PWD E - Office : പുതുവത്സര ദിനത്തില്‍ സമ്പൂര്‍ണ്ണ ഇ -ഓഫീസുമായി പൊതുമരാമത്ത് വകുപ്പ്

വകുപ്പിലെ 716 ഓഫീസുകളിലും ഇ - ഓഫീസ് സംവിധാനം സജ്ജമാക്കി കഴിഞ്ഞു.  സമ്പൂര്‍ണ്ണ ഇ - ഓഫീസ് പ്രഖ്യാപനം പൊതുമരാമത്ത് - ടൂറിസം വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് തിരുവനന്തപുരത്ത് നിര്‍വ്വഹിക്കും. 

Written by - Zee Malayalam News Desk | Last Updated : Dec 31, 2021, 07:02 PM IST
  • വകുപ്പിലെ 716 ഓഫീസുകളിലും ഇ - ഓഫീസ് സംവിധാനം സജ്ജമാക്കി കഴിഞ്ഞു.
  • സമ്പൂര്‍ണ്ണ ഇ - ഓഫീസ് പ്രഖ്യാപനം പൊതുമരാമത്ത് - ടൂറിസം വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് തിരുവനന്തപുരത്ത് നിര്‍വ്വഹിക്കും.
  • ശനിയാഴ്ച ( നാളെ ) രാവിലെ 9 മണിക്ക് പി എം ജിയിലുള്ള പൊതുമരാമത്ത് കെട്ടിട ഉപവിഭാഗം ഓഫീസിലാണ് ഉദ്ഘാടനം .
  • ഇ ഓഫീസ് നിലവില്‍ വരുന്നതോടെ വകുപ്പിലെ ഫയല്‍ നീക്കം കൂടുതല്‍ വേഗത്തിലും സുതാര്യവും ആകും. ഒറ്റക്ലിക്കില്‍ ഫയലുകള്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെ അടുത്തെത്തിക്കാനാകും എന്നതാണ് ഇതിന്റെ പ്രത്യേകത.
PWD E - Office : പുതുവത്സര ദിനത്തില്‍ സമ്പൂര്‍ണ്ണ ഇ -ഓഫീസുമായി പൊതുമരാമത്ത് വകുപ്പ്

Thiruvananthapuram : പുതുവര്‍ഷത്തില്‍ പൊതുമരാമത്ത് വകുപ്പിലെ മുഴുവന്‍ ഓഫീസുകളിലും ഇ - ഓഫീസ് സംവിധാനം നിലവില്‍ വരും. വകുപ്പിലെ 716 ഓഫീസുകളിലും ഇ - ഓഫീസ് സംവിധാനം സജ്ജമാക്കി കഴിഞ്ഞു. സമ്പൂര്‍ണ്ണ ഇ - ഓഫീസ് പ്രഖ്യാപനം പൊതുമരാമത്ത് - ടൂറിസം വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് തിരുവനന്തപുരത്ത് നിര്‍വ്വഹിക്കും. ശനിയാഴ്ച ( നാളെ ) രാവിലെ 9 മണിക്ക് പി എം ജിയിലുള്ള പൊതുമരാമത്ത് കെട്ടിട ഉപവിഭാഗം ഓഫീസിലാണ് ഉദ്ഘാടനം .  

  ഇ ഓഫീസ് നിലവില്‍ വരുന്നതോടെ വകുപ്പിലെ ഫയല്‍ നീക്കം കൂടുതല്‍  വേഗത്തിലും സുതാര്യവും ആകും. ഒറ്റക്ലിക്കില്‍ ഫയലുകള്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെ അടുത്തെത്തിക്കാനാകും എന്നതാണ് ഇതിന്റെ പ്രത്യേകത.   എന്‍.ഐ.സി വികസിപ്പിച്ച സോഫ്റ്റ് വെയര്‍  ഐ.ടി മിഷന്‍ മുഖേനയാണ് നടപ്പാക്കിയത്. ഓഫീസുകളില്‍ നെറ്റ്‌വര്‍ക്ക് സംവിധാനം നടപ്പാക്കുന്നത് പൊതുമരാമത്ത് ഇലക്ട്രോണിക്സ് വിഭാഗമാണ്‌. 

ALSO READ: Kasargod government Medical college | കാസർകോട് മെഡിക്കൽ കോളേജിൽ ജനുവരി മൂന്ന് മുതൽ ഒപി ആരംഭിക്കുമെന്ന് ആരോ​ഗ്യമന്ത്രി വീണാ ജോർജ്

https://zeenews.india.com/malayalam/kerala/kasargod-government-medical-c...
 
12 സര്‍ക്കിള്‍ ഓഫീസുകളിലും 68 ഡിവിഷന്‍ ഓഫീസുകളിലും 206 സബ്-ഡിവിഷന്‍ ഓഫീസുകളിലും 430 സെക്ഷന്‍ ഓഫീസുകളിലും വി.പി.എന്‍ നെറ്റ്‌വര്‍ക്ക് വഴിയോ കെ-സ്വാന്‍ വഴിയോ ബന്ധിപ്പിച്ചാണ് ഇ-ഓഫീസ് സംവിധാനം നടപ്പാക്കുന്നത്. ഇതിന്റെ ഭാഗമായി സോഫ്റ്റ്‌വെയറില്‍ 6900 ല്‍ പ്പരം ഉദ്യോഗസ്ഥര്‍ക്ക് കൈകാര്യം ചെയ്യാനുള്ള ക്രമീകരണം നടത്തി. ഇവര്‍ക്കായുള്ള ഇ-മെയില്‍ ഐ.ഡിയും നല്‍കി.

ALSO READ: Silverline Project | സിൽവർ ലൈൻ പദ്ധതിയിൽ സാമൂഹികാഘാത പഠനം നടത്താൻ സർക്കാർ വിജ്ഞാപനം പുറത്തിറക്കി

 
  
   സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ശേഷം 2021 ല്‍ പൂര്‍ത്തിയാക്കാന്‍ നിശ്ചയിച്ച പദ്ധതിയാണ് ഇ-ഓഫീസ് പദ്ധതി. സമയബന്ധിതമായി പ്രവൃത്തികള്‍ പൂര്‍ത്തീകരിച്ച് സമ്പൂര്‍ണ്ണ ഇ-ഓഫീസ് ലക്ഷ്യം പൂര്‍ത്തീകരിച്ചു. ഫയലുകള്‍ ഒരു ഓഫീസില്‍ നിന്നും മറ്റൊരു ഓഫീസിലേക്ക് എത്തേണ്ട കാലതാമസം ഒഴിവാക്കാന്‍ ഇതിലൂടെ സാധിക്കും. ഫയലുകളില്‍  അനാവശ്യമായ കാലതാമസം ഒഴിവാക്കാന്‍ കഴിയുമെന്നതും ഇതിന്റെ പ്രത്യേകതയാണ്.

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News