ആലപ്പുഴ: ചേര്‍ത്തല വയലാറില്‍ ആര്‍എസ്എസ് പ്രവര്ത്തകന് കൊല്ലപ്പെട്ടതിനെ തുടര്‍ന്ന് ബിജെപി ആഹ്വാനം ചെയ്തത ഹര്‍ത്താല്‍ ആരംഭിച്ചു. രാവിലെ ആറു മുതല്‍ വൈകുന്നേരം ആറു മണിവരെയാണ് ഹര്‍ത്താല്‍. വന്‍ പോലീസ് സന്നാഹം സ്ഥലത്ത് ക്യാംപ് ചെയ്യുന്നുണ്ട്.
വയലാര്‍ ആശാരിപ്പറമ്പില്‍ സ്വദേശിയായ ആർഎസ്എസ് പ്രവർത്തകനാണ് (RSS Worker Killed) ഇന്നലെ വെട്ടേറ്റ് മരിച്ചത്. ചേര്‍ത്തലയിലുണ്ടായ RSS-SDPI സംഘര്‍ഷമാണ് കൊലപാതകത്തിൽ കലാശിച്ചത്. സംഘര്‍ഷത്തില്‍ മൂന്ന് ആര്‍എസ്എസ്, എസ്ഡിപിഐ പ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റിരുന്നു. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇന്നലെ രാത്രി എട്ടുമണിയോടെയായിരുന്നു സംഭവം.
Also Read: Harthal: RSS പ്രവര്ത്തകന് വെട്ടേറ്റ് മരിച്ചു, ആലപ്പുഴയില്‍ ഇന്ന് BJP ഹര്‍ത്താല്‍
സംഘർഷത്തിന് കാരണം ചൊവ്വാഴ്ച വയലാറില്‍ എസ്ഡിപിഐ (SDPI) പ്രവര്‍ത്തകരുടെ ബക്കറ്റ് പിരിവ് ആര്‍എസ്എസ് പ്രവര്‍ത്തകര്‍ തടഞ്ഞതാണ്. ഇതില്‍ പ്രതിഷേധിച്ച് ഇരുവിഭാഗവും ഇന്നലെ പ്രകടനം നടത്തിയിരുന്നു. ഈ പ്രകടനത്തിനിടെയുണ്ടായ ഏറ്റുമുട്ടലിൽ രാഹുലിന് വെട്ടേൽക്കുകയും ആശുപത്രിയില്‍ എത്തുംമുന്‍പ് മരണം സംഭവിക്കുകയും ചെയ്തത്.
സംഭവവുമായി ബന്ധപ്പെട്ട് 6 SDPI പ്രവർത്തകരെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട് എന്നാണ് റിപ്പോർട്ട്. പോപ്പുലർ ഫ്രണ്ടിന്റെയും എസ്ഡിപിഐയുടെയും പ്രവർത്തകരാണ് കൊലപാതകത്തിനു പിന്നിലെന്നാണ് സൂചന.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...