ഇനി ഡിജിറ്റൽ രൂപയുടെ കാലം; രാ​ജ്യ​ത്ത് പ്ര​ത്യേ​ക ഉ​പ​യോ​ഗ​ത്തി​നാ​യി ഡി​ജി​റ്റ​ൽ രൂ​പ അ​വ​ത​രി​പ്പി​ക്കുന്നു

 സെ​ൻ​ട്ര​ൽ ബാ​ങ്ക് ഡി​ജി​റ്റ​ൽ ക​റ​ൻ​സി പ്രാ​ബ​ല്യ​ത്തി​ല്‍ വ​രു​ത്തു​ന്ന​തി​ന് മു​ന്നോ​ടി​യാ​യി പ​രീ​ക്ഷ​ണാ​ടി​സ്ഥാ​ന​ത്തി​ലാ​ണ് പദ്ധതി.

Written by - Zee Malayalam News Desk | Last Updated : Oct 9, 2022, 09:21 AM IST
  • രാ​ജ്യ​ത്ത് പ്ര​ത്യേ​ക ഉ​പ​യോ​ഗ​ത്തി​നാ​യി ഡി​ജി​റ്റ​ൽ രൂ​പ ഉ​ട​ൻ അ​വ​ത​രി​പ്പി​ക്കും
  • പ​രീ​ക്ഷ​ണാ​ടി​സ്ഥാ​ന​ത്തി​ലാ​ണ് പദ്ധതി
  • പ​ണ​മി​ട​പാ​ട് സം​വി​ധാ​ന​ങ്ങ​ൾ കൂ​ടു​ത​ൽ കാ​ര്യ​ക്ഷ​മ​മാ​ക്കും
ഇനി ഡിജിറ്റൽ രൂപയുടെ കാലം; രാ​ജ്യ​ത്ത് പ്ര​ത്യേ​ക ഉ​പ​യോ​ഗ​ത്തി​നാ​യി ഡി​ജി​റ്റ​ൽ രൂ​പ  അ​വ​ത​രി​പ്പി​ക്കുന്നു

രാ​ജ്യ​ത്ത് പ്ര​ത്യേ​ക ഉ​പ​യോ​ഗ​ത്തി​നാ​യി ഡി​ജി​റ്റ​ൽ രൂ​പ ഉ​ട​ൻ അ​വ​ത​രി​പ്പി​ക്കു​മെ​ന്ന് വ്യക്തമാക്കിയിരിക്കുകയാണ് റി​സ​ർ​വ് ബാ​ങ്ക്. സെ​ൻ​ട്ര​ൽ ബാ​ങ്ക് ഡി​ജി​റ്റ​ൽ ക​റ​ൻ​സി പ്രാ​ബ​ല്യ​ത്തി​ല്‍ വ​രു​ത്തു​ന്ന​തി​ന് മു​ന്നോ​ടി​യാ​യി പ​രീ​ക്ഷ​ണാ​ടി​സ്ഥാ​ന​ത്തി​ലാ​ണ് പദ്ധതി. ഡി​ജി​റ്റ​ൽ രൂ​പ ക​ള്ള​പ്പ​ണം വെ​ളു​പ്പി​ക്ക​ൽ ത​ട​യു​ക​യും ഇ​ന്ത്യ​യു​ടെ ഡി​ജി​റ്റ​ൽ സ​മ്പ​ദ്‌​വ്യ​വ​സ്ഥ ശ​ക്തി​പ്പെ​ടു​ത്തു​ക​യും ധ​ന, പ​ണ​മി​ട​പാ​ട് സം​വി​ധാ​ന​ങ്ങ​ൾ കൂ​ടു​ത​ൽ കാ​ര്യ​ക്ഷ​മ​മാ​ക്കു​മെ​ന്നുമാണ് ആ​ർ.​ബി.​ഐ വിലയിരുത്തുന്നത്. 

പ​ണം പു​റ​ത്തി​റ​ക്കാ​നും ഇ​ട​പാ​ടി​നു​മു​ള്ള ചെ​ല​വ് കു​റ​യു​മെ​ന്നു​മാ​ണ് ക​ണ​ക്കു​കൂ​ട്ട​ുന്നത്. ഡി​ജി​റ്റ​ൽ ക​റ​ൻ​സി, ഉ​പ​യോ​ഗ​ങ്ങ​ൾ, നേ​ട്ട​ങ്ങ​ൾ എ​ന്നി​വ സം​ബ​ന്ധി​ച്ച വി​ശ​ദീ​ക​ര​ണ​ക്കു​റി​പ്പും ആ​ർബിഐ പു​റ​ത്തുിട്ടുണ്ട്. ഇ​തി​ൽ ഇ-രൂപയുടെ ഉ​പ​യോ​ഗ രീ​തി,  ബാ​ങ്ക് ഇ​ട​പാ​ടു​ക​ളെ ഇത് എ​ങ്ങ​നെ ബാ​ധി​ക്കു​ന്നു, സാങ്കേ​തി​ക വി​ദ്യ, പ്ര​വ​ർ​ത്ത​നം, ഡി​ജി​റ്റ​ൽ രൂ​പ​യു​ടെ ഡി​സൈ​ൻ എ​ന്നി​വ​യും ഉൾപെട്ടിട്ടുണ്ട്. ഡി​ജി​റ്റ​ൽ രൂ​പ​ത്തി​ലു​ള്ള ക​റ​ൻ​സി​യാ​ണെ​ങ്കി​ലും ഇവയ്ക്ക്  ക​റ​ൻ​സി നോ​ട്ടു​ക​ളെ​പ്പോ​ലെ കൃ​ത്യ​മാ​യ മൂ​ല്യ​വും ഇ​ട​പാ​ടു​ക​ൾ​ക്ക് നി​യ​മ​പി​ൻ​ബ​ല​വു​മു​ണ്ടാ​കും.

പേ​പ്പ​ർ ക​റ​ൻ​സി​യാ​ക്കി മാ​റ്റാ​ൻ സാധിക്കു. ബാ​ങ്കി​ന്റെ​യോ സേ​വ​ന ദാ​താ​വി​ന്റെ​യോ വാ​ല​റ്റി​ൽ സൂ​ക്ഷി​ക്കുകയും ചെയ്യാം. ചി​ല പ്ര​ത്യേ​ക ആ​വ​ശ്യ​ങ്ങ​ൾ​ക്ക് പ​രീ​ക്ഷ​ണാ​ടി​സ്ഥാ​ന​ത്തി​ൽ ഉ​പ​യോ​ഗി​ക്കാ​നാ​ണ് തു​ട​ക്ക​ത്തി​ൽ അ​വ​സ​രമുള്ളത്. ചെ​റു​കി​ട ആ​വ​ശ്യ​ങ്ങ​ൾ​ക്കാ​യി സെ​ൻ​ട്ര​ൽ ബാ​ങ്ക് ഡി​ജി​റ്റ​ൽ ക​റ​ൻ​സി- റീ​ട്ടെ​യി​ൽ, വ​ൻ​കി​ട ആ​വ​ശ്യ​ങ്ങ​ൾ​ക്കാ​യി സെ​ൻ​ട്ര​ൽ ബാ​ങ്ക് ഡി​ജി​റ്റ​ൽ ക​റ​ൻ​സി- ഹോ​ൾ​സെ​യി​ൽ എ​ന്നി​ങ്ങ​നെ ര​ണ്ട് ത​രത്തിലായിരിക്കും ഡി​ജി​റ്റ​ൽ രൂ​പ​യാ​ണു​ണ്ടാ​വു​ക. ഇ​തി​ൽ റീ​ട്ടെ​യി​ലാ​യിരിക്കും എ​ല്ലാ​വ​ർ​ക്കും ഉ​പ​യോ​ഗി​ക്കാ​നാ​വു​ക. ഹോ​ൾ​സെ​യി​ൽ ബാ​ങ്കു​ക​ൾ ത​മ്മി​ലു​ള്ള ഇ​ട​പാ​ടു​ക​ൾ​ക്കും സെ​ക്യൂ​രി​റ്റി സെ​റ്റി​ൽ​മെ​ന്റി​നു​മു​ള്ള​താ​ണ്. 2023 മാ​ർ​ച്ച് 31ന് ​അ​വ​സാ​നി​ക്കു​ന്ന ഈ ​സാ​മ്പ​ത്തി​ക വ​ർ​ഷം സ്വ​ന്തം ഡി​ജി​റ്റ​ൽ ക​റ​ൻ​സി അ​വ​ത​രി​പ്പി​ക്കു​ക​യാ​ണ് ല​ക്ഷ്യം.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.
 
 

Trending News