PV Anvar: പിവി അൻവർ ഡിഎംകെയിലേക്ക്? ചെന്നൈയിൽ ഡിഎംകെ നേതാക്കുളമായി കൂടിക്കാഴ്ച

PV Anvar MLA: രാഷ്ട്രീയ പാർട്ടി പ്രഖ്യാപനത്തിന് മണിക്കൂറുകൾ മാത്രം ശേഷിക്കെയാണ് പിവി അൻവർ എംഎൽഎ ഡിഎംകെ നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയത്.

Written by - Zee Malayalam News Desk | Last Updated : Oct 5, 2024, 06:40 PM IST
  • പുതിയ പാർട്ടിയുടെ പ്രഖ്യാപനം നാളെയാണ്
  • ഞായറാഴ്ച പുതിയ പാര്‍ട്ടി പ്രഖ്യാപിക്കുമെന്ന് പിവി അന്‍വര്‍ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു
PV Anvar: പിവി അൻവർ ഡിഎംകെയിലേക്ക്? ചെന്നൈയിൽ ഡിഎംകെ നേതാക്കുളമായി കൂടിക്കാഴ്ച

പിവി അൻവർ എംഎൽഎ ഡിഎംകെ മുന്നണിയിലേക്കെന്ന് സൂചന. ഡിഎംകെ നേതാക്കളുമായി ചെന്നൈയിൽ കൂടിക്കാഴ്ച നടത്തി. ചെന്നൈയിലെത്തി പിവി അൻവർ ഡിഎംകെ നേതാക്കളുമായി കൂടികാഴ്ച നടത്തിയെന്നാണ് വിവരം. രാഷ്ട്രീയ പാർട്ടി പ്രഖ്യാപനത്തിന് മണിക്കൂറുകൾ മാത്രം ശേഷിക്കെയാണ് പിവി അൻവർ എംഎൽഎ ഡിഎംകെ നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയത്.

തമിഴ്‌നാട്ടിലെ ലീഗ് നേതാക്കളെയും അന്‍വര്‍ കണ്ടതായാണ് പുറത്ത് വരുന്ന വിവരങ്ങൾ. ചെന്നൈയിലെ കെടിഡിസി റെയിന്‍ ഡ്രോപ്‌സ് ഹോട്ടലില്‍ വച്ചാണ് കൂടിക്കാഴ്ച നടന്നത്. മുസ്‌ലിം ലീഗിന്റെ തമിഴ്‌നാട് ജനറല്‍ സെക്രട്ടറി കെഎഎം മുഹമ്മദ് അബൂബക്കര്‍, ലീഗിന്റെ മറ്റ് സംസ്ഥാന നേതാക്കള്‍ എന്നിവര്‍ ചെന്നൈയിലെ കൂടിക്കാഴ്ചയില്‍ പങ്കെടുത്തതായാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ.

ALSO READ: കളത്തിലിറങ്ങാൻ അൻവർ; പുതിയ രാഷ്ട്രീയ പാർട്ടി രൂപീകരിക്കും

പുതിയ പാർട്ടി ഒരു മതേതര പാർട്ടിയായിരിക്കും എന്നാണ് പിവി അൻവർ വ്യക്തമാക്കിയത്. പുതിയ പാർട്ടിയുടെ പ്രഖ്യാപനം നാളെയാണ്. ഞായറാഴ്ച പുതിയ പാര്‍ട്ടി പ്രഖ്യാപിക്കുമെന്ന് പിവി അന്‍വര്‍ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. പുതിയ പാർട്ടി രൂപീകരിച്ച് അതിൽ അം​ഗമായാൽ എംഎൽഎ സ്ഥാനത്ത് നിന്ന് അയോ​ഗ്യനാക്കപ്പെടുമെന്നതാണ് പിവി അൻവറിന് മുന്നിലുള്ള വെല്ലുവിളി.

അതേസമയം, മലപ്പുറത്തെ എന്‍സിപി പ്രാദേശിക നേതാക്കള്‍ പാര്‍ട്ടിയില്‍ നിന്ന് രാജിവച്ച് പിവി അന്‍വറിന്റെ പുതിയ പാര്‍ട്ടിയിലേക്ക് ചേരുമെന്ന് അറിയിച്ചു. എന്‍സിപിയുടെ യുവജന വിഭാഗം മുന്‍ ജില്ലാ പ്രസിഡൻറ് ഷുഹൈബ് എടവണ്ണ, എറനാട് നിയോജക മണ്ഡലം പ്രസിഡന്റ് പുതിയത്ത് ഇഖ് ലാസ്, സെക്രട്ടറിമാരായ ഷഹാലുദ്ദീന്‍ ചെറ്റിശേരി, സജീര്‍ പി.ടി എന്നിവരാണ് രാജിവച്ച് അൻവറിന്റെ പാർട്ടിയിൽ ചേരുമെന്ന് അറിയിച്ചത്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News