One Film: ചിത്രത്തിൻറെ റിലീസ് തടയണമെന്ന് രമേശ് ചെന്നിത്തല, സെൻസർ ബോർഡിന് പരാതി നൽകിയതായി സൂചന

ചിത്രവുമായി ബന്ധപ്പെട്ട് ടീസർ മുതലെ വിവാദങ്ങൾ ആരംഭിച്ചിരുന്നു

Written by - Zee Malayalam News Desk | Last Updated : Mar 21, 2021, 08:48 PM IST
  • സന്തോഷ് വിശ്വനാഥ് സംവിധാനം ചെയ്യുന്ന ചിത്രം പിണറായി വിജയനെ പ്രശംസിക്കുന്നതാണെന്നായിരുന്നു
  • അടുത്തിടെ പലകോണുകളിൽ നിന്നും ചിത്രത്തിനെതിരെ പ്രതിഷേധം ഉയർന്നിരുന്നു.
  • ചിത്രത്തിൻറെ ഫസ്റ്റ് ലുക്ക് പോസ്റ്ററുകൾ അടുത്തിടെ വലിയ ജനപ്രീതി നേടിയിരുന്നു.
  • പ്രമുഖരുടെ വലിയൊരു താരനിര തന്നെ ചിത്രത്തിൽ അണിനിരക്കുന്നുണ്ട്
One Film: ചിത്രത്തിൻറെ റിലീസ് തടയണമെന്ന് രമേശ് ചെന്നിത്തല, സെൻസർ ബോർഡിന് പരാതി നൽകിയതായി സൂചന

തിരുവനന്തപുരം: മമ്മൂട്ടിയെ (Mammootty) നായകനാകായി റിലീസിന് ഒരുങ്ങുന്ന ചിത്രം വണ്ണിനെതിരെ ആരോപണവുമായി പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. ചിത്രവുമായി ബന്ധപ്പെട്ട് സെൻസർബോർഡിന്  പരാതി നൽകിയതായാണ് സൂചന. ഒരു മുഴുനീളൻ  പൊളിറ്റിക്കൽ എൻറർടെയിനാറായ ചിത്രത്തിൽ കടക്കൽ ചന്ദ്രൻ എന്ന വേഷത്തിലാണ് മമ്മൂട്ടി എത്തുന്നത്.

ചിത്രത്തിന്റെ റിലീസിങ് തടയണം എന്നും സെന്‍സര്‍ (Censor) സര്‍ട്ടിഫിക്കറ്റ് നല്‍കരുതെന്നുമാണ് ചെന്നിത്തല ആവശ്യപ്പെട്ടതെന്നാണ് നിലവിലുള്ള സൂചന.സന്തോഷ് വിശ്വനാഥ് സംവിധാനം ചെയ്യുന്ന ചിത്രം പിണറായി വിജയനെ പ്രശംസിക്കുന്നതാണെന്നായിരുന്നു തുടക്കം മുതലുള്ള ആക്ഷേപം. ഇത് അടുത്തിടെ പലകോണുകളിൽ നിന്നും പ്രതിഷേധമായി ഉയർന്നിരുന്നു.കാര്‍ക്കശക്കാരനായ മുഖ്യമന്ത്രിയെ അവതരിപ്പിക്കുന്നതാണ് ചിത്രത്തിലുടനീളമുള്ള മമ്മൂട്ടിയുടെ വേഷം.

ALSO READ: Kerala Assembly Election 2021 : മൂന്ന് NDA സ്ഥാനാ‍ർഥികളുടെ പത്രിക തള്ളി, ഇനി എങ്ങോട്ട് പോകും താമര വോട്ടുകൾ? ഒത്തുകളി ആരോപണവുമായി എൽഡിഎഫും യുഡിഎഫും, ബിജെപി മൗന്യതയിൽ

ചിത്രത്തിൻറെ ഫസ്റ്റ് ലുക്ക് (First Look Poster) പോസ്റ്ററുകൾ അടുത്തിടെ വലിയ ജനപ്രീതി നേടിയിരുന്നു. മാർച്ച് 25ഒാടെയാണ് ചിത്രം തീയേറ്ററുകളിലേക്ക് എത്തുമെന്ന് കരുതുന്നത്. ആർ.ശ്രീലക്ഷ്മിയാണ് ചിത്രം നിർമ്മിക്കുന്നത്. ബോബി&സഞ്ജയ് ആണ് ചിത്രത്തിൻറെ തിരക്കഥ നിർവഹിക്കുന്നത്.

ALSO READ: Kerala Assemby Election 2021: ഫിറോസ് കുന്നമ്പറമ്പിലിന് കയ്യിൽ 5,500 രൂപയും 30 ലക്ഷത്തിൻറെ വീടും, നാമനിർദ്ദേശ പത്രികയിലെ വിവരങ്ങൾ ഇങ്ങിനെ

മമ്മൂട്ടിയെ കൂണാതെ മാത്യുതോമസ്,ഗായത്രി അരുൺ,നിമിഷ സജയൻ, ഇഷാനികൃഷ്ണ,വരലക്ഷ്മി ശരത്ത്കുമാർ,നൈല ഉഷ,മുരളി ഗോപി,മധു എന്നിവരും  വ്യത്യസ്തങ്ങളായ വേഷങ്ങളിലെത്തുന്നു.അതേസമയം ചിത്രത്തിൻറെ പുതിയ വിവാദം സംബന്ധിച്ച് സിനിമയുടെ അണിയറ പ്രവർത്തകർ ഇതുവരെ പ്രതികരിച്ചിട്ടില്ല.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News