റംബൂട്ടാനിൽ നിന്ന് തന്നെയാകാം കുട്ടിക്ക് Nipah Virus ബാധിച്ചതെന്ന് നി​ഗമനം; വവ്വാലുകളുടെ ആവാവസ വ്യവസ്ഥ കണ്ടെത്തിയതായും ആരോ​ഗ്യമന്ത്രി

കുട്ടിയുമായി ബന്ധപ്പെട്ട ബാക്കിയുള്ളവരുടെ ഫലം നെ​ഗറ്റീവാണ്

Written by - Zee Malayalam News Desk | Last Updated : Sep 7, 2021, 01:45 PM IST
  • കുട്ടിയുമായി ബന്ധപ്പെട്ട ബാക്കിയുള്ളവരുടെ ഫലം നെ​ഗറ്റീവാണ്
  • ഈയൊരു സാഹചര്യത്തിലാണ് കുട്ടി കഴിച്ച റംബൂട്ടാനിൽ നിന്ന് തന്നെയാകാം നിപ വൈറസ് ബാധിച്ചതെന്ന നി​ഗമനത്തിലേക്ക് ആരോ​ഗ്യവകുപ്പ് എത്തിച്ചേരുന്നത്
  • കുട്ടി റംബൂട്ടാൻ കഴിച്ച സ്ഥലത്തിന് തൊട്ടടുത്തായി വവ്വാലുകളുടെ ആവാസ വ്യവസ്ഥയും കണ്ടെത്തിയിട്ടുണ്ട്
  • ബന്ധു വീട്ടിലെ റംബൂട്ടാൻ മരത്തിൽ നിന്നാണ് കുട്ടി പഴം കഴിച്ചത്
റംബൂട്ടാനിൽ നിന്ന് തന്നെയാകാം കുട്ടിക്ക് Nipah Virus ബാധിച്ചതെന്ന് നി​ഗമനം; വവ്വാലുകളുടെ ആവാവസ വ്യവസ്ഥ കണ്ടെത്തിയതായും ആരോ​ഗ്യമന്ത്രി

കോഴിക്കോട്: നിപ ബാധിച്ച് പന്ത്രണ്ടുകാരൻ മരിച്ച സംഭവത്തിൽ കുട്ടിക്ക് നിപ ബാധിച്ചത് റംബൂട്ടാനിൽ നിന്ന് തന്നെയാകാമെന്ന നി​ഗമനത്തിലാണ് ആരോ​ഗ്യവകുപ്പ്. കുട്ടി റംബൂട്ടാൻ കഴിച്ചിരുന്നു. കുട്ടിയുമായി ബന്ധപ്പെട്ട ബാക്കിയുള്ളവരുടെ ഫലം നെ​ഗറ്റീവാണ്. ഈയൊരു സാഹചര്യത്തിലാണ് കുട്ടി കഴിച്ച റംബൂട്ടാനിൽ നിന്ന് തന്നെയാകാം നിപ വൈറസ് ബാധിച്ചതെന്ന നി​ഗമനത്തിലേക്ക് ആരോ​ഗ്യവകുപ്പ് എത്തിച്ചേരുന്നത്.

കുട്ടി റംബൂട്ടാൻ കഴിച്ച സ്ഥലത്തിന് തൊട്ടടുത്തായി വവ്വാലുകളുടെ ആവാസ വ്യവസ്ഥയും കണ്ടെത്തിയിട്ടുണ്ട്. ബന്ധു വീട്ടിലെ റംബൂട്ടാൻ മരത്തിൽ നിന്നാണ് കുട്ടി പഴം കഴിച്ചത്. കോഴിക്കോട് മെഡിക്കൽ കോളജിൽ നിപ പരിശോധന ലാബ് സജ്ജമാക്കിയതിനാൽ രോ​ഗ നിർണയം എളുപ്പമാക്കാനും പ്രതിരോധ പ്രവർത്തനങ്ങൾ വേ​ഗത്തിൽ സ്വീകരിക്കാനും കഴിയുന്നുണ്ടെന്ന് ആരോ​ഗ്യമന്ത്രി വീണാ ജോർജ് പറഞ്ഞു.

ALSO READ: Nipah Updates: സംസ്ഥാനത്തിന് ആശ്വാസം, മരിച്ച കുട്ടിയുമായി അടുത്ത ഇടപഴകിയവരുടെ നിപ്പ പരിശോധന ഫലം നെഗറ്റീവ്

നിപ വൈറസ് പരിശോധനയ്ക്കാവശ്യമായ ലാബും അനുബന്ധ സംവിധാനവും കഴിഞ്ഞ ദിവസം കോഴിക്കോട് മെഡിക്കൽ കോളേജിലെ (Medical College) വി.ആർ.ഡി. ലാബിൽ സജ്ജമാക്കിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് അറിയിച്ചു. എൻ.ഐ.വി. പൂന, എൻ.ഐ.വി. ആലപ്പുഴ, കോഴിക്കോട് മെഡിക്കൽ കോളേജ് എന്നിവയുടെ സംയുക്ത പരിശ്രമം കൊണ്ടാണ് ഇത്ര വേഗം നിപ വൈറസ് (Nipah Virus) ലാബ് സജ്ജമാക്കിയത്. ഈ മൂന്ന് സ്ഥാപനങ്ങളുടേയും ജീവനക്കാർ ചേർന്നാണ് പരിശോധന നടത്തുന്നത്.

നിപ വൈറസ് പരിശോധനയ്ക്കുള്ള അർ.ടി.പി.സി.ആർ, പോയിന്റ് ഓഫ് കെയർ ടെസ്റ്റിംഗ് എന്നീ പരിശോധനകളാണ് ഈ ലാബിൽ നടത്തുകയെന്ന് മന്ത്രി വ്യക്തമാക്കി. പരിശോധനയ്ക്കാവശ്യമായ ടെസ്റ്റ് കിറ്റുകളും റീയേജന്റും മറ്റ് അനുബന്ധ സാമഗ്രികളും എൻ.ഐ.വി. പൂനയിൽ നിന്നും എൻ.ഐ.വി. ആലപ്പുഴയിൽ നിന്നും അരോഗ്യ വകുപ്പിന്റെ ഇടപെടലിനെ തുടർന്ന് അടിയന്തരമായി എത്തിക്കുകയായിരുന്നു.

ALSO READ: Nipah പ്രതിരോധത്തിനായി സംസ്ഥാനതല കൺട്രോൾ സെൽ ആരംഭിച്ചതായി ആരോ​ഗ്യമന്ത്രി വീണാ ജോർജ്

അപകടകരമായ വൈറസായതിനാൽ പ്രാഥമികമായി നിപ വൈറസ് സ്ഥിരീകരിച്ചാൽ കൺഫർമേഷൻ ടെസ്റ്റ് നടത്തേണ്ടതുണ്ട്. എൻ.ഐ.വി. പൂനയിലാണ് ഇത് സ്ഥിരീകരിക്കാനുള്ള അനുമതിയുള്ളത്. 12 മണിക്കൂറിനുള്ളിൽ പരിശോധനാ ഫലം അറിയിക്കാമെന്ന് എൻ.ഐ.വി. പൂന ഉറപ്പ് നൽകിയിട്ടുണ്ട്. കോഴിക്കോട്ട് തന്നെ ഈ ലാബ് സജ്ജമാക്കിയതിനാൽ പരിശോധനയും ചികിത്സയും വേഗത്തിലാക്കാൻ സാധിക്കുമെന്നും മന്ത്രി വ്യക്തമാക്കി.

അതേസമയം, മറ്റ് ജില്ലകളിൽ കൂടി നിപ വൈറസ് പ്രതിരോധം ശക്തമാക്കാൻ സ്റ്റേറ്റ് നിപ കൺട്രോൾ സെൽ ആരംഭിച്ചു. തുടർച്ചയായ ദിവസങ്ങളിൽ ആരോഗ്യ വകുപ്പിന്റെ യോഗം ചേർന്ന് സ്ഥിതി വിലയിരുത്തുന്നതാണ്. മറ്റ് ജില്ലകൾക്കും മാർഗനിർദേശങ്ങളും പരിശീലനങ്ങളും നൽകാനും തീരുമാനിച്ചതായും മന്ത്രി വ്യക്തമാക്കി. കോഴിക്കോട് ജില്ലയിലെ എല്ലാ ആശുപത്രികളിലേയും മെഡിക്കൽ ഓഫീസർമാർക്ക് വിദഗ്ധ പരിശീലനം നൽകി. രോഗി വരുമ്പോൾ മുതൽ ചികിത്സ ഉൾപ്പെടെയുള്ള എല്ലാ കാര്യങ്ങളിലും നിർദേശങ്ങൾ നൽകി. അസ്വാഭാവികമായ പനിയും മരണവും റിപ്പോർട്ട് ചെയ്യേണ്ടതാണെന്ന് മന്ത്രി വ്യക്തമാക്കി.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News