Shigella Virus: പരവൂരിൽ നാലുവയസ്സുകാരന് ഷിഗെല്ല; മരിച്ച സഹോദരന്റെ കാര്യത്തിലും സംശയം

Shigella Virus Confired In Kollam: കഴിഞ്ഞ ദിവസം ആരോഗ്യ പ്രശ്നങ്ങളെത്തുടർന്ന് കുട്ടിയുടെ അഞ്ചുവയസ്സുള്ള സഹോദരൻ മരിച്ചിരുന്നു

Written by - Zee Malayalam News Desk | Last Updated : Feb 2, 2024, 10:34 AM IST
  • പരവൂർ സ്വദേശിയായ നാലുവയസ്സുകാരന് ഷിഗെല്ല
  • കൊല്ലത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലുള്ള കുട്ടിയുടെ ആരോഗ്യനില തൃപ്തികരമാണ്
  • കഴിഞ്ഞ ദിവസം ആരോഗ്യ പ്രശ്നങ്ങളെത്തുടർന്ന് കുട്ടിയുടെ അഞ്ചുവയസ്സുള്ള സഹോദരൻ മരിച്ചിരുന്നു
Shigella Virus: പരവൂരിൽ നാലുവയസ്സുകാരന് ഷിഗെല്ല; മരിച്ച സഹോദരന്റെ കാര്യത്തിലും സംശയം

കൊല്ലം: പരവൂർ സ്വദേശിയായ നാലുവയസ്സുകാരന് ഷിഗെല്ല വൈറസ് ബാധ സ്ഥിരീകരിച്ചതായി റിപ്പോർട്ട്. കൊല്ലത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലുള്ള കുട്ടിയുടെ ആരോഗ്യനില തൃപ്തികരമാണെന്നാണ് ആരോഗ്യവകുപ്പ്‌ അധികൃതർ അറിയിച്ചിരിക്കുന്നത്.

Also Read: കാറിൽ കടത്തുകയായിരുന്ന MDMA യുമായി യുവാവ് പിടിയിൽ

കഴിഞ്ഞ ദിവസം ആരോഗ്യ പ്രശ്നങ്ങളെത്തുടർന്ന് കുട്ടിയുടെ അഞ്ചുവയസ്സുള്ള സഹോദരൻ മരിച്ചിരുന്നു.  ഈ മരണം ഷിഗെല്ലയെ തുടർന്നാണോ എന്നറിയാൻ  ആരോഗ്യവകുപ്പ് വിശദപരിശോധന നടത്തിവരികയാണ്.  മരിച്ചത് പരവൂർ കോട്ടപ്പുറം സ്വദേശികളായ ദമ്പതിമാരുടെ അഞ്ചുവയസ്സുള്ള കുട്ടിയാണ്.  ഈ കുട്ടി കോട്ടപ്പുറം ഗവ. എൽ.പി.സ്കൂളിലെ വിദ്യാർഥിയായിരുന്നു. 

Also Read: ഒന്ന് സ്റ്റൈലടിച്ചതാ... ദേ കിടക്കുന്നു തലയും കുത്തി..!

തിങ്കളാഴ്ച ഉച്ചയോടെ സ്കൂളിൽവെചാച്ചായിരുന്നു കുട്ടിക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത്. ഉടൻ രക്ഷിതാക്കൾ വീട്ടിലേക്ക് കൊണ്ടുപോകുകയും തുടർന്ന് പരവൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയുമായിരുന്നു.  ശേഷം അവിടെനിന്നും പാരിപ്പള്ളി മെഡിക്കൽ കോളേജ്‌ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടെയായിരുന്നു മരണം സംഭവിച്ചത്. 11 വയസ്സുള്ള മൂത്ത കുട്ടിക്കും അസ്വസ്ഥതകൾ ഉണ്ടായിരുന്നെങ്കിലും ആരോഗ്യനില മോശമായില്ല. 

Also Read: 50 വർഷത്തിനു ശേഷം കുംത്തിൽ ത്രിഗ്രഹി യോഗം; ഇവർക്ക് ലഭിക്കും ബമ്പർ നേട്ടങ്ങൾ!

 

ഏറ്റവും ഇളയകുട്ടിയുടെ നില മോശമായതിനെ തുടർന്നാണ് കുട്ടിയെ കൊല്ലത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. മാതാവടക്കമുള്ള കുടുംബാംഗങ്ങളും ചികിത്സയിലാണ്. പരിശോധയിൽ ഷിഗെല്ല സ്ഥിരീകരിച്ച  കുട്ടിക്ക് വിദഗ്ധചികിത്സ നൽകിയതിനെ തുടർന്നാണ് ആരോഗ്യനില മെച്ചപ്പെട്ടത്. മരിച്ച കുട്ടിയുടെ ആന്തരികാവയവങ്ങൾ പരിശോധനയ്ക്ക്‌ അയച്ചിട്ടുണ്ട്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ios Link - https://apple.co/3hEw2hy 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. 

 

Trending News