Puthuppally by-election 2023: 'ഉപതെരഞ്ഞെടുപ്പ് ഉടൻ പ്രഖ്യാപിച്ചത് അസാധാരണം'; പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പ് തിയതി മാറ്റണമെന്ന് എൽഡിഎഫ്

Puthuppally Assembly By-election: ജനപ്രതിനിധിയുടെ മരണത്തിന് തൊട്ടുപിന്നാലെ തന്നെ ഇലക്ഷൻ പ്രഖ്യാപിച്ചത് അസാധാരണ നടപടിയാണെന്ന് എൽഡിഎഫ് നേതാക്കൾ ആരോപിച്ചു.

Written by - Zee Malayalam News Desk | Last Updated : Aug 10, 2023, 03:53 PM IST
  • പുതിയ വോട്ടർമാരുടെ വോട്ടവകാശം നിഷേധിച്ചത് പ്രതിഷേധാർഹമാണെന്ന് മന്ത്രി വിഎൻ വാസവൻ പറഞ്ഞു
  • ഓൺലൈനിലൂടെയും മറ്റും വോട്ടേഴ്സ് പട്ടികയിൽ പേര് ചേർക്കാൻ അപേക്ഷ അയച്ച നിരവധി പേർക്ക് ഇത്തവണ വോട്ടവകാശം ലഭിച്ചിട്ടില്ല
  • യുവാക്കളിൽ നല്ലൊരു ശതമാനം ആളുകൾക്ക് വോട്ട് രേഖപ്പെടുത്താൻ സാധിക്കില്ല
  • പുതുപ്പള്ളി എംഎൽഎ മരിച്ച് ഒരു മാസം തികയുന്നതിന് മുൻപ് ഇലക്ഷൻ പ്രഖ്യാപിച്ചുവെന്നും എൽഡിഎഫ് നേതാക്കൾ പറഞ്ഞു
Puthuppally by-election 2023: 'ഉപതെരഞ്ഞെടുപ്പ് ഉടൻ പ്രഖ്യാപിച്ചത് അസാധാരണം'; പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പ് തിയതി മാറ്റണമെന്ന് എൽഡിഎഫ്

പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പ് തിയതി മാറ്റണമെന്ന് എൽഡിഎഫ്. പുതിയ വോട്ടർമാർക്ക് വോട്ടവകാശം നിക്ഷേധിക്കുന്നതാണ് പെട്ടെന്നുള്ള ഇലക്ഷൻ പ്രഖ്യാപനമെന്ന് നേതാക്കൾ പരാതി ഉന്നയിക്കുന്നത്. ഇതേ തുടർന്നാണ് ഉപതെരഞ്ഞെടുപ്പ് നീട്ടിവെയ്ക്കണമെന്നാവശ്യപ്പെട്ട് ഇലക്ഷൻ കമ്മീഷന് പരാതി നൽകിയത്. ജൂലയ് ഒന്ന് വരെയാണ് വോട്ടർ പട്ടിക പുതുക്കുന്നതിന് സമയം നൽകിയിരുന്നത്. അതിനാൽ ഇനി പേര് ചേർക്കാൻ അവസരമില്ല.

പുതിയ വോട്ടർമാരുടെ വോട്ടവകാശം നിഷേധിച്ചത് പ്രതിഷേധാർഹമാണെന്ന് മന്ത്രി വിഎൻ വാസവൻ പറഞ്ഞു. ഓൺലൈനിലൂടെയും മറ്റും വോട്ടേഴ്സ് പട്ടികയിൽ പേര് ചേർക്കാൻ അപേക്ഷ അയച്ച നിരവധി പേർക്ക് ഇത്തവണ വോട്ടവകാശം ലഭിച്ചിട്ടില്ല. യുവാക്കളിൽ  നല്ലൊരു ശതമാനം ആളുകൾക്ക് വോട്ട് രേഖപ്പെടുത്താൻ സാധിക്കില്ല. പുതുപ്പള്ളി എംഎൽഎ മരിച്ച് ഒരു മാസം തികയുന്നതിന് മുൻപ് ഇലക്ഷൻ പ്രഖ്യാപിച്ചു.

ALSO READ: Veena Vijayan: വീണ വിജയനെതിരായ മാസപ്പടി വിവാദം; ഗുരുതര അഴിമതി ആരോപണമെന്ന് പ്രതിപക്ഷ നേതാവ്

ജനപ്രതിനിധിയുടെ മരണത്തിന് തൊട്ടുപിന്നാലെ തന്നെ ഇലക്ഷൻ പ്രഖ്യാപിച്ചത് അസാധാരണ നടപടിയാണെന്നും എൽഡിഎഫ് നേതാക്കൾ ആരോപിച്ചു. എട്ട് നോമ്പ് ആചാരണം നടക്കുന്ന കാലഘട്ടത്തിൽ വാഹനഗതാഗത തടസ്സം ഉണ്ടാകും. മണർകാട് പള്ളിക്ക് ചുറ്റും നിരവധി ബൂത്തുകൾ ഉണ്ട്. അതുപോലെ തന്നെ ഓണാഘോഷത്തിനും തടസ്സമുണ്ടാക്കുന്നുവെന്നും അയ്യൻകാളി ദിനം, ശ്രീനാരായണ ഗുരു ജയന്തി ആഘോഷം തുടങ്ങിയവ ഈ തെരെഞ്ഞെടുപ്പ് കാലഘട്ടത്തിലാണ് ഉള്ളതെന്നും എൽഡിഎഫ് ചൂണ്ടിക്കാട്ടുന്നു. ഈ വിഷയങ്ങൾ കണക്കിലെടുത്ത് വോട്ടെടുപ്പും ഫലപ്രഖ്യാപനവും മാറ്റി വെക്കണമെന്നാണ് എൽഡിഎഫ് ആവശ്യപ്പെടുന്നത്.

ഇക്കാര്യങ്ങൾ സംബന്ധിച്ച് ഇലക്ഷൻ കമ്മീഷന് എൽഡിഎഫ് പരാതി നൽകി. സർക്കാരും ഇക്കാര്യത്തിൽ ഇലക്ഷൻ കമ്മീഷന് പരാതി നൽകും. നിബു ജോൺ സ്ഥാനാർത്ഥിയാകുന്ന വിഷയം എൽഡിഎഫ് ആലോചിച്ചിട്ട് കൂടിയില്ലെന്ന് മന്ത്രി വിഎൻ വാസവൻ വ്യക്തമാക്കി. എൽഡിഎഫ് സ്ഥാനാർത്ഥി ആരെന്നുള്ള തീരുമാനം പന്ത്രണ്ടാം തീയതി ഉണ്ടാവുമെന്നും തെരഞ്ഞടുപ്പിനെ നേരിടാൻ എൽഡിഎഫ് സജമാണെന്നും നേതാക്കൾ പറഞ്ഞു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

 

Trending News