സന്ദീപാനന്ദഗിരിയുടെ ആശ്രമം കത്തിച്ച കേസിൽ ഒരാൾ കൂടി അറസ്റ്റിൽ

2018 ഒക്ടോബര്‍ 27ന് പുലര്‍ച്ചെയാണ് സന്ദീപാനന്ദഗിരിയുടെ ആശ്രമം തീയിട്ടത്. രണ്ട് കാറടക്കം മൂന്ന് വാഹനങ്ങള്‍ കത്തിനശിക്കുകയും ആശ്രമത്തിന് കേടുപാടുകള്‍ സംഭവിക്കുകയും ചെയ്തിരുന്നു

Written by - Zee Malayalam News Desk | Last Updated : Feb 21, 2023, 06:01 PM IST
  • ചോദ്യം ചെയ്യലില്‍ കൃഷ്ണകുമാറിന് പങ്കുണ്ടെന്ന തെളിവ് ലഭിച്ചതിനെ തുടർന്നാണ് അറസ്റ്റ്
  • ഒക്ടോബര്‍ 27ന് പുലര്‍ച്ചെയാണ് സന്ദീപാനന്ദഗിരിയുടെ ആശ്രമം തീയിട്ടത്
  • കാറടക്കം മൂന്ന് വാഹനങ്ങള്‍ കത്തിനശിക്കുകയും ആശ്രമത്തിന് കേടുപാടുകള്‍ സംഭവിക്കുകയും ചെയ്തിരുന്നു
സന്ദീപാനന്ദഗിരിയുടെ ആശ്രമം കത്തിച്ച കേസിൽ ഒരാൾ കൂടി അറസ്റ്റിൽ

തിരുവനന്തപുരം: സ്വാമി സന്ദീപാനന്ദഗിരിയുടെ ആശ്രമം കത്തിച്ച കേസിൽ ഒരാളെ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തു. തിരുവനന്തപുരം കുണ്ടമൺകടവ് സ്വദേശിയും ആർഎസ്എസ് പ്രവർത്തകനുമായ കൃഷ്ണകുമാറാണ് അറസ്റ്റിലായത്. സംഭവത്തിലെ മുഖ്യപ്രതി പ്രകാശിന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട് കൃഷ്ണകുമാര്‍ ഉള്‍പ്പെടെ മൂന്നുപേരെ ഇന്നലെ ക്രൈംബ്രാഞ്ച് കസ്റ്റഡിയിലെടുത്തിരുന്നു. തുടര്‍ന്ന് നടത്തിയ ചോദ്യം ചെയ്യലില്‍ കൃഷ്ണകുമാറിന് പങ്കുണ്ടെന്ന തെളിവ് ലഭിച്ചതിനെ തുടർന്നാണ് അറസ്റ്റ്.

2018 ഒക്ടോബര്‍ 27ന് പുലര്‍ച്ചെയാണ് സന്ദീപാനന്ദഗിരിയുടെ ആശ്രമം തീയിട്ടത്. രണ്ട് കാറടക്കം മൂന്ന് വാഹനങ്ങള്‍ കത്തിനശിക്കുകയും ആശ്രമത്തിന് കേടുപാടുകള്‍ സംഭവിക്കുകയും ചെയ്തിരുന്നു. കത്തിച്ച ശേഷം ആശ്രമത്തിനു മുന്നില്‍ ആദരാഞ്ജലികള്‍ എന്നെഴുതിയ റീത്തും ആക്രമികള്‍ വെച്ചിരുന്നു. 50 കോടിയിലധികം രൂപയുടെ നാശനഷ്ടമുണ്ടായതായാണ് കണക്ക്. സന്ദീപാനന്ദഗിരി ആശ്രമത്തിലുണ്ടായിരുന്നെങ്കിലും സ്വാമി ഉള്‍പ്പെടെ ആശ്രമവാസികള്‍ പരിക്കേല്‍ക്കാതെ അത്ഭുതകരമായി രക്ഷപ്പെട്ടു

'ഷിബുസ്വാമിക്ക് ആദരാഞ്ജലികള്‍ ' എന്നെഴുതിയ റീത്ത് കൊണ്ടുവച്ചത് താനാണെന്ന് കൃഷ്ണകുമാര്‍ ക്രൈംബ്രാഞ്ചിനോട് വെളിപ്പെടുത്തിയതായാണ് ലഭിക്കുന്ന വിവരം. സംഭവത്തിലെ മുഖ്യപ്രതി പ്രകാശിന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട് കൃഷ്ണകുമാര്‍ ഉള്‍പ്പെടെ മൂന്നുപേരെ ഇന്നലെ ക്രൈംബ്രാഞ്ച് കസ്റ്റഡിയിലെടുത്തിരുന്നു. തുടര്‍ന്ന് നടത്തിയ ചോദ്യം ചെയ്യലിനൊടുവിലാണ് വ്യക്തമായ തെളിവുകൾ ലഭിച്ച പശ്ചാത്തലത്തിൽ ക്രൈം ബ്രാഞ്ച് തുടർനടപടിയിലേക്ക് കടന്നത്.

തലസ്ഥാനത്ത് ഏറെ രാഷ്ട്രീയ വിവാദങ്ങള്‍ക്കിടയാക്കിയ സംഭവത്തില്‍ നാല് വര്‍ഷം നീണ്ട അന്വേഷണത്തിനൊടുവിലാണ് ആദ്യമായി ഒരു അറസ്റ്റ് നടക്കുന്നത്. സംഭവദിവസം അക്രമിസംഘം രണ്ട് ബൈക്കുകളില്‍ ആശ്രമം ലക്ഷ്യമാക്കി വരുന്നതുള്‍പ്പെടെയുള്ള സി.സി ടി.വി ദൃശ്യങ്ങള്‍ ക്രൈംബ്രാഞ്ചിന് ലഭിച്ചിട്ടുണ്ട് എന്നാണ് വിവരം. അക്രമത്തിനുപയോഗിച്ച രണ്ട് ബൈക്കുകള്‍ എവിടെയാണ് ഒളിപ്പിച്ചിരിക്കുന്നതെന്ന കാര്യത്തില്‍ വ്യക്തത വരുത്തുന്നതിനൊപ്പം സംഭവത്തിന് പിന്നിലെ ഗൂഢാലോചനയും അന്വേഷിച്ച് കണ്ടെത്തേണ്ടതുണ്ട്. സന്ദീപാനന്ദഗിരിയുടെ ആശ്രമം കത്തിക്കുന്നതിന് ഇവരെ പ്രേരിപ്പിച്ചതും വിരോധ കാരണം കണ്ടെത്തുക എന്നുള്ളതും അന്വേഷണ സംഘത്തിന് അനിവാര്യമാണ്.

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News