Chandy Oommen: തിരഞ്ഞെടുപ്പ് ഫലം പിതാവിനെ വേട്ടയാടിയവർക്കുള്ള മറുപടി; ചാണ്ടി ഉമ്മന്റെ സത്യപ്രതി‍ജ്ഞ തിങ്കളാഴ്ച

തിങ്കളാഴ്ച രാവിലെ 10 മണിക്ക് ചാണ്ടി ഉമ്മൻ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കും.

Written by - Zee Malayalam News Desk | Last Updated : Sep 8, 2023, 06:56 PM IST
  • 53 വർഷം അപ്പ പുതുപ്പള്ളിക്ക് വേണ്ടി ചെയ്തതിന് തുടർച്ചയുണ്ടാകണം.
  • അദ്ദേഹത്തിന്റെ ഏറ്റവും വലിയ സ്വപ്നം പുതുപ്പള്ളി തലപ്പാടിയിലെ സൂപ്പർസ്പെഷ്യാലിറ്റി ആശുപത്രിയുടെ വികസനമായിരുന്നു.
  • ആ വികസനത്തിന് സർക്കാരിന്റെ പിന്തുണയുണ്ടാകണമെന്നും ചാണ്ടി ഉമ്മൻ പറഞ്ഞു.
Chandy Oommen: തിരഞ്ഞെടുപ്പ് ഫലം പിതാവിനെ വേട്ടയാടിയവർക്കുള്ള മറുപടി; ചാണ്ടി ഉമ്മന്റെ സത്യപ്രതി‍ജ്ഞ തിങ്കളാഴ്ച

കോട്ടയം: പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പിൽ വോട്ട് ചെയ്ത് വിജയിപ്പിച്ചവർക്ക് നന്ദി പറഞ്ഞ് ചാണ്ടി ഉമ്മൻ. ജനങ്ങൾക്ക് തന്നിലുള്ള പ്രതീക്ഷ കാത്ത് സൂക്ഷിക്കുകയെന്നത് ഉത്തരവാദിത്വമായി കണക്കാക്കുന്നതായി ചാണ്ടി ഉമ്മൻ പറഞ്ഞു. ‌ഭരണ വിരുദ്ധ വികാരം തിരഞ്ഞെടുപ്പിലുണ്ടായി. പിതാവിനെ വേട്ടയാടിയവർക്കുള്ള മറുപടി പുതുപ്പള്ളിക്കാർ നൽകിയെന്നും ചാണ്ടി ഉമ്മൻ പുതുപ്പള്ളിയിൽ പ്രതികരിച്ചു.

53 വർഷം അപ്പ പുതുപ്പള്ളിക്ക് വേണ്ടി ചെയ്തതിന് തുടർച്ചയുണ്ടാകണം. അദ്ദേഹത്തിന്റെ ഏറ്റവും വലിയ സ്വപ്നം പുതുപ്പള്ളി തലപ്പാടിയിലെ സൂപ്പർസ്പെഷ്യാലിറ്റി ആശുപത്രിയുടെ വികസനമായിരുന്നു. ആ വികസനത്തിന് സർക്കാരിന്റെ പിന്തുണയുണ്ടാകണമെന്നും ചാണ്ടി ഉമ്മൻ പറഞ്ഞു.

ALso Read: Puthuppally By-Election Result: പുതുപ്പള്ളിയിലെ ബിജെപി വോട്ടുകള്‍ എവിടെപ്പോയി? സിപിഎമ്മിന്റെ വോട്ടുകളും ചോര്‍ന്നു... സഹതാപതരംഗം മാത്രമോ?

അതേസമയം തിങ്കളാഴ്ച രാവിലെ 10 മണിക്ക് ചാണ്ടി ഉമ്മൻ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കും. നിയമസഭ വീണ്ടും സമ്മേളിക്കുന്ന ദിവസമാണ് സത്യപ്രതിജ്ഞ ചെയ്യുക. പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പിൽ മിന്നും വിജയമാണ് ചാണ്ടി ഉമ്മൻ സ്വന്തമാക്കിയത്. 37,719 വോട്ടുകളുടെ ഭൂരിപക്ഷവുമായാണ് ചാണ്ടി ഉമ്മന്‍ നിയമസഭയിലേക്കെത്തുന്നത്.

പുതുപ്പള്ളിയില്‍ 53 വര്‍ഷം എംഎല്‍എ ആയിരുന്ന ഉമ്മന്‍ ചാണ്ടിയെ പോലും വെല്ലുന്ന വിജയം ആണ് മകന്‍ ചാണ്ടി ഉമ്മന്‍ സ്വന്തമാക്കിയിരിക്കുന്നത്. ഉമ്മന്‍ ചാണ്ടിയുടെ എക്കാലത്തേയും മികച്ച ഭൂരിപക്ഷത്തേക്കാള്‍ എത്രയോ മുകളിലാണ് ചാണ്ടി ഉമ്മന് ഇത്തവണ ലഭിച്ച ഭൂരിപക്ഷം.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News