മലപ്പുറം: മലപ്പുറം മഞ്ചേരിയിൽ നടത്തിയ പൊതുസമ്മേളനത്തിൽ ഡെമോക്രാറ്റിക് മൂവ്മെന്റ് ഒഫ് കേരള എന്ന സാമൂഹിക സംഘടന പ്രഖ്യാപിച്ച് പിവി അൻവർ. എല്ലാ പൗരന്മാർക്കും രാഷ്ട്രീയ-സാമൂഹിക-സാമ്പത്തിക നീതിയാണ് ലക്ഷ്യമിടുന്നതെന്ന് സംഘടനയുടെ പ്രഖ്യാപനം. വിശ്വാസത്തിനുള്ള സ്വാതന്ത്ര്യം, സമത്വം എന്നിവ സാക്ഷാത്കരിക്കാനുള്ള സാമൂഹിക മുന്നേറ്റമാണ് സംഘടന ലക്ഷ്യമിടുന്നത്.
ഭരണഘടനാ സംരക്ഷണ പ്രസ്ഥാനമായി ഡെമോക്രാറ്റിക് മൂവ്മെന്റ് ഒഫ് കേരള നിലകൊള്ളും. സാമൂഹിക നീതിയിൽ അധിഷ്ഠിതമായ ജനാധിപത്യ സോഷ്യലിസ്റ്റ് നയം നടപ്പാക്കുകയാണ് സംഘടനയുടെ ലക്ഷ്യം. ദേശീയ പാരമ്പര്യത്തിലും ഫെഡറലിസത്തിലും അധിഷ്ഠിതമായ ജനാധിപത്യ കാഴ്ചപ്പാടാകും ഡെമോക്രാറ്റിക് മൂവ്മെന്റ് ഒഫ് കേരള മുന്നോട്ടുവയ്ക്കുക.
നയപ്രഖ്യാപനത്തിലെ പ്രധാനപ്പെട്ട കാര്യങ്ങൾ
1. രാഷ്ട്രത്തിൻ്റെ ഐക്യം ലക്ഷ്യം
2. ഭരണഘടനാ മൂല്യങ്ങൾ സംരക്ഷിക്കും
3, മലബാറിന്റെ വികസനത്തിന് ഇടപെടൽ
4, മതനിരപേക്ഷതയ്ക്കായി നിലകൊള്ളും
5, പ്രവാസി വോട്ടവകാശം
6, പ്രവാസികൾക്ക് ഇ ബാലറ്റ് നടപ്പാക്കണം
7, മലബാറിൻ്റെ വികസനത്തിന് ഇടപെടൽ
8, മലപ്പുറത്തിന്റെ സമഗ്ര വികസനം
9, മലപ്പുറം കോഴിക്കോട് ജില്ലകൾ വിഭജിക്കും
10. വിദ്യാഭ്യാസ രംഗത്ത് സമഗ്ര പരിഷ്കരണം
11. ഫെഡറൽ സംവിധാനത്തിന് സംരക്ഷണം
12. പാഠ്യപദ്ധതികളിൽ പരിഷ്കരണം
13. കേരളത്തിലെ അധ്യയന സമയം രാവിലെ എട്ട് മുതൽ ഒരു മണിവരെ
14. വയോജന ക്ഷേമത്തിനായി പ്രത്യേക വകുപ്പ്
15. റബ്ബറിനെ കാർഷിക വിളയായി പ്രഖ്യാപിക്കും
16. തൊഴിലില്ലായ്മ വേതനം 2000 രൂപയായി ഉയർത്തും
17. മനുഷ്യ വന്യജീവി സംഘർഷം, നഷ്ടപരിഹാരത്തുക 50 ലക്ഷം
18. ജാതി സെൻസസ് നടപ്പാക്കണം
19. തീരദേശ അവകാശ നിയമം നടപ്പാക്കും
20. പോലീസിൽ അപരവത്കരണം
21. പബ്ലിക് സർവീസ് കമ്മീഷനിൽ സോഷ്യൽ ഓഡിറ്റിംഗ്
22. വിദ്യാഭ്യാസ വായ്പകൾ എഴുതിത്തള്ളണം
23. പോലീസ് സേനയിൽ ശുദ്ധീകരണം
24. സേനയിലെ ക്രിമിനലുകളെ കണ്ടെത്തും
25. കാർഷിക ബജറ്റ് അവതരിപ്പിക്കണം
26. ഭരണഘടന മൂല്യങ്ങൾ സംരക്ഷിക്കും
27. സമഗ്രമായ പുനർ നിർമ്മാണം ലക്ഷ്യം
28. വഴിയോര കച്ചവടക്കാരെ ചേർത്തുപിടിക്കണം
29. സൗരോർജ്ജ പദ്ധതി പ്രയോജനപ്പെടുത്തണം, 40 ലക്ഷം കുടുംബങ്ങളിൽ നടപ്പിലാക്കണം
30. ആരോഗ്യമേഖലയിൽ മാറ്റങ്ങൾ വേണം, ആരോഗ്യ അവബോധം പ്രധാനം
31. പെയിൻ ആൻഡ് പാലിയേറ്റീവ് പോളിസി രൂപവൽക്കരിക്കണം
32. ജനാധിപത്യ സോഷ്യലിസ്റ്റ് നയം പിന്തുടരും
33. കായിക യൂണിവേഴ്സിറ്റി മുന്നോട്ടുവയ്ക്കുന്നു
34. ടൂറിസം മാപ്പും കോറിഡോറും സ്ഥാപിക്കണം
35. അസ്വാഭാവികമല്ലാത്ത മരണങ്ങളിൽ പോസ്റ്റ്മോർട്ടം ഒഴിവാക്കാൻ നിർദ്ദേശം
36. ശബരിമല വിശ്വാസികൾ കൈകാര്യം ചെയ്യണം
37. വഖഫ് ബോർഡും വിശ്വാസികൾ കൈകാര്യം ചെയ്യണം
38. പതിനഞ്ചാം ജില്ല വേണം ( മലപ്പുറവും കോഴിക്കോടും വിഭജിക്കണം)
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.