"അഭയ കേസിലെ ഒന്നാം പ്രതിയുടെ സഹോദരൻ വിവാഹം കഴിച്ചിരിക്കുന്നത് കഥാപുരുഷന്റെ ഭാര്യ സഹോദരിയെ" ലോകായുക്തക്കെതിരെ കെ.ടി ജലീൽ

അഭയ കേസിലെ ഒന്നാം പ്രതി തോമസ് കോട്ടൂരും സിറിയ്ക ജോസഫും ബന്ധുക്കളാണെന്നും കേസ് അട്ടിമറിക്കാൻ സിറിയക് ജോസഫ് ശ്രമിച്ചിട്ടുണ്ടെന്നാണ് കെ.ടി ജലീൽ തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ ആരോപിക്കാൻ ശ്രമിക്കുന്നത്.

Written by - Zee Malayalam News Desk | Last Updated : Feb 2, 2022, 03:29 PM IST
  • അഭയ കേസിലെ ഒന്നാം പ്രതി തോമസ് കോട്ടൂരും സിറിയ്ക് ജോസഫും ബന്ധുക്കളാണെന്നും
  • കേസ് അട്ടിമറിക്കാൻ സിറിയക് ജോസഫ് ശ്രമിച്ചിട്ടുണ്ടെന്നാണ് കെ.ടി ജലീൽ തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ ആരോപിക്കാൻ ശ്രമിക്കുന്നത്.
"അഭയ കേസിലെ ഒന്നാം പ്രതിയുടെ സഹോദരൻ വിവാഹം കഴിച്ചിരിക്കുന്നത് കഥാപുരുഷന്റെ ഭാര്യ സഹോദരിയെ" ലോകായുക്തക്കെതിരെ കെ.ടി ജലീൽ

തിരുവനന്തപുരം : ലോകായുക്ത സിറിയക് ജോസഫിനെതിരെ (Lok Ayukta Cyriac Joseph) വീണ്ടും ഫേസ്ബുക്ക് പോസ്റ്റുമായി മുൻ മന്ത്രിയും ഇടത് എംഎൽഎയുമായ കെ.ടി ജലീൽ. അഭയ കേസിലെ (Abhaya Case) ഒന്നാം പ്രതി തോമസ് കോട്ടൂരും സിറിയ്ക് ജോസഫും ബന്ധുക്കളാണെന്നും കേസ് അട്ടിമറിക്കാൻ സിറിയക് ജോസഫ് ശ്രമിച്ചിട്ടുണ്ടെന്നാണ് കെ.ടി ജലീൽ തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ ആരോപിക്കാൻ ശ്രമിക്കുന്നത്.

"പാപത്തിന്റെ ശമ്പളം വരുന്നതേയുള്ളൂ" അഭയ കേസിലെ ഒന്നാം പ്രതി ഫാദർ കോട്ടൂരിന്റെ സഹോദരൻ വിവാഹം കഴിച്ചിരിക്കുന്നത് നമ്മുടെ "കഥാപുരുഷൻ ഏമാന്റെ" ഭാര്യയുടെ സഹോദരിയെയാണ്" എന്ന് കുറിച്ചുകൊണ്ടാണ് ജലീൽ തന്റെ ഫേസ്ബുക്ക് പോസ്റ്റ് ആരംഭിക്കുന്നത്.

ALSO READ : KT Jaleel Lokayukta Controversy | ജുഡീഷ്യറിയെ ഭരണകൂടം വെല്ലുവിളിക്കുന്നു; ജലീല്‍ സര്‍ക്കാരിന്റെ ചാവേര്‍ : വി ഡി സതീശൻ

സിറിയക് ജോസഫ് കർണാടക ഹൈക്കോടതി ചീഫ് ജെസ്റ്റിസ് തന്റെ ബന്ധു ഉൾപ്പടെയുളളവർ നടത്തിയ നാടിനെ ഞെട്ടിച്ച അഭയ എന്ന പാവം കന്യാസ്ത്രീയുടെ ഭീകര കൊലപാതകത്തിലെ പ്രതികളെ നാർക്കോ ടെസ്റ്റ് നടത്തിയ ബാംഗ്ലൂരിലെ ഫൊറൻസിക്ക് ലാബിൽ അദ്ദേഹം മിന്നൽ സന്ദർശനം നടത്തിയെന്ന് ജലീൽ പോസ്റ്റിൽ പറയുന്നു. ഇത് സംബന്ധിച്ച് ലാബിലെ അസിസ്റ്റന്റ് ഡയറക്ടറായിരുന്ന ഡോ: എസ് മാലിനി സിബിഐ അഡീഷണൽ എസ്പി നന്ദകുമാർ നായർക്ക് നൽകിയ മൊഴിയുടെ പൂർണ്ണ രൂപവും ജലീൽ തന്റെ പോസ്റ്റിനൊപ്പം പങ്കുവെച്ചിട്ടുണ്ട്.

ALSO READ : അഴിമതി വിരുദ്ധതയിലെ സിപിഎമ്മിന്‍റെ കാപട്യം വെളിപ്പെടുത്തുന്നതാണ് ലോകായുക്ത ആക്ടിലെ ഭേദഗതി നീക്കമെന്ന് വി.മുരളീധരൻ

കെ.ടി ജലീലിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം

"പാപത്തിന്റെ ശമ്പളം വരുന്നതേയുള്ളൂ"     

 അഭയ കേസിലെ ഒന്നാം പ്രതി ഫാദർ കോട്ടൂരിന്റെ സഹോദരൻ വിവാഹം കഴിച്ചിരിക്കുന്നത് നമ്മുടെ "കഥാപുരുഷൻ ഏമാന്റെ" ഭാര്യയുടെ സഹോദരിയെയാണ്. (ജോമോൻ പുത്തൻപുരക്കലിനോട് കടപ്പാട്) 

തന്റെ ബന്ധു ഉൾപ്പടെയുളളവർ നടത്തിയ നാടിനെ ഞെട്ടിച്ച അഭയ എന്ന പാവം കന്യാസ്ത്രീയുടെ ഭീകര കൊലപാതകത്തിലെ പ്രതികളെ നാർക്കോ ടെസ്റ്റ് നടത്തിയ  ബാംഗ്ലൂരിലെ ഫൊറൻസിക്ക് ലാബിൽ അദ്ദേഹം മിന്നൽ സന്ദർശനം നടത്തി. 

അതുമായി ബന്ധപ്പെട്ട് അവിടുത്തെ അസിസ്റ്റന്റ് ഡയറക്ടറായിരുന്ന ഡോ: എസ് മാലിനി സിബിഐ അഡീഷണൽ എസ്പി നന്ദകുമാർ നായർക്ക് നൽകിയ മൊഴിയുടെ പൂർണ്ണ രൂപമാണ് ഇതോടൊപ്പം ഇമേജായി ചേർക്കുന്നത്. പച്ച നിറത്തിൽ ഹൈലൈറ്റ് ചെയ്തിരിക്കുന്ന പാരഗ്രാഫിന്റെ ആദ്യ വാചകത്തിന്റെ മലയാള പരിഭാഷയാണ് താഴെ.       

"കർണാടക ഹൈക്കോടതിയിലെ ബഹുമാനപ്പെട്ട ചീഫ് ജസ്റ്റിസ് സിറിയക് ജോസഫല്ലാതെ മറ്റാരുമല്ല ബാംഗ്ലൂർ എഫ്എസ്എല്ലിൽ ഞങ്ങളെ സന്ദർശിച്ചത്. കുറ്റക്കാരെന്ന് സംശയിക്കപ്പെട്ട  മൂന്നുപേർ ഉൾപ്പെടെയുള്ളവരിൽ (അതയാത് ഫാ. തോമസ് കോട്ടൂർ, ഫാ. ജോസ് പൂതൃക്കയിൽ, സിസ്റ്റർ സ്റ്റെഫി) ഞാൻ നടത്തിയ നാർക്കോ അനാലിസിസിന്റെ  വിശദാംശങ്ങൾ അദ്ദേഹത്തിന്  വിവരിച്ചുകൊടുത്തിരുന്നുവെന്ന സത്യം താങ്കളിൽ ആശ്ചര്യമുളവാക്കിയേക്കാം. ഇത് 30.06.2009 ന്  ഞാൻ താങ്കൾക്ക് നൽകിയ മൊഴിയിലുണ്ട്"     

തെളിവു സഹിതം ഞാൻ മുന്നോട്ടുവെച്ച വാദങ്ങൾക്കൊന്നും പ്രതിപക്ഷ നേതാവോ മുൻ പ്രതിപക്ഷ നേതാവോ മുൻമുഖ്യമന്ത്രി ഉമ്മൻചാണ്ടിയോ വസ്തുതാപരമായി പ്രതികരിച്ചതായി കണ്ടില്ല. ഇക്കാര്യത്തിൽ ഒരു തുറന്ന സംവാദത്തിന് UDF നേതാക്കളായ മേൽപ്പറഞ്ഞവരിൽ ആരെങ്കിലും തയ്യാറുണ്ടോ? 

എല്ലാ കാര്യത്തിലും അഭിപ്രായം പറയാറുള്ള കോട്ടയം രാഷ്ട്രീയത്തിന്റെ അകവും പുറവും അറിയുന്ന മുൻ ചീഫ് വിപ്പ് പി.സി ജോർജ് എന്താണ് ഇപ്പോഴും മൗനിയായി തുടരുന്നത്?

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News