ദുരിത പെയ്ത്ത്; തൃശ്ശൂരിലും കൊല്ലത്തും കാണാതായവർക്കായി തെരച്ചിൽ തുടരുന്നു

വയനാട്ടിലേക്കുള്ള നെടുംപൊയിൽ ചുരം റോഡിൽ ഗതാഗതതടസം തുടരുന്നു

Written by - Zee Malayalam News Desk | Last Updated : Aug 3, 2022, 08:27 AM IST
  • സംസ്ഥാനത്ത് കനത്ത മഴ തുടരുകയാണ്
  • കാണാതായവർക്കായി തെരച്ചിൽ ഇന്നും തുടരുന്നു
  • ദുരന്തനിവാരണ പ്രവർത്തനങ്ങൾ മന്ത്രിസഭായോഗം വിലയിരുത്തും
ദുരിത പെയ്ത്ത്;  തൃശ്ശൂരിലും കൊല്ലത്തും കാണാതായവർക്കായി തെരച്ചിൽ തുടരുന്നു

സംസ്ഥാനത്ത് കനത്ത മഴ തുടരുകയാണ്. മഴക്കെടുതിയിൽ  തൃശ്ശൂർ ചാവക്കാടും കൊല്ലം ഇത്തിക്കരയാറ്റിലും കാണാതായവർക്കായി തെരച്ചിൽ ഇന്നും തുടരുന്നു. മലവെള്ള പാച്ചിലിൽ കണ്ണൂരിലെ മലയോര മേഖലകളിൽ കനത്ത നാശ നഷ്ട്ടമാണുണ്ടായത്. വയനാട്ടിലേക്കുള്ള നെടുംപൊയിൽ ചുരം റോഡിൽ ഗതാഗതതടസം തുടരുന്നു. ദുരന്തനിവാരണ പ്രവർത്തനങ്ങൾ ഇന്ന് ചേരുന്ന മന്ത്രിസഭായോഗം വിലയിരുത്തും. നിരവധി പേരുടെ വീടും കൃഷിയും നശിച്ച സാഹചര്യത്തിൽ അടിയന്തര പാക്കേജ് പ്രഖ്യാപിക്കണമെന്ന് ആവശ്യവുമുയർന്നു. 

സംസ്ഥാനത്ത് അതിതീവ്ര മഴ മുന്നറിയിപ്പ് തുടരുകയാണ്. ഇന്നും പത്ത് ജില്ലകളിൽ റെഡ് അലർട്ട് ഉണ്ട്. ആലപ്പുഴ മുതൽ കണ്ണൂർ വരെയുളള ജില്ലകളിലാണ് റെഡ് അലർട്ട്. മറ്റ് ജില്ലകളിൽ ഓറഞ്ച് അലർട്ടാണ്. ഇന്നും നാളെയും കൂടി അതിതീവ്ര മഴയ്ക്ക് സാധ്യത തുടരന്നുവെന്നാണ് നിലവിൽ വിലയിരുത്തപ്പെടുന്നത്. മധ്യ കേരളത്തിലും വടക്കൻ കേരളത്തിലുമാണ് ഇന്നും കൂടുതൽ മഴ സാധ്യത. വെള്ളിയാഴ്ചയോട് കൂടി മഴ കുറഞ്ഞേക്കും എന്നാണ് കാലാവസ്ഥാ നിരീക്ഷകർ നൽകുന്ന റിപ്പോർട്ട് ‌. 

നാലിടങ്ങളിൽ ഉരുൾപൊട്ടലുണ്ടായതിനാൽ കണ്ണൂരിലെ മലയോര മേഖലയിൽ കനത്ത ജാഗ്രത തുടരുന്നുണ്ട്. മണ്ണും പാറയും ഇടിഞ്ഞുവീണ വയനാട്ടിലേക്കുള്ള നെടുമ്പൊയിൽ ചുരം റോഡ് ഇതുവരെ ഗതാഗത യോഗ്യമാക്കാനായിട്ടില്ല അതേസമയം. ഉരുൾപൊട്ടലിൽ മരിച്ച മൂന്ന് പേരുടെയും സംസ്കാരം ഇന്ന് നടക്കും. തിങ്കളാഴ്ച രാത്രിയുണ്ടായ മലവെള്ളപ്പാച്ചിലിൽ കണിച്ചാർ, കേളകം, പേരാവൂ‍ർ പഞ്ചായത്തുകളിൽ വ്യാപക നാശനഷ്ടമാണ് ഉണ്ടായിട്ടുള്ളത്. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.
 
 

Trending News