 

കവിതയിലാണെങ്കിലും ഗദ്യത്തിലാണെങ്കിലും സിനിമ നിരൂപണത്തിലാണെങ്കിലും പരമ്പരാഗത ശൈലികളെ കുടഞ്ഞെറിഞ്ഞുകളഞ്ഞ് വായനക്കാരുടെ ചിന്തകളോട് നേരിട്ട് സംവദിക്കുന്നതാണ് ശൈലന്റെ എഴുത്തുരീതി. സമകാലിക ഇന്ത്യയെ തുറന്നുകാട്ടുന്ന പുസ്തകം എന്ന രീതിയിലും 'രാഷ്ട്രമീ-മാംസ' ഏറെ ശ്രദ്ധിക്കപ്പെട്ടിട്ടുണ്ട്. 

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News