Covid Relief For Kids:കോവിഡ് ബാധിച്ച് മാതാപിതാക്കൾ മരിച്ച കുട്ടികൾക്ക് സഹായം

നേരത്തെ മാതാപിതാക്കളിൽ ഒരാൾ മരിക്കുകയും അടുത്തയാൾ കോവിഡ് ബാധിച്ച് മരിക്കുകയും ചെയ്ത കുട്ടികൾക്കുമാണ് സഹായം

Written by - Zee Malayalam News Desk | Last Updated : Jun 22, 2021, 11:04 AM IST
  • 2,000 രൂപ വീതം അനുവദിച്ച് സാമൂഹ്യനീതി വകുപ്പ് ഉത്തരവായി.
  • മാതാപിതാക്കൾ രണ്ടുപേരും മരിച്ച കുട്ടികൾക്കും നേരത്തെ മാതാപിതാക്കളിൽ ഒരാൾ മരിക്കുകയും അടുത്തയാൾ കോവിഡ് ബാധിച്ച് മരിക്കുകയും ചെയ്ത കുട്ടികൾക്കുമാണ് തുക
  • കുട്ടിക്ക് 18 വയസ് ആകുന്നത് വരെ കുട്ടിയുടെയും നിലവിലെ രക്ഷിതാവിന്റെയും പേരിലുള്ള ജോയിന്റ് അക്കൗണ്ടിലേക്കാണ് എല്ലാ മാസവും തുക നിക്ഷേപിക്കുക
Covid Relief For Kids:കോവിഡ് ബാധിച്ച് മാതാപിതാക്കൾ മരിച്ച കുട്ടികൾക്ക് സഹായം

Trivandrum: സംസ്ഥാനത്ത് കോവിഡ് ബാധിച്ച് മാതാപിതാക്കൾ മരിച്ച കുട്ടികൾക്ക് ധനസഹായം.അച്ഛനും അമ്മയും മരിച്ച കുട്ടികൾക്കും നേരത്തെ മാതാപിതാക്കളിൽ ഒരാൾ മരിക്കുകയും അടുത്തയാൾ കോവിഡ് ബാധിച്ച് മരിക്കുകയും ചെയ്ത കുട്ടികൾക്കുമാണ് സഹായം. ഇതിന് വനിതാശിശുവികസന വകുപ്പിന്റെ ഫണ്ടിൽ നിന്ന് 2,000 രൂപ വീതം അനുവദിച്ച് സാമൂഹ്യനീതി വകുപ്പ് ഉത്തരവായി.

ALSO READ : Covid Third Wave: കോവിഡ് മൂന്നാം തരംഗം ഒഴിവാക്കാന്‍ സ്വീകരിക്കേണ്ട മുന്‍ കരുതലുകള്‍

കുട്ടിക്ക് 18 വയസ് ആകുന്നത് വരെ കുട്ടിയുടെയും നിലവിലെ രക്ഷിതാവിന്റെയും പേരിലുള്ള ജോയിന്റ് അക്കൗണ്ടിലേക്കാണ് എല്ലാ മാസവും തുക നിക്ഷേപിക്കുക. ഇത്തരത്തിൽ അനാഥരായ കുട്ടികളുടെ പേരിൽ മൂന്നുലക്ഷം രൂപയുടെ സ്ഥിരനിക്ഷേപം തുടങ്ങാനും ബിരുദതലംവരെയുള്ള പഠനചെലവുകൾ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിൽ നിന്ന് വഹിക്കാനും ഉത്തരവായിട്ടുണ്ട്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News