Sabarimala: മേടമാസ - വിഷു പൂജകള്‍ക്കായി ശബരിമല നട തുറന്നു

വിഷു ദിവസമായ ഏപ്രിൽ 15ന് പുലർച്ചെ 4 മണിക്ക് നട തുറക്കുയും തുടർന്ന് വിഷുക്കണി ദർശനവും കൈനീട്ടം നൽകലുമുണ്ടാകുകയും ചെയ്യും. 

Written by - Zee Malayalam News Desk | Last Updated : Apr 11, 2023, 07:45 PM IST
  • ക്ഷേത്ര തന്ത്രി കണ്ഠരര് മഹേഷ് മോഹനരുടെ മുഖ്യകാര്‍മ്മികത്വത്തില്‍ ക്ഷേത്രമേല്‍ശാന്തി കെ. ജയരാമന്‍ നമ്പൂതിരി ശ്രീകോവില്‍ നടതുറന്ന് ദീപങ്ങള്‍ തെളിച്ചു.
  • ശേഷം മേല്‍ശാന്തി ഗണപതി, നാഗർ എന്നീ ഉപദേവതാക്ഷേത്ര നടകളും തുറന്ന് വിളക്കുകള്‍ തെളിയിച്ചശേഷം പതിനെട്ടാം പടിക്ക് മുന്‍വശത്തായുള്ള ആ‍ഴിയില്‍ അഗ്നി പകർന്നു.
  • തുടര്‍ന്ന് തന്ത്രി കണ്ഠരര് മഹേഷ് മോഹനര് അയ്യപ്പഭക്തര്‍ക്ക് വിഭൂതി പ്രസാദം വിതരണം ചെയ്തു.
Sabarimala: മേടമാസ - വിഷു പൂജകള്‍ക്കായി ശബരിമല നട തുറന്നു

പത്തനംതിട്ട: മേടമാസ-വിഷു പൂജകള്‍ക്കായി ശബരിമല ക്ഷേത്രനട തുറന്നു. വൈകിട്ട് 5 മണിക്കാണ് നട തുറന്നത്. ക്ഷേത്ര തന്ത്രി കണ്ഠരര് മഹേഷ്  മോഹനരുടെ മുഖ്യകാര്‍മ്മികത്വത്തില്‍ ക്ഷേത്രമേല്‍ശാന്തി കെ. ജയരാമന്‍ നമ്പൂതിരി ശ്രീകോവില്‍ നടതുറന്ന് ദീപങ്ങള്‍ തെളിച്ചു. ശേഷം മേല്‍ശാന്തി ഗണപതി, നാഗർ എന്നീ ഉപദേവതാക്ഷേത്ര നടകളും തുറന്ന് വിളക്കുകള്‍ തെളിയിച്ചശേഷം പതിനെട്ടാം പടിക്ക് മുന്‍വശത്തായുള്ള ആ‍ഴിയില്‍ അഗ്നി പകർന്നു. തുടര്‍ന്ന് തന്ത്രി കണ്ഠരര് മഹേഷ് മോഹനര് അയ്യപ്പഭക്തര്‍ക്ക് വിഭൂതി പ്രസാദം വിതരണം ചെയ്തു. ആയിരക്കണക്കിന്‌ അയ്യപ്പഭക്തരാണ് നട തുറന്ന ദിവസം ശബരീശ ദർശനത്തിനായെത്തിയത്. 

മാളികപ്പുറം മേൽശാന്തി വി. ഹരിഹരൻ നമ്പൂതിരി മാളികപ്പുറം ക്ഷേത്ര നട തുറന്ന് വിളക്ക് തെളിച്ചു. നാളെ പുലർച്ചെ 5 മണിക്ക് ക്ഷേത്രനട തുറക്കും. തുടർന്ന് നിർമ്മാല്യ ദർശനവും അഭിഷേകവും നടക്കും. 5.30 മുതൽ നെയ്യഭിഷേകം ആരംഭിക്കും. ഉദയാസ്തമന പൂജ, കളഭാഭിഷേകം, പടിപൂജ, പുഷ്പാഭിഷേകം എന്നിവ നട തുറന്നിരിക്കുന്ന എല്ലാ ദിവസങ്ങളിലും ഉണ്ടായിരിക്കും. ഏപ്രിൽ 15ന് ആണ് വിഷുക്കണി ദർശനം. അന്ന് പുലർച്ചെ 4 മണിക്ക് നട തുറക്കും. തുടർന്ന് വിഷുക്കണി ദർശനവും കൈനീട്ടം നൽകലുമുണ്ടാകും. ഏപ്രിൽ 19ന് രാത്രി നട അടയ്ക്കും.

Rahul Gandhi: എംപി സ്ഥാനം എടുത്ത് മാറ്റാൻ കഴിഞ്ഞേക്കും, പക്ഷേ, ചോദ്യങ്ങൾ ചോദിക്കുക തന്നെ ചെയ്യുമെന്ന് രാഹുൽ ​ഗാന്ധി

വയനാട്: എംപി സ്ഥാനത്ത് നിന്നും അയോ​ഗ്യനാക്കിയ ശേഷം രാഹുൽ ​ഗാന്ധി ആദ്യമായി വയനാട്ടിൽ. ബിജെപിക്ക് തന്റെ പദവി എടുത്ത് മാറ്റാൻ സാധിക്കും, തന്റെ വീട് ഇല്ലാതാക്കാൻ കഴിയും, ചിലപ്പോൾ തന്നെ ജയിലിലടയ്ക്കാനും സാധിച്ചേക്കും. എന്നാൽ ചോദ്യങ്ങൾ ചോദിക്കുന്നതിൽ നിന്ന് തന്നെ തടയാൻ ആകില്ലെന്ന് രാഹുൽ ​ഗാന്ധി പറ‍ഞ്ഞു. കൽപറ്റയിൽ സംഘടിപ്പിച്ച ‘സത്യമേവ ജയതേ’ പരിപാടിയിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. അദാനിക്കെതിരെയും കേന്ദ്ര സർക്കാരിനെതിരെയും രാഹുൽ ​ഗാന്ധി രൂക്ഷമായി പ്രതികരിച്ചു.

എംപി എന്നത് കേവലം ഒരു സ്ഥാനം മാത്രമാണ്. അതുണ്ടെങ്കിലും ഇല്ലെങ്കിലും വയനാട്ടിലെ ജനങ്ങളോടുള്ള ബന്ധം സുദൃഢമായിരിക്കുമെന്ന് അദ്ദേഹം പറഞ്ഞു. രാജ്യത്തെക്കുറിച്ചുള്ള രണ്ട് കാഴ്ചപ്പാടുകൾ തമ്മിലുള്ള പോരാട്ടമാണ് ഇവിടെ നടക്കുന്നത്. തന്നെ ഭയപ്പെടുത്താനാകില്ലെന്നും വീട്ടിലേക്ക് പോലീസിനെ അയച്ചാലും ഭവന രഹിതനാക്കിയാലുമൊന്നും താൻ ഭയപ്പെടില്ലെന്നും ബിജെപിക്ക് മനസിലായിട്ടില്ലെന്ന് രാഹുൽ ​ഗാന്ധി പറഞ്ഞു. 

എന്ത് തെറ്റാണ് ഞാൻ ചെയ്തത്? അദാനിയുമായുള്ള ബന്ധത്തെ കുറിച്ച് പാർലമെന്റിൽ ചോദ്യങ്ങൾ ചോദിച്ചു. എന്താണ് അദാനിയുമായി പ്രധാനമന്ത്രിക്കുള്ള ബന്ധം എന്ന് ചോദിച്ചു. എന്നാൽ ഒന്നിനും അദ്ദേഹം മറുപടി തന്നില്ല. കേന്ദ്ര മന്ത്രിമാർ തന്നെ പാർലമെന്റ് നടപടികൾ തടസപ്പെടുത്തി. പദവി നഷ്ടപ്പെട്ടാലും ഇല്ലെങ്കിലും ഇന്ത്യയിലെയും വയനാട്ടിലെയും ജനങ്ങൾക്കായി ശബ്ദമുയർത്തിക്കൊണ്ടേയിരിക്കും. കേന്ദ്ര സർക്കാർ നൽകിയ ഏറ്റവും വലിയ സമ്മാനമാണ് തന്റെ അയോഗ്യത. തന്നെ അവർ ആക്രമിക്കുന്നത് തന്റെ വഴി ശരിയാണെന്നുള്ളത് കൊണ്ടാണെന്ന് മനസിലാക്കുന്നു. അയോഗ്യത ജനങ്ങളുമായുള്ള തന്റെ ബന്ധം ശക്തിപ്പെടുത്തിയിട്ടേ ഉള്ളൂവെന്നും രാഹുൽ പറഞ്ഞു. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News