കാലവര്‍ഷക്കെടുതിയില്‍ ദുരിതമനുഭവിക്കുന്ന കേരളത്തിന് സഹായഹസ്തവുമായി തമിഴ്താര സഹോദരന്മാർ.
തമിഴ് താരങ്ങളായ സൂര്യയും കാര്‍ത്തിയുമാണ് കേരള മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 25 ലക്ഷം രൂപ നൽകുന്നത്.
സൂര്യയുടെ നിർമ്മാണ കമ്പനിയായ 2ഡി എന്റർടെയ്ൻമെന്റിന്റെ കോ പ്രൊഡ്യൂസറും സംവിധായകനുമായ രാജശേഖർ പാണ്ഡ്യൻ ആണ് ഈ വിവരം ട്വിറ്ററിലൂടെ പങ്കുവച്ചത്.
കേരളം ഇതുവരെ കണ്ടിട്ടില്ലാത്ത വലിയ ദുരിതമാണ് അഭിമുഖീകരിക്കുന്നത്. തകർന്ന പ്രദേശങ്ങളെ പുനർനിർമ്മിക്കുക ഏറ്റവും വെല്ലുവിളി നിറഞ്ഞ ഉത്തരവാദിത്തമാണ്.
കേരള ജനതയോട് ഐക്യദാർഢ്യം പ്രകടിപ്പിച്ച് ദുരിതാശ്വാസ നിധിയിലേക്ക് എല്ലാവരും സംഭാവന നൽകണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അഭ്യർത്ഥിച്ചിരുന്നു.
ദുരിതാശ്വാസ ഫണ്ടിലേക്ക് ഒരു ലക്ഷം രൂപ സംഭാവന നൽകിക്കൊണ്ടായിരുന്നു മുഖ്യമന്ത്രി ഇക്കാര്യം ആവശ്യപ്പെട്ടത്. നേരത്തെ കർണാടക സർക്കാർ 10 കോടി രൂപയും തമിഴ്നാട് 5 കോടി രൂപയും കേരളത്തിന് സംഭാവന നൽകിയിരുന്നു.
സംസ്ഥാനത്തുണ്ടായ പ്രളയക്കെടുതിയിൽ ഇതുവരെ 33 പേരാണ് മരിച്ചത്. ഉരുൾ പൊട്ടലും മണ്ണിടിച്ചിലും ദുരന്തങ്ങളുടെ ശക്തി ഇരട്ടിയാക്കി. അനേകം വീടുകളും കെട്ടിടങ്ങളും തകരുകയും കൃഷിനാശവും സംഭവിക്കുകയും ചെയ്തു.