Sabarimala: കന്നിമാസ പൂജ്യകൾക്കായി ശബരിമല നട തുറന്നു

കന്നിമാസ പൂജ്യകൾക്കായി ശബരിമല നട തുറന്നു.  പ്രതിദിനം 15,000 ഭക്തര്‍ക്കാണ് പ്രവേശനാനുമതിയുള്ളത്.   

Written by - Zee Malayalam News Desk | Last Updated : Sep 17, 2021, 08:12 AM IST
  • കന്നിമാസ പൂജ്യകൾക്കായി ശബരിമല നട തുറന്നു
  • വെർച്വൽ ക്യു വഴി ബുക്ക് ചെയ്ത തീർഥാടകർക്കാണ് പ്രവേശനം
  • പ്രതിദിനം 15,000 ഭക്തര്‍ക്കാണ് പ്രവേശനാനുമതിയുള്ളത്
Sabarimala: കന്നിമാസ പൂജ്യകൾക്കായി ശബരിമല നട തുറന്നു

ശബരിമല: കന്നിമാസ പൂജ്യകൾക്കായി ശബരിമല നട തുറന്നു.  പ്രതിദിനം 15,000 ഭക്തര്‍ക്കാണ് പ്രവേശനാനുമതിയുള്ളത്.  വെർച്വൽ ക്യു വഴി ബുക്ക് ചെയ്ത തീർഥാടകർക്കാണ് പ്രവേശനം അനുവദിച്ചിരിക്കുന്നത്. 

കന്നിമാസ പൂജകൾക്കായി ഇന്നലെ വൈകുന്നേരം അഞ്ചുമണിക്ക് നട (Sabarimala) തുറന്നിരുന്നുവെങ്കിലും തീർത്ഥാടകരെ അനുവദിച്ചിരുന്നില്ല. ക്ഷേത്ര തന്ത്രി കണ്ഠരര് മഹേഷ് മോഹനരുടെ മുഖ്യ കാര്‍മികത്വത്തില്‍ ക്ഷേത്ര മേല്‍ശാന്തി വി.കെ.ജയരാജ് പോറ്റി ശ്രീകോവില്‍ നട തുറന്നു ദീപങ്ങള്‍ തെളിയിച്ചു. 

Also Read: Sabarimala: കന്നിമാസ പൂജകൾക്കായി ശബരിമല നട ഇന്ന് തുറക്കും

രണ്ടു ഡോസ് കോവിഡ് വാക്സിന്‍ (Covid19) എടുത്തവര്‍ക്കോ അല്ലെങ്കിൾ 48 മണിക്കൂറിനകം എടുത്ത ആര്‍ടിപിസിആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ഉള്ളവര്‍ക്കോ മാത്രമേ ഓണ്‍ലൈന്‍ വഴി ബുക്ക് ചെയ്ത് ശബരിമലയിൽ ദര്‍ശനത്തിന് അനുമതിയുള്ളൂ.

ഇന്നലെ പ്രത്യേക പൂജകൾ ഒന്നും തന്നെ ഇല്ലായിരുന്നു.  കന്നി മാസം ഒന്നാം തീയതിയായ ഇന്ന്  പുലര്‍ച്ചെ 5 ന് ക്ഷേത്രനട തുറന്നു. ഇന്ന് മുതൽ വിശേഷ പൂജകളായ ഉദയാസ്തമന പൂജ, പടിപൂജ, കളഭാഭിഷേകം തുടങ്ങിയ പൂജകൾ ഉണ്ടാവും. ഇന്നു മുതല്‍ 21 വരെ ഭക്തരെ സന്നിധാനത്തേക്കു പ്രവേശിപ്പിക്കും. 21 ന് രാത്രി 9 ന് ഹരിവരാസനം പാടി നട അടയ്ക്കും.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.
 

 

Trending News