ന്യൂഡൽഹി: കെഎം മാണി (KM Mani) അഴിമതിക്കാരനാണെന്ന പരാമർശത്തിൽ സുപ്രീംകോടതിയിൽ മലക്കം മറിഞ്ഞ് സർക്കാർ. അന്നത്തെ സർക്കാർ നിയമസഭയിൽ ബജറ്റ് അവതരിപ്പിക്കുന്നതിന് എതിരെയാണ് പ്രതിഷേധം നടന്നതെന്നാണ് ഇന്ന് സർക്കാർ അഭിഭാഷകൻ രഞ്ജിത് കുമാർ സുപ്രീംകോടതിയിൽ (Supreme Court) അറിയിച്ചത്.
കെഎം മാണിക്കെതിരെയാണ് പ്രതിഷേധം നടന്നത് എന്നായിരുന്നു സർക്കാർ ആദ്യം സുപ്രീംകോടതിയിൽ പറഞ്ഞത്. അന്നത്തെ ധനമന്ത്രി അഴിമതിക്കാരനായിരുന്നെന്നും ബജറ്റ് അവതരണത്തിനെതിരെയായിരുന്നു പ്രതിഷേധമെന്നുമാണ് സർക്കാർ ആദ്യം വ്യക്തമാക്കിയത്. എന്നാൽ കെഎം മാണി അഴിമതിക്കാരനാണെന്ന് സർക്കാർ സുപ്രീംകോടതിയിൽ നിലപാടെടുത്തത് വൻ വിവാദമായി.
ALSO READ: നിയസഭാ കയ്യാങ്കളിക്കേസ് പിൻവലിക്കാൻ കഴിയില്ലെന്ന് Supreme Court
സംസ്ഥാന സർക്കാരിന്റെ അഭിഭാഷകൻ കെഎം മാണിക്കെതിരെ അഴിമതിക്കാരൻ എന്ന് നടത്തിയ പരാമർശത്തിൽ കേരള കോൺഗ്രസ് എമ്മിൽ പ്രതിഷേധം ഉണ്ടായിരുന്നു. മാണി അഴിമതിക്കാരനാണെന്ന് സർക്കാരിന് അഭിപ്രായമില്ലെന്ന് സിപിഎം (CPM) നേതാക്കൾ വിശദീകരിച്ചിരുന്നു.
എന്നാൽ, എംഎൽഎമാർ പൊതുമുതൽ നശിപ്പിക്കുന്നത് പൊതു താൽപര്യത്തിന് നിരക്കുന്നതാണോയെന്ന് കോടതി ചോദിച്ചു. എംഎൽഎ സഭയ്ക്ക് അകത്ത് തോക്ക് ഉപയോഗിച്ചാൽ നടപടിയെടുക്കേണ്ടത് നിയമസഭയാണോയെന്നും കോടതി ചോദിച്ചു.
കോടതിയിലും രൂക്ഷമായ വാദപ്രതിവാദങ്ങൾ നടക്കാറുണ്ടെന്നും ഇവിടെയാരും ഒന്നും അടിച്ചുതകർക്കാറില്ലെന്നും ജസ്റ്റിസ് ചന്ദ്രചൂഢ് പരിഹസിച്ചു. കേസിൽ വാദം തുടരുകയാണ്. മന്ത്രി വി ശിവൻകുട്ടി ഉൾപ്പെടെയുള്ളവർ വിചാരണ നേരിടണമെന്ന് കോടതി നേരത്തെ വാക്കാൽ വ്യക്തമാക്കിയിരുന്നു. നിയമസഭാ കയ്യാങ്കളിക്കേസ് പിൻവലിക്കണമെന്ന ആവശ്യം തള്ളിയ ഹൈക്കോടതി (High Court) വിധിക്കെതിരായ സംസ്ഥാന സർക്കാരിന്റെയും പ്രതികളുടെയും അപ്പീലാണ് സുപ്രീംകോടതി പരിഗണിക്കുന്നത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...
android Link - https://bit.ly/3b0IeqA