Rahul Mankoottathil: യൂത്ത് കോൺഗ്രസ് സംഘടന തെരഞ്ഞെടുപ്പ്; രാഹുൽ മാങ്കൂട്ടത്തിൽ സംസ്ഥാന അധ്യക്ഷന്‍

Rahul Mankoottathil: സംഘടനയെ കൂടുതൽ മികവോടെ നയിക്കുമെന്ന് രാഹുൽ മാങ്കൂട്ടത്തിൽ പറഞ്ഞു. 

Written by - Zee Malayalam News Desk | Last Updated : Nov 14, 2023, 04:17 PM IST
  • 33കാരനായ രാഹുൽ അടൂർ സ്വദേശിയാണ്.
  • ചാനൽ ചർച്ചകളിലെ സ്ഥിരം സാന്നിധ്യമാണ് രാഹുൽ.
  • 2,21,986 വോട്ടുകളാണ് രാഹുലിന് ലഭിച്ചത്.
Rahul Mankoottathil: യൂത്ത് കോൺഗ്രസ് സംഘടന തെരഞ്ഞെടുപ്പ്; രാഹുൽ മാങ്കൂട്ടത്തിൽ സംസ്ഥാന അധ്യക്ഷന്‍

തിരുവനന്തപുരം: യൂത്ത് കോൺഗ്രസ് സംഘടന തെരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിച്ചു. രാഹുൽ മാങ്കൂട്ടത്തിൽ യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടു. 2,21,986 വോട്ടുകളാണ് രാഹുലിന് ലഭിച്ചത്. എതിരാളിയായ അബിൻ വർക്കിക്ക് 1,68,588 വോട്ടുകൾ ലഭിച്ചു.

33കാരനായ രാഹുൽ അടൂർ സ്വദേശിയാണ്. ചാനൽ ചർച്ചകളിൽ കോൺഗ്രസിനെ പ്രതിനിധീകരിക്കുന്ന യുവ നേതാവ് കൂടിയാണ് രാഹുൽ. നിലവിൽ യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറിയാണ്. കെപിസിസി അംഗമായ രാഹുൽ നാഷണൽ സ്റ്റുഡൻസ് യൂണിയൻ ഓഫ് ഇന്ത്യ ദേശീയ സെക്രട്ടറിയായിരുന്നു. ഇപ്പോൾ മഹാത്മാ ഗാന്ധി യൂണിവേഴ്സിറ്റിയിൽ ഗവേഷണം ചെയ്യുകയാണ്. സംഘടനയെ കൂടുതൽ മികവോടെ നയിക്കുമെന്നും എല്ലാവരെയും ഉൾക്കൊണ്ടാകും പ്രവർത്തനമെന്നും തെരഞ്ഞെടുപ്പിന് ശേഷം രാഹുൽ മാങ്കൂട്ടത്തിൽ പ്രതികരിച്ചു. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News