Mukesh MLA: മുകേഷിനെതിരായ ലൈം​ഗികാതിക്രമക്കേസ് സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റിൽ ചർച്ചയായില്ല; നാളെ സംസ്ഥാന സമിതി ചർച്ച ചെയ്യും

CPM state secretariat: എം മുകേഷിന്റെ രാജി സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റിൽ ചർച്ചയായില്ല. ഇത് സംബന്ധിച്ച് നാളെ സംസ്ഥാന സമിതിയിൽ ചർച്ച നടക്കും.

Written by - Zee Malayalam News Desk | Last Updated : Aug 30, 2024, 08:45 PM IST
  • രാജി ആവശ്യം അം​ഗീകരിക്കാൻ സാധ്യതയില്ലെന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ
  • മുകേഷിന്റെ വിശദീകരണവും പാർട്ടി പരി​ഗണിക്കും
Mukesh MLA: മുകേഷിനെതിരായ ലൈം​ഗികാതിക്രമക്കേസ് സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റിൽ ചർച്ചയായില്ല; നാളെ സംസ്ഥാന സമിതി ചർച്ച ചെയ്യും

തിരുവനന്തപുരം: ലൈം​ഗിക പീഡന കേസിൽ പ്രതിയായ നടനും എംഎൽഎയുമായ എം മുകേഷിന്റെ രാജി സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റിൽ ചർച്ചയായില്ല. ഇത് സംബന്ധിച്ച് നാളെ സംസ്ഥാന സമിതിയിൽ ചർച്ച നടക്കും. സംസ്ഥാന സമിതി കൊല്ലത്ത് നിന്നുള്ള നേതാക്കളുടെ അഭിപ്രായം കേൾക്കും. രാജി ആവശ്യം അം​ഗീകരിക്കാൻ സാധ്യതയില്ലെന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ. മുകേഷിന്റെ വിശദീകരണവും പാർട്ടി പരി​ഗണിക്കും.

അതേസമയം, നടനും എംഎല്‍എയുമായ എം മുകേഷിനെതിരായ അന്വേഷണത്തിന് പ്രത്യേക സംഘം രൂപീകരിച്ചു. എസ്‍പി പൂങ്കുഴലിയാണ് അന്വേഷണത്തിന് നേതൃത്വം നല്‍കുന്നത്. മുകേഷിനെതിരായ കേസിലെ അന്വേഷണ ഉദ്യോഗസ്ഥൻ ചേർത്തല ഡിവൈഎസ്‍പി ബെന്നിയാണ്. കൊച്ചിയിലെ നടിയുടെ പരാതിയില്‍ നടന്‍ ജയസൂര്യയ്ക്ക് എതിരെ എടുത്തിരിക്കുന്ന കേസിന്റെ ഒഴികെ മറ്റെല്ലാ കേസിന്‍റെയും അന്വേഷണത്തിന്റെ മേൽനോട്ടം വഹിക്കുന്നത് എസ്പി പൂങ്കുഴലിയാണ്.

മുകേഷിനെതിരായ നടിയുടെ ലൈംഗിക പീഡന പരാതിയിൽ എറണാകുളം ജില്ലാ സെഷൻസ് കോടതി അറസ്റ്റ് അടുത്ത മാസം മൂന്ന് വരെ തടഞ്ഞിട്ടുണ്ട്. മുൻകൂർ ജാമ്യാപേക്ഷ ഫയലിൽ സ്വീകരിച്ചാണ് ജില്ലാ സെഷൻസ് കോടതി മുകേഷിന്റെ അറസ്റ്റ് സെപ്തംബർ മൂന്ന് വരെ തടഞ്ഞത്. സെപ്തംബർ മൂന്നിന് മുൻകൂർ ജാമ്യാപേക്ഷയിൽ വിശദമായ വാദം നടക്കുമെന്നും കോടതി അറിയിച്ചു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News