Scam: ഇടുക്കി പൂപ്പാറയിലെ റവന്യൂ ഭൂമിയിൽ തട്ടിപ്പ്; 13 പേർക്കെതിരെ വിജിലൻസ് കേസ്

Scam on revenue land in Pooppara: ലാൻഡ് രജിസ്റ്റർ തിരുത്തിയ 13 പേർക്കെതിരെയാണ് വിജിലൻസ് കേസ്. 

Written by - Zee Malayalam News Desk | Last Updated : Oct 21, 2023, 04:39 PM IST
  • 9 ഹെക്ടറിലേറെ സർക്കാർ പുൽമേട് കൈവശഭൂമിയാക്കാൻ ലാൻഡ് രജിസ്റ്റർ തിരുത്തി.
  • സർവേയർമാർ ഉൾപ്പെടെ ഉള്ളവർക്കെതിരെയാണ് കേസെടുത്തിട്ടുള്ളത്.
  • സർക്കാരിന് 70 കോടി രൂപയുടെ നഷ്ടമുണ്ടായതായി കണ്ടെത്തി.
Scam: ഇടുക്കി പൂപ്പാറയിലെ റവന്യൂ ഭൂമിയിൽ തട്ടിപ്പ്; 13 പേർക്കെതിരെ വിജിലൻസ് കേസ്

ഇടുക്കി: തോണ്ടിമലയിലെ റവന്യൂ ഭൂമിയിൽ തട്ടിപ്പ് നടത്തിയ ഉദ്യോഗസ്ഥരുൾപ്പെടെ 13 പേർക്കെതിരെ വിജിലൻസ് കേസ്. പുൽമേട് കൈവശഭൂമിയാക്കാൻ ലാൻഡ് രജിസ്റ്റർ തിരുത്തിയ സർവേയർമാർ ഉൾപ്പെടെ ഉള്ളവർക്കെതിരെയാണ് കേസെടുത്തിട്ടുള്ളത്.

ഇടുക്കി പൂപ്പാറ തോണ്ടിമലയിൽ ഒൻപത് ഹെക്ടറിലേറെ സർക്കാർ പുൽമേട് കൈവശഭൂമിയാക്കാൻ ലാൻഡ് രജിസ്റ്റർ തിരുത്തിയ 13 പേർക്കെതിരെയാണ് വിജിലൻസ് കേസെടുത്തിരിക്കുന്നത്. തിരുവനന്തപുരം സ്വദേശികളായ രാജാക്കാട് സർവേ സൂപ്രണ്ട് ഓഫീസിലെ മുൻ ഹെഡ് സർവേയർ സി.സണ്ണി, മുൻ ഫസ്റ്റ് ഗ്രേഡ് സർവേയർ എസ്.വിനോദ് കുമാർ എന്നിവരാണ് കേസിലെ ഒന്നും രണ്ടും പ്രതികൾ. 2014 ജനുവരി 17 മുതൽ ജൂൺ 28 വരെയും 2016 ജനുവരി ഒന്നു മുതൽ ഡിസംബർ ഒന്നു വരെയും സർവേ സൂപ്രണ്ടിന്റെ അധികച്ചുമതല സണ്ണിക്കായിരുന്നു. സണ്ണി സൂപ്രണ്ടായിരിക്കുമ്പോഴാണ് തട്ടിപ്പ് നടന്നിരിക്കുന്നത്. 

ALSO READ: തുലാവർഷമെത്തി..! സംസ്ഥാനത്ത് 23 നും 24 നും കനത്ത മഴയ്ക്ക് സാധ്യത

സർക്കാർ പുൽമേട് പ്രദേശവാസിയായ ചെല്ലപ്പത്തവരുടെ കൈവശഭൂമിയാണെന്ന് റിവൈസ്ഡ് ലാൻഡ് രജിസ്റ്റർ തയ്യാറാക്കി 2016 മേയ് 13- ന് രാജാക്കാട് ലാൻഡ് അക്വിസിഷൻ ഓഫീസിൽ നൽകിയിരുന്നു. ഇങ്ങനെ പൂപ്പാറ കൊച്ചുപറമ്പിൽ ജെ. രാജേഷ് എന്നയാൾക്ക് നിയമവിരുദ്ധമായി പട്ടയം ലഭിച്ചെന്നാണ് പ്രഥമവിവര റിപ്പോർട്ട് പറയുന്നത്.  ഇതേ ഭൂമിയോട് ചേർന്നുള്ള 55.3 ഏക്കർ സർക്കാർ പുറമ്പോക്കും നാരായണൻ നായർ എന്ന വ്യക്തിയുടെ സഹായത്താൽ 1992-ൽ വ്യാജപട്ടയവും ആധാരവും തയ്യാറാക്കി വില്പന നടത്തിയിരുന്നു. ഇതിൽ സർക്കാരിന് 70 കോടി രൂപയുടെ നഷ്ടമുണ്ടായതായി പ്രാഥമിക അന്വേഷണത്തിൽ ഇടുക്കി വിജിലൻസ് കണ്ടെത്തി. വാഗമൺ കോട്ടമല നിവാസികളായ രാജൻ, വിശ്വംഭരൻ, രാജപ്പൻ, ജെസി, ജോസഫ്, ഉഷ എന്നിവരുടെ പേരിലാണ് വ്യാജ ആധാരം തയ്യാറാക്കിയത്. ഇവരും കേസിൽ പ്രതികളാണ്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ios Link - https://apple.co/3hEw2hy 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News