TJ Chandrachoodan Passed Away: മുതിർന്ന ആർഎസ്പി നേതാവ് പ്രൊഫ ടി ജെ ചന്ദ്രചൂഡൻ അന്തരിച്ചു

TJ Chandrachoodan Passed Away:  അസുഖബാധിതനായി തിരുവനന്തപുരം കിംസ് ആശുപത്രിയിൽ ചികിത്സയിൽ കഴിയവെയായിരുന്നു അന്ത്യം.

Written by - Zee Malayalam News Desk | Last Updated : Oct 31, 2022, 10:28 AM IST
  • മുതിർന്ന ആർഎസ്പി നേതാവ് പ്രൊഫ ടി ജെ ചന്ദ്രചൂഡൻ അന്തരിച്ചു
  • തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ ഇന്ന് രാവിലെയോടെയായിരുന്നു അന്ത്യം
TJ Chandrachoodan Passed Away: മുതിർന്ന ആർഎസ്പി നേതാവ് പ്രൊഫ ടി ജെ ചന്ദ്രചൂഡൻ അന്തരിച്ചു

തിരുവനന്തപുരം: TJ Chandrachoodan Passed Away:  മുതിർന്ന ആർഎസ്പി നേതാവ് പ്രൊഫ ടി ജെ ചന്ദ്രചൂഡൻ അന്തരിച്ചു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ ഇന്ന് രാവിലെയോടെയായിരുന്നു അന്ത്യം. 83 വയസായിരുന്നു. ആർഎസ്പിയുടെ സംസ്ഥാന സെക്രട്ടറിയായും അഖിലേന്ത്യാ സെക്രട്ടറിയായും പ്രവർത്തിച്ചിട്ടുണ്ട്.  അസുഖബാധിതനായി തിരുവനന്തപുരം കിംസ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയായിരുന്നു. ആരോഗ്യ പ്രശ്നങ്ങളെ തുടർന്ന് കഴിഞ്ഞ കുറെ നാളായി രാഷ്ട്രീയത്തിൽ നിന്നും വിട്ടു നിൽക്കുകയായിരുന്നു. തിരഞ്ഞെടുപ്പിൽ പല തവണ മത്സരിച്ചെങ്കിലും പരാജയപ്പെട്ടിരുന്നു. ആര്യനാട് നിന്നും നിയമസഭയിലേക്ക് മത്സരിച്ചിരുന്നുവെങ്കിലും  പരാജയപ്പെടുകയായിരുന്നു.  എന്നാൽ രാഷ്ട്രീയ നിലപാടുകൾ മുറുകെ പിടിക്കുന്നതിലും അത് പ്രഖ്യാപിക്കുന്നതിലും അദ്ദേഹം  ഒരു മടിയും കാണിച്ചിരുന്നില്ല.

Also Read: ഷാരോൺ രാജിന്റെ കൊലപാതകം: പ്രതി ഗ്രീഷ്മയുടെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തും

എൽഡിഎഫ് വിട്ട് ആർഎസ്പി യുഡിഎഫിലേക്ക് പോയ സമയത്ത് ചന്ദ്രചൂഡന്റെ നിലപാട് എന്താകുമെന്ന് പാർട്ടി ഉറ്റുനോക്കിയിരുന്നുവെങ്കിലും അന്ന് അദ്ദേഹം പാർട്ടിക്കൊപ്പമെന്ന രീതിയിലുള്ള നിലപാടെടുത്തിരുന്നു. യുപിഎ കാലത്ത് ദേശീയ രാഷ്ട്രീയത്തിൽ പ്രമുഖ നേതാക്കളുടെ ഗണത്തിലേക്ക് അദ്ദേഹം ഉയർന്നിരുന്നു. ഒന്നാം യുപിഎ സർക്കാരിൻ്റെ കാലത്ത് ആണവായുധ കരാറിൽ ഉൾപ്പെടെ അദ്ദേഹം സജീവമായി ഇടപെട്ടിരുന്നു. 

Also Read: 3 ദിവസത്തിനുള്ളിൽ 2 ഗ്രഹങ്ങളുടെ രാശി മാറ്റം; 4 രാശിക്കാർക്ക് നൽകും വൻ നേട്ടങ്ങൾ! 

തിരുവനന്തപുരം ജില്ലയിലാണ് ടിജെ ചന്ദ്രചൂഡന്റെ ജനനം . ആർഎസ്പി വിദ്യാർത്ഥി സംഘടനയിൽ സജീവമായിരുന്ന ചന്ദ്രചൂഡൻ കുറാച്ചുകാലം കൗമുദിയിൽ പ്രവർത്തിച്ചിട്ടുണ്ട്. 1995 മുതൽ പ്രവാഹം ദ്വൈവാരികയുടെ പത്രാധിപനായി. 1969-1987 കാലയളവിൽ ശാസ്‌താംകോട്ട ദേവസ്വം ബോർഡ്‌ കോളേജിൽ അദ്ധ്യാപകനായിരുന്നു.  1975 ൽ ആർഎസ്പി സംസ്ഥാന സെക്രട്ടേറിയേറ്റ് അംഗമായി. 1999 ൽ സംസ്ഥാന സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ടു.  ശേഷം 2008 ലാണ് പാർട്ടിയുടെ ദേശീയ ജനറൽ സെക്രട്ടറിയായത് അത് 2018 വരെ തുടർന്നു.  സംസ്ക്കാരം മറ്റന്നാൾ.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.
 

Trending News