Minister Veena George: കാൻസർ രോഗത്തിന് ഈ വർഷം മുതൽ റോബോട്ടിക്ക് സർജറി ആരംഭിക്കുമെന്ന് മന്ത്രി വീണാ ജോർജ്

Cancer Treatment: തിരുവനന്തപുരം റീജണൽ കാൻസർ സെന്ററിലും തലശ്ശേരി മലബാർ കാൻസർ സെന്ററിലും റോബോട്ടിക് കാൻസർ സർജറി ആരംഭിക്കുമെന്ന് മന്ത്രി വീണാ ജോർജ് അറിയിച്ചു.

Written by - Zee Malayalam News Desk | Last Updated : Apr 17, 2023, 08:25 PM IST
  • വർക്കല പ്രകൃതി ചികിത്സാ കേന്ദ്രത്തിലെ വികസന പ്രവർത്തനങ്ങൾ വേഗത്തിലാക്കും
  • പള്ളിക്കൽ കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററിൽ ഡോക്ടർമാരുടെ സേവനം വൈകിട്ട് ആറുമണി വരെ ദീർഘിപ്പിക്കുന്ന കാര്യം പരിഗണിക്കുമെന്നും മന്ത്രി അറിയിച്ചു
Minister Veena George: കാൻസർ രോഗത്തിന് ഈ വർഷം മുതൽ റോബോട്ടിക്ക് സർജറി ആരംഭിക്കുമെന്ന് മന്ത്രി വീണാ ജോർജ്

തിരുവനന്തപുരം: ഈ വർഷം മുതൽ റോബോട്ടിക് കാൻസർ സർജറി ആരംഭിക്കുമെന്ന് ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോർജ്. തിരുവനന്തപുരം റീജണൽ കാൻസർ സെന്ററിലും തലശ്ശേരി മലബാർ കാൻസർ സെന്ററിലും റോബോട്ടിക് കാൻസർ സർജറി ആരംഭിക്കുമെന്ന് മന്ത്രി അറിയിച്ചു. പള്ളിക്കൽ മൂതലയിലെ സർക്കാർ ആയുർവേദ ആശുപത്രിയുടെ ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കവേയാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.

വർക്കല പ്രകൃതി ചികിത്സാ കേന്ദ്രത്തിലെ വികസന പ്രവർത്തനങ്ങൾ വേഗത്തിലാക്കും. പള്ളിക്കൽ കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററിൽ ഡോക്ടർമാരുടെ സേവനം വൈകിട്ട് ആറുമണി വരെ ദീർഘിപ്പിക്കുന്ന കാര്യം പരിഗണിക്കും. 20 ലക്ഷം രൂപ മുതൽമുടക്കിലാണ് പള്ളിക്കൽ ഗ്രാമപഞ്ചായത്ത് ആശുപത്രിക്കായി പുതിയ കെട്ടിടം നിർമിച്ചത്. ഉച്ചയ്ക്ക് രണ്ട് മണിവരെ ഡോക്ടറുടെ സേവനം ലഭ്യമാകുമെന്നും മന്ത്രി വ്യക്തമാക്കി.

ALSO READ: Summer Hair Care Tips: വേനലിൽ മുടി വരണ്ട് പൊട്ടുന്നോ? വേനലിലും മുടി ആരോ​ഗ്യത്തോടെയിരിക്കാൻ ഇക്കാര്യങ്ങൾ ചെയ്യാം

ഫാർമസി, മരുന്ന് നിർമാണത്തിനുള്ള മുറി, ഒ.പി മുറി, പരിശോധന മുറി, സ്റ്റോർ റൂം എന്നിവയാണ് കെട്ടിടത്തിൽ ഒരുക്കിയിട്ടുള്ളത്. ആശുപത്രി പ്രവർത്തന സജ്ജമായതോടെ പ്രദേശവാസികളുടെ ഏറെ നാളത്തെ ആഗ്രഹം സഫലമായിരിക്കുകയാണ്. ആശുപത്രി നിർമിക്കുന്നതിനായി നാട്ടുകാർ പണസമാഹരണത്തിലൂടെ 21 സെന്റ് പുരയിടം വാങ്ങി നൽകി.

സ്‌കൂൾ കുട്ടികളടക്കം ആശുപത്രി നിർമാണത്തിനായി സംഭാവനകൾ നൽകി. കായകൽപ അവാർഡിന് പള്ളിക്കൽ കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററിനെ അർഹമാക്കിയ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയ മെഡിക്കൽ ഓഫീസർ ജയകുമാർ വെള്ളനാടിനെ ചടങ്ങിൽ മന്ത്രി വീണാ ജോർജ് ആദരിച്ചു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News