തിരുവനന്തപുരം:രാജമല പെട്ടിമുടിയില്‍ മണ്ണിടിച്ചില്‍ ദുരന്തത്തില്‍ പെട്ടവരുടെ പുനരധിവാസം ഉറപ്പാക്കുന്നതിന് മന്ത്രിസഭായോഗത്തില്‍ തീരുമാനമായി,
ഇതിനായി ജില്ലാ ഭരണകൂടത്തില്‍ നിന്ന് ദുരന്തം സംബന്ധിച്ച റിപ്പോര്‍ട്ട് വാങ്ങും,പെട്ടിമുടിയിലെ രക്ഷാ പ്രവര്‍ത്തനങ്ങളും തിരച്ചിലും അവസാനിപ്പിച്ചതിന്
പിന്നാലെ നാശനഷ്ടത്തെക്കുറിച്ചുള്ള ജില്ലാ ഭരണകൂടത്തിന്‍റെ റിപ്പോര്‍ട്ട് സര്‍ക്കാര്‍ വാങ്ങും.
മരിച്ചവരുടെ ആശ്രിതര്‍ക്ക് വീട്,ജോലി,കുട്ടികളുടെ വിദ്യാഭ്യാസം എന്നിവ അടങ്ങുന്നതാകും പാക്കേജ്,ദുരന്തത്തില്‍ പരിക്കേറ്റവരുടെ ചികിത്സാ ചെലവ്
പൂര്‍ണ്ണമായും സര്‍ക്കാര്‍ വഹിക്കുന്നതിനും മന്ത്രിസഭാ യോഗത്തില്‍ തീരുമാനമായി.
Also Read:രാജമലയിലെ തോട്ടംതൊഴിലാളികൾ ജീവിച്ചത് മനുഷ്യന് ജീവിക്കാൻ പ്രയാസമുള്ള സാഹചര്യത്തിൽ: വി.മുരളീധരൻ
മണ്ണിടിച്ചിലില്‍ കാണാതായവര്‍ക്കായി ആറാം ദിനവും തിരച്ചില്‍ തുടരുകയാണ്,പെട്ടിമുടിയില്‍ നിന്ന് ഇന്ന് മൂന്ന് മൃതദേഹങ്ങള്‍ കൂടി ബുധനാഴ്ച്ച കണ്ടെത്തി,
പെട്ടിമുടിയില്‍ നിന്ന് 6 കിലോമീറ്റര്‍ അകലെ പുഴയില്‍ നടത്തിയ തിരച്ചിലിലാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്.
ഇതോടെ പെട്ടിമുടി മണ്ണിടിച്ചില്‍ ദുരന്തത്തില്‍ മരണസംഖ്യ 55 ആയി.