Guruvayur Temple: ​ഗുരുവായൂർ അമ്പലത്തിൽ സുരക്ഷാ വീഴ്ച; ക്ഷേത്രത്തിനുള്ളിൽ നിന്ന് പവർ ബാങ്ക് കണ്ടെത്തി

Security breach at Guruvayur temple: ഇലക്ട്രോണിക് ഉപകരണങ്ങൾക്ക് ഗുരുവായൂർ ക്ഷേത്രത്തിൽ വിലക്കാണ്.   

Written by - Zee Malayalam News Desk | Last Updated : Jun 23, 2024, 10:38 PM IST
  • ക്ഷേത്ര അധികൃതർ പോലീസിൽ പരാതി നൽകി.
  • ക്ഷേത്രത്തിൽ പുണ്യാഹം നടത്തി.
  • പവർബാങ്ക് ഒരു കീഴ്ശാന്തിയുടേതാണെന്ന് കണ്ടെത്തിയിട്ടുണ്ട്.
Guruvayur Temple: ​ഗുരുവായൂർ അമ്പലത്തിൽ സുരക്ഷാ വീഴ്ച; ക്ഷേത്രത്തിനുള്ളിൽ നിന്ന് പവർ ബാങ്ക് കണ്ടെത്തി

ഗുരുവായൂർ ക്ഷേത്രത്തിനുള്ളിൽ നിന്നും പവർബാങ്ക് കണ്ടെടുത്തു.  ഇലക്ട്രോണിക് ഉപകരണങ്ങൾക്ക് വിലക്കുള്ള ഗുരുവായൂർ ക്ഷേത്രത്തിനുള്ളിൽ നിന്നും പൊട്ടിത്തെറി സാധ്യതയുള്ള പവർ ബാങ്ക് കണ്ടെത്തിയതിനെ തുടർന്ന് ക്ഷേത്രം അധികൃതർ പൊലീസിൽ പരാതി നൽകി. 

പൂജാ യോഗ്യമല്ലാത്ത വസ്തു കണ്ടെത്തിയതിനെ തുടർന്ന് ക്ഷേത്രത്തിൽ പുണ്യാഹം നടത്തി. ഗുരുവായൂർ ദേവസ്വം പൊലീസ് നടത്തിയ അന്വേഷണത്തിൽ പവർബാങ്ക് ഒരു കീഴ്ശാന്തിയുടേതാണെന്ന് കണ്ടെത്തിയിട്ടുണ്ട്. 

ALSO READ: ഇടിമിന്നലോടു കൂടിയ മഴ വരുന്നു; ഈ ‍ജില്ലക്കാർ ജാ​ഗ്രത പാലിക്കുക

പൂജക്കുള്ള വെറ്റിലയും അടക്കയും കൊണ്ടുവന്ന കവറിൽ അബദ്ധത്തിൽ പവർ ബാങ്ക് പെട്ടുപോയതാണെന്നാണ് കീഴ്ശാന്തി പോലീസിന് നൽകിയ മൊഴി. 

24 മണിക്കൂറും പൊലീസ് സുരക്ഷയുള്ള ഗുരുവായൂർ ക്ഷേത്രത്തിൽ മൊബൈൽ ഫോൺ, സ്മാർട്ട്‌ വാച്ച് അടക്കമുള്ള ഇലക്ട്രോണിക് ഉപകരണങ്ങൾ പ്രവേശിപ്പിക്കാൻ അനുവാദമില്ല.  ഭക്തരെ കർശന പരിശോധനക്ക് ശേഷമാണ് ക്ഷേത്രത്തിനുള്ളിൽ പ്രവേശിപ്പിക്കുന്നത്. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News