Santhosh Balakrishnan | അമൃത ടിവി ഡെപ്യൂട്ടി ന്യൂസ്‌ എഡിറ്റർ സന്തോഷ്‌ ബാലകൃഷ്ണൻ അന്തരിച്ചു

സൂര്യ ടിവിയിലൂടെ ദൃശ്യ മാധ്യമ രംഗത്ത് എത്തിയ സന്തോഷ്‌ അഞ്ച് വർഷം മുൻപാണ് അമൃത ടിവിയുടെ വാർത്താ വിഭാഗത്തിൽ പ്രവേശിച്ചത്.

Written by - Zee Malayalam News Desk | Last Updated : Oct 10, 2021, 11:24 AM IST
  • കൊച്ചി കിഴക്കമ്പലം ഞാറല്ലൂർ പ്രതിഭയിൽ ബാലകൃഷ്ണൻ നായർ വത്സല ദമ്പതികളുടെ മകനാണ്
  • സുധീഷ് ഏക സഹോദരനാണ്
  • കൊച്ചിയിലെ സ്വകാര്യ മെഡിക്കൽ കമ്പനി ഉദ്യോഗസ്ഥ സജിതയാണ് ഭാര്യ
  • ഒമ്പതാം ക്ലാസ് വിദ്യാർഥി ഹരികൃഷ്ണൻ, നാലാം ക്ലാസ് വിദ്യാർഥി പാർവതി എന്നിവർ മക്കളാണ്
Santhosh Balakrishnan | അമൃത ടിവി ഡെപ്യൂട്ടി ന്യൂസ്‌ എഡിറ്റർ സന്തോഷ്‌ ബാലകൃഷ്ണൻ അന്തരിച്ചു

തിരുവനന്തപുരം: അമൃത ടിവി ഡെപ്യൂട്ടി ന്യൂസ്‌ എഡിറ്റർ സന്തോഷ്‌ ബാലകൃഷ്ണൻ (Santhosh Balakrishnan) അന്തരിച്ചു. 46 വയസ്സായിരുന്നു. ഹൃദയാഘാതത്തെ തുടർന്ന് ഇന്ന് പുലർച്ചെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ ആയിരുന്നു അന്ത്യം. സൂര്യ ടിവിയിലൂടെ ദൃശ്യ മാധ്യമ രംഗത്ത് എത്തിയ സന്തോഷ്‌ അഞ്ച് വർഷം മുൻപാണ് അമൃത ടിവിയുടെ വാർത്താ വിഭാഗത്തിൽ പ്രവേശിച്ചത്.

കൊച്ചി കിഴക്കമ്പലം ഞാറല്ലൂർ പ്രതിഭയിൽ ബാലകൃഷ്ണൻ നായർ വത്സല ദമ്പതികളുടെ മകനാണ്. സുധീഷ് ഏക സഹോദരനും. കൊച്ചിയിലെ സ്വകാര്യ മെഡിക്കൽ കമ്പനി ഉദ്യോഗസ്ഥ സജിതയാണ് ഭാര്യ. ഒമ്പതാം ക്ലാസ് വിദ്യാർഥി ഹരികൃഷ്ണൻ, നാലാം ക്ലാസ് വിദ്യാർഥി പാർവതി എന്നിവർ മക്കളാണ്.

അമൃത ടിവിയിലെ പൊതു ദർശനത്തിന് ശേഷം ഇന്ന് ഉച്ചക്ക് ശേഷം വീട്ടുവളപ്പിൽ സംസ്കാരം നടക്കും. സന്തോഷ് ബാലകൃഷ്ണന്റെ നിര്യാണത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ, തൊഴിൽ വകുപ്പ് മന്ത്രി വി ശിവൻകുട്ടി എന്നിവർ അനുശോചനം രേഖപ്പെടുത്തി.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

 

Trending News