SFI Flex Controversy | കേരള വർമ്മ കോളേജിലെ വിവാദ ഫ്ലക്സ്; എസ് എഫ് ഐക്കെതിരെ പരാതി നൽകി കെ എസ് യു

നവാഗതരെ സ്വാഗതം ചെയ്യാൻ എസ്എഫ്ഐ സ്ഥാപിച്ച ഫ്ലക്സ് ബോർഡുകളെ ചൊല്ലിയാണ് വിവാദം

Written by - Zee Malayalam News Desk | Last Updated : Oct 29, 2021, 05:04 PM IST
  • എസ്എഫ്ഐ പോസ്റ്ററുകൾ സ്ഥാപിച്ചതിനെതിരെ കെ എസ് യു കോളേജ് മാനേജ്മെന്‍റിന് പരാതി നല്‍കി
  • എന്നാൽ പരാതി ലഭിച്ചതായി അധികൃതർ സ്ഥിരീകരിച്ചിട്ടില്ല
  • വിദ്യാർഥികളിൽ നിന്നോ അധ്യാപകരിൽ നിന്നോ പരാതി ലഭിച്ചിട്ടില്ലെന്നാണ് പ്രിൻസിപ്പാൾ വ്യക്തമാക്കിയത്
  • പരാതി ലഭിച്ചാൽ പരിശോധിച്ച് ഉചിതമായ നടപടി കൈക്കൊള്ളുമെന്നും പ്രിൻസിപ്പാൾ വ്യക്തമാക്കി
SFI Flex Controversy | കേരള വർമ്മ കോളേജിലെ വിവാദ ഫ്ലക്സ്; എസ് എഫ് ഐക്കെതിരെ പരാതി നൽകി കെ എസ് യു

തൃശ്ശൂര്‍: കേരളവർമ്മ കോളേജിൽ വീണ്ടും ഫ്ലക്സ് വിവാദം. നവാഗതരെ സ്വാഗതം ചെയ്യാൻ എസ്എഫ്ഐ (SFI) സ്ഥാപിച്ച ഫ്ലക്സ് ബോർഡുകളെ ചൊല്ലിയാണ് വിവാദം. എസ്എഫ്ഐ സ്ഥാപിച്ചിരിക്കുന്ന ഫ്ലക്സ് ബോർഡുകളിൽ അശ്ലീലതയാണെന്ന് വിവിധ വിദ്യാർഥി സംഘടനകൾ ആരോപിച്ചു. എസ്എഫ്ഐ വിദ്യാർഥികളോട് മാപ്പ് പറയണമെന്ന് കെ എസ് യു (KSU) ആവശ്യപ്പെട്ടു.

എസ്എഫ്ഐ പോസ്റ്ററുകൾ സ്ഥാപിച്ചതിനെതിരെ കെ എസ് യു കോളേജ് മാനേജ്മെന്‍റിന് പരാതി നല്‍കി. എന്നാൽ പരാതി ലഭിച്ചതായി അധികൃതർ സ്ഥിരീകരിച്ചിട്ടില്ല. വിദ്യാർഥികളിൽ നിന്നോ അധ്യാപകരിൽ നിന്നോ പരാതി ലഭിച്ചിട്ടില്ലെന്നാണ് പ്രിൻസിപ്പാൾ വ്യക്തമാക്കിയത്. പരാതി ലഭിച്ചാൽ പരിശോധിച്ച് ഉചിതമായ നടപടി കൈക്കൊള്ളുമെന്നും പ്രിൻസിപ്പാൾ വ്യക്തമാക്കി.

ALSO READ: SFI-AISF: ജാതിപ്പേര് വിളിച്ച് അധിക്ഷേപം, ബലാത്സം​ഗ ഭീഷണി; എസ്എഫ്ഐ നേതാക്കൾക്കെതിരെ പരാതി നൽകി എഐഎസ്എഫ് വനിതാ നേതാവ്

അതേസമയം, എസ്എഫ്ഐ സ്ഥാപിച്ച ഫ്ലക്സുകൾ നീക്കം ചെയ്തു. കോളേജ് അധികൃതര്‍ ഫ്ലക്സ് ബോർഡുകൾ നീക്കാൻ നിർദേശിക്കുകയായിരുന്നു. ‘തുറിച്ച് നോക്കണ്ട, ഒന്ന് ചിന്തിക്കൂ… ഞാനും നീയുമെല്ലാം എങ്ങനെയുണ്ടായി’ എന്ന ക്യാപ്ഷനോടെയാണ് ഫ്ലക്സ് സ്ഥാപിച്ചത്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

 

Trending News